Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എംഎം മണി

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ വോട്ടര്‍മാരെ വിമര്‍ശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളാണ്. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും മണി പറയുന്നു. യുഡിഎഫിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളെയും എംഎം മണി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്ത പാര്‍ട്ടിയെ കുറിച്ച് എന്തുപറയാനാണ്. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. […]
Read more

ലോട്ടറിയടിച്ച് സാന്റിയാഗോ മാര്‍ട്ടിന്‍; ഭാര്യയും മകനും മരുമകനും വിജയിച്ചു

ചെന്നൈ: തമിഴ്നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിലെ മൂന്നു പേര്‍ വിജയിച്ചു കയറി. അതും മൂന്ന് വ്യത്യസ്ത പാര്‍ട്ടികളിലായി. സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മകന്‍, മരുമകന്‍ എന്നിവരാണ് നിയമസഭയിലേക്ക് പോകുന്നത്. ലീമ റോസ് മാര്‍ട്ടിന്‍ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് മത്സരിച്ച് വിജയിച്ചത്. മകളുടെ ഭര്‍ത്താവ് ആദവ് അര്‍ജുന വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ സ്ഥാനാര്‍ത്ഥിയായി വില്ലിവാക്കത്തു നിന്നാണ് തമിഴ്നാട് […]
Read more

വട്ടിയൂര്‍ക്കാവില്‍ പറഞ്ഞ ഭൂരിപക്ഷം കിട്ടി; പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളു:കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഫിന്റെ വിജയത്തിന് പിന്നാലെ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് പറഞ്ഞ ഭൂരിപക്ഷം തന്നെ കിട്ടി, തങ്ങള്‍ പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളുവെന്നും മുരളീധരന്‍ പറഞ്ഞു. സിപിഐഎം കളളവോട്ടിന് ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷെ, ജനങ്ങൾ ശരിയായി വോട്ട് ചെയ്‌തെന്നും ടീം യുഡിഎഫ് ആയിട്ട് തന്നെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് വിജയിച്ച 35 സീറ്റുകളില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് അതാത് നിയോജക മണ്ഡലങ്ങള്‍ അന്വേഷിക്കുമെന്നും ഇന്ത്യയില്‍ […]
Read more

സില്‍ക്ക് ദോത്തി ഉടുത്ത് ബംഗാളി വേഷത്തില്‍ മോദി; ആഘോഷങ്ങള്‍ അടങ്ങാതെ ബിജെപി- VIDEO

ന്യൂഡല്‍ഹി: കാത്ത് കാത്തിരുന്ന് കിട്ടിയ പശ്ചിമ ബംഗാളിലെ ബിജെപിയുടെ ചരിത്രവിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പരമ്പരാഗതമായ ബംഗാളി വേഷം ധരിച്ച്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ബംഗാള്‍ ശൈലിയില്‍ വെള്ള നിറത്തിലുള്ള കുര്‍ത്തയും ചുവന്ന ബോര്‍ഡറുള്ള ടസര്‍ സില്‍ക് ദോത്തിയും ധരിച്ചാണ് മോദി എത്തിയത്. തനതു നെയ്ത്തുകലയെ ഓര്‍മിപ്പിക്കുന്ന പരമ്പരാഗത ‘ബൂട്ടി’ ഡിസൈനിലുള്ള കോട്ടണ്‍ സ്‌കാര്‍ഫും അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു.15 വര്‍ഷം നീണ്ടുനിന്ന തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ആദ്യമായി ബംഗാളില്‍ ഭരണം പിടിക്കുന്നത്. 244ല്‍ […]
Read more

മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം: അഞ്ജലി നായർ

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടിയതിൽ സന്തോഷമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർഥിയായിരുന്ന നടി അഞ്ജലി നായർ. എൻഡിഎ സ്ഥാനാർഥിയായാണ് അഞ്ജലി മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ദീപക് ജോയ് പതിനെട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അഞ്ജലി നായർ 29,471 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഫേസ്ബുക്ക് കുറിപ്പിൽ അഞ്ജലി നായർ പറഞ്ഞു: “കേരളത്തിൽ ഉണ്ടായ ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശബ്ദം ഉയർത്തിയ മൂന്ന് താമരകൾ അഭിമാനകരമാണ്. തൃപ്പൂണിത്തുറയിൽ ഇത്രയും വോട്ടുകൾ നേടാനായത് ഏറെ സന്തോഷം നൽകുന്നു. […]
Read more

തിരുത്താൻ ഇനിയെങ്കിലും പാർട്ടി തയ്യാറാകണമെന്ന് ടി.കെ. ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെ വിജയം താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. തളിപ്പറമ്പിനൊപ്പം പയ്യന്നൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലുമുള്ള ജനങ്ങളിൽ നിന്ന് തന്റെ നിലപാടുകൾക്ക് വലിയ പിന്തുണ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. “ഞാൻ മുന്നോട്ടുവെച്ച ആശയമാണ് ശരിയെന്ന് ജനങ്ങൾ വിധിയെഴുതി. പ്രത്യേകിച്ച് തളിപ്പറമ്പിൽ അതിന് ശക്തമായ പിന്തുണ ലഭിച്ചു,” എന്ന് ഗോവിന്ദൻ വ്യക്തമാക്കി.ഉൾപ്പാർട്ടി ജനാധിപത്യത്തെ തകർത്തുകൊണ്ട് കുടുംബാധിപത്യവും പിന്തുടർച്ചാവകാശവും നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് താൻ രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങളും ലോക്കൽ കമ്മിറ്റി പ്രവർത്തകരും […]
Read more

വീണ്ടും തോറ്റു, ന്യായീകരിക്കാനില്ല; മനസ് തുറന്ന് കെ സുരേന്ദ്രന്‍

കാസർകോട്: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം പ്രതികരണവുമായി മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും സുരേന്ദ്രൻ പറയുന്നു. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും എന്നത് ഉറപ്പാണ്. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നന്ദി മഞ്ചേശ്വരം എന്ന പേരിലെഴുതിയ കുറിപ്പ് മലയാളത്തിലും കന്നഡയിലും പോസ്റ്റ് […]
Read more

ദില്ലിയിൽ കോൺഗ്രസ്സിന്റെ നിർണായക യോഗം, രാഹുൽ ഗാന്ധി പങ്കെടുക്കും

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം ഇന്ന് ചേരും. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും.ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. എംഎല്‍എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശൻ […]
Read more

ജീര്‍ണതകള്‍ തിരുത്തണം, അല്ലാതെ മുന്നോട്ട് പോകാനാവില്ല; സിപിഎമ്മിനെ വിമര്‍ശിച്ച് പി ജയരാജന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ എല്‍ഡിഎഫിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ജയരാജന്‍. കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ കടന്നുവരുന്ന ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്ന് ജയരാജന്‍ കുറിച്ചു. മൂര്‍ത്തമായ അത്തരം പ്രശ്നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. സിപിഎമ്മിനെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ പങ്കുവെച്ച് കൊണ്ടാണ് ജയരാജന്റെ കുറിപ്പ്. ‘ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് നാം സ്വയം പരിശോധിച്ച് […]
Read more

ഇറങ്ങിപോകണം സഖാവേ; എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ച എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് പാർട്ടി അനുകൂലികളെന്നു കരുതപ്പെടുന്ന അക്കൗണ്ടുകളിൽനിന്ന് പോലും കടുത്ത പ്രതികരണങ്ങൾ വന്നത്. 2021ൽ 67 സീറ്റുകൾ നേടിയ സിപിഎം ഇത്തവണ 26 സീറ്റുകളിലേക്ക് ഇടിഞ്ഞുവെന്ന വിവരമാണ് ചർച്ചകൾക്ക് ആക്കം കൂട്ടിയത്. തോൽവി അപ്രതീക്ഷിതമാണെന്നും പിഴവുകൾ അംഗീകരിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix