Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ബെംഗാളിൽ തൃണമൂൽ പ്രവർത്തകന്റെ വീട്ടിൽ നിന്ന് നൂറിലേറെ ബോംബുകൾ പിടികൂടി

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബുധനാഴ്ച നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം ‘സ്പെഷ്യൽ ബോംബ് ഡ്രൈവ്’ എന്ന പേരിലാണ് പരിശോധനകൾ നടക്കുന്നത്. 24 പർഗനാസ്, മുർഷിദാബാദ്, ഭവാനിപ്പൂർ തുടങ്ങിയ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലാണ് വീടുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. പരിശോധനയ്ക്കിടെ 24 പർഗനാസിലെ ഒരു വീട്ടിൽ നിന്ന് നൂറിലധികം നാടൻ ബോംബുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇത് ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീടാണെന്നതാണ് […]
Read more

സുവേന്ദു അധികാരിയുടെ റാലി; രോഷാകുലയായി റാലി നിർത്തിവെച്ച് മമത

കൊല്‍ക്കത്ത: ബിജെപി റാലിയില്‍ നിന്നുള്ള ബഹളം അസഹസനീയമായതോടെ റാലി നിർത്തിവെച്ച് മമത ബാനര്‍ജി. നൂറ് മീറ്ററുകള്‍ മാത്രം അകലെയായിരുന്നു മമത ബാനര്‍ജിയുടെയും സുവേന്ദു അധികാരിയുടെയും റാലികള്‍ സംഘടിപ്പിച്ചിരുന്നത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സംസാരിക്കാനായി മമത ബാനര്‍ജി സ്റ്റേജില്‍ കയറിയതോടെ ബിജെപി റാലിയിലെ മൈക്രോഫോണില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം അസഹനീയമായി അനുഭവപ്പെടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് തങ്ങളുടെ പരിപാടിയുടെ നേര്‍ക്ക് തിരിച്ചുവെച്ച് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് മമത ആരോപിച്ചു.മമത ബാനര്‍ജി വേദി വിട്ടതോടെ രോഷാകുലരായ തൃണമൂല്‍ കോണ്‍ഗ്രസ് […]
Read more

വിഡി സതീശന് വേണ്ടിയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഹൈക്കമാന്‍ഡിന് അതൃപ്തി; ഇടപെട്ട് ദിപാദാസ് മുന്‍ഷി

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് ഫ്ളക്സുകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വി ഡി സതീശനുമായി ആശയവിനിമയം നടത്തി ഇക്കാര്യം അറിയിച്ചു. നിയുക്ത മുഖ്യമന്ത്രി ‘വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുഡിഎഫ് ജയിക്കും, വി ഡി സതീശന്‍ നയിക്കും […]
Read more

പാലക്കാടും മലമ്പുഴയും പിടിച്ചെടുക്കുമെന്ന് ബിജെപി; വിജയപ്രതീക്ഷയിൽ ‘ഈസ്റ്റ്’ ജില്ലാ കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഏറ്റവും നിരാശയിൽ കഴിയുന്നവർ ആരെന്ന് ചോദിച്ചാൽ അത് ബിജെപിക്കാരാണെന്ന് പറയാം. അത്രയേറേ ആത്മവിശ്വാസത്തോടെ വന്നിട്ട് ഒരു സീറ്റെങ്കിലും കിട്ടിയാൽ ഭാ​ഗ്യം എന്ന നിലയിൽ എത്തി നിൽക്കുകയാണ് നിലവിൽ ബിജെപി. കോൺ​ഗ്രസിലേക്ക് ചായുമെന്ന് ഭൂരിപക്ഷം സർവേകളും പറയുന്ന പാലക്കാട് ഇപ്പോഴും വിജയപ്രതീക്ഷ കൊണ്ടുനടക്കുകയാണ് ബിജെപിയെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാലക്കാട് ജില്ലയിൽ വൻ മുന്നേറ്റമാണ് പാർട്ടിയിലെ ഒരു വിഭാ​ഗം പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പ്രമുഖ മണ്ഡലങ്ങളായ പാലക്കാടും മലമ്പുഴയും കേന്ദ്രീകരിച്ച് പാർട്ടി […]
Read more

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ നിര്‍ദേശങ്ങളുമായി മുസ്ലീം ലീഗ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പേ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി മുസ്ലീം ലീഗ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വെള്ളിയാഴ്ച ചേര്‍ന്ന മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളാണിത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ പോഷക സംഘടനകള്‍ക്കും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ […]
Read more

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവസാനിപ്പിക്കണം; പരസ്യമായി പ്രതികരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ KPCC

തിരുവനന്തപുരം: ഒടുവില്‍ േേകാണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിടാന്‍ കെപിസിസി. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കി. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ് അധ്യകന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെപിസിസി നിലപാട്. പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി അധ്യക്ഷന്‍ അറിയിച്ചു. ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തേക്ക് കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് […]
Read more

കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ചു; വിജയ്‌ക്കെതിരെ പരാതി നൽകി വിസികെ നേതാവ്

ചെന്നൈ: കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ചതിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി വിസികെ നേതാവ് ബാലകൃഷ്ണൻ. 5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് മകൻ ഇപ്പോൾ പറയുന്നുവെന്നും നിരവധി കുടുംബങ്ങളിൽ ഇതേ പ്രശ്നമുണ്ടെന്നും ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. പരസ്യപ്രചാരണം അവസാനിച്ച ദിവസം കുട്ടികളോട് പുത്തനുടുപ്പും കിൻഡർ ജോയിയും […]
Read more

മുഖ്യമന്ത്രി പദത്തിനായി മുസ്ലിം ലീഗും കളത്തിൽ

വോട്ടെണ്ണൽ പൂർത്തിയാകാനും ജനവിധി വരാനും ഇനിയും സമയമേറെ ബാക്കിയുണ്ടെങ്കിലും, യുഡിഎഫിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള കടിപിടി ഇതിനോടകം തന്നെ തെരുവിലേക്കെത്തിയിരിക്കുന്നു. ഭരണം ലഭിക്കുമെന്ന അമിതവിശ്വാസത്തിൽ മുന്നണിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന ഈ ഗ്രൂപ്പ് പോര് വെറുമൊരു അധികാരമോഹം എന്നതിലുപരി കേരളത്തിലെ പ്രതിപക്ഷ സംവിധാനത്തിന്റെ ആഭ്യന്തര തകർച്ചയെയാണ് വിരൽചൂണ്ടുന്നത്. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ രൂപപ്പെട്ടിരിക്കുന്ന ത്രികോണ മത്സരം ഇന്ന് ഐക്യജനാധിപത്യ മുന്നണിയെ ഒരു രാഷ്ട്രീയ സർക്കസ് ആയി മാറ്റിയിരിക്കുന്നു. സാധാരണയായി തെരഞ്ഞെടുപ്പിന് ശേഷം മാത്രം […]
Read more

ഇടതിനെ വീഴ്ത്താൻ ഷാഫി-ബീജെപി ഡീൽ? ​ഗോവിന്ദൻ മാഷ് പറഞ്ഞതിന്റെ പൊരുളും യാഥാർത്ഥ്യവും

നിയമസഭാ തിരഞ്ഞെടുപ്പ് വിധിയറിയൻ ഇനി പത്ത് ദിവസങ്ങളിൽ താഴെ മാത്രം ശേഷിക്കെ അടിയൊഴുക്കുകളെ പറ്റിയും അന്തർധാരകളെ പറ്റിയുമുള്ള കണക്കുകൂട്ടലുകളിലാണ് മുന്നണികളെല്ലാം. കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞൊരു കാര്യമാണ് പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് തിരികൊളുത്തുന്നത്. ഒപ്പം ഇതുവരെയില്ലാത്ത പുതിയൊരു ഡീൽ ആരോപണവും. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടതായാണ് അദ്ദേഹം പറഞ്ഞത്. അതും ഇടതുപക്ഷം കനത്ത പോരാട്ടം നേരിടുന്ന കോഴിക്കോട് ജില്ലയിലെ വടകരയിലും നാദാപുരത്തും. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ […]
Read more

മുഖ്യമന്ത്രി മുസ്ലീം ലീഗില്‍ നിന്നാകട്ടെ എന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല; പിഎംഎ സലാം

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ വീണ്ടും അതൃപ്തിയുമായി മുസ്ലീം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒപ്പം, യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. അത് യുഡിഎഫ് കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അതുവരെയുള്ള ചര്‍ച്ചകളെല്ലാം മുന്നണിയുടെ സല്‍കീര്‍ത്തിക്ക് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer