Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ബംഗാളില്‍ 90% കടന്ന് പോളിങ്, തമിഴ്‌നാട്ടില്‍ 82.4%; നെഞ്ചിടിപ്പോടെ പാര്‍ട്ടികള്‍

കൊല്‍ക്കത്ത: റെക്കോഡ് പോളിങ്ങാണ് ഇന്ന് പോളിങ് നടന്ന തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് മണിവരെയുള്ള കണക്കുകള്‍ പ്രകാരം തമിഴ്നാട്ടില്‍ 82.24 ശതമാനവും പശ്ചിമ ബംഗാളില്‍ 89.93 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറു മണിക്ക് പോളിങ് അവസാനിച്ചെങ്കിലും അന്തിമ കണക്കുകള്‍ വരുമ്പോള്‍ ശതമാനം ഇനിയും കൂടും. ബംഗാളില്‍ ആദ്യ ഘട്ട പോളിങ്ങാണ് കഴിഞ്ഞിരിക്കുന്നത്. പല ജില്ലകളും അഞ്ച് മണിക്ക് മുന്നേ തന്നെ 90% കടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റവും ഒടുവിലായി പുറത്തുവിട്ട അഞ്ചു മണിവരെയുള്ള കണക്ക് പ്രകാരം […]
Read more

ഡിഗ്രി പഠനത്തിന് പെൺകുട്ടികൾക്ക് 50,000 രൂപ; ബംഗാളിൽ മോദിയുടെ പത്തിന ഗ്യാരന്റി

കൊൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്ത്രീകളും കുട്ടികളും ലക്ഷ്യമാക്കി പത്ത് ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരായ അതിക്രമങ്ങൾക്ക് കടുത്ത നടപടി സ്വീകരിക്കുമെന്നും ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പോലീസ് സേനയിൽ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 36,000 രൂപ നൽകുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ സഹായം […]
Read more

ബംഗാളില്‍ ബോംബേറും സംഘര്‍ഷവും; തമിഴ്‌നാട്ടില്‍ കനത്ത പോളിങ്

ചെന്നൈ: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ബംഗാളില്‍ ആദ്യ നാലു മണിക്കൂറില്‍ 41.11 ശതമാനം പോളിങ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ 3 മണി വരെ 70 ശതമാനം പേരാണ് വോട്ടു ചെയ്തത്. തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുന്‍മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, നടനും ടിവികെ നേതാവുമായ വിജയ് തുടങ്ങിയവര്‍ക്കൊപ്പം […]
Read more

വിജയ്‌യും തൃഷയും വെവ്വേറെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി

ചെന്നൈ: ​തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശകരമായി പുരോഗമിക്കവെ, സിനിമാ ലോകത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്താൻ എത്തി. സൂപ്പർതാരങ്ങളായ രജനീകാന്ത്, അജിത്ത് എന്നിവർക്ക് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യും നടി തൃഷയും വോട്ട് രേഖപ്പെടുത്തി. ഇരുവരും ഒരേ പോളിംഗ് ബൂത്തിലാണോ വോട്ട് ചെയ്യുക എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, വെവ്വേറെ സ്ഥലങ്ങളിലാണ് താരങ്ങൾ എത്തിയത്. ​വിജയ് രാവിലെ തന്നെ ചെന്നൈ നീലങ്കരൈയിലുള്ള പോളിംഗ് ബൂത്തിൽ എത്തി ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി […]
Read more

ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്ന ആളായിരിക്കണം മുഖ്യമന്ത്രി; വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി അജയ് തറയില്‍

തിരുവനന്തപുരം: ഒന്ന് അടങ്ങിയിരിക്കുന്ന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍. എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടില്ല. പക്ഷേ ചില സൂചനകള്‍ നല്‍കുന്നതാണ്. ‘വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്ന നേതാവായിരിക്കണം. സമരമുഖത്ത് പൊലീസ് മര്‍ദ്ദനവും അടിച്ചമര്‍ത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയില്‍ നിന്നും ഒരിറ്റു […]
Read more

സ്ട്രോങ് റൂം കാവലിനിടെ കാണാതായ ജവാന്മാർ തിരിച്ചെത്തി

മലപ്പുറം: പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ രണ്ട് ബിഎസ്എഫ് ജവാൻമാർ മണിക്കൂറുകൾക്കകം തിരിച്ചെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിലെ കടലുണ്ടിപ്പുഴയ്ക്ക് സമീപം നാമ്പ്രാണിത്തടയണയ്ക്കടുത്തുള്ള കുറ്റിക്കാട്ടിൽ ഇവർ ഒളിച്ചിരുന്നതായാണ് വിവരം. പിന്നീട് ഇരുവരും ബിഎസ്എഫ് താൽക്കാലിക ക്യാംപിൽ തന്നെ എത്തുകയായിരുന്നു. അസം, ഉത്തർപ്രദേശ് സ്വദേശികളായ ജവാൻമാരാണ് മുങ്ങിയത്. ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള ശിക്ഷാനടപടി ഭയന്നാണ് ഇവർ സ്ഥലം വിട്ടതെന്നാണ് പ്രാഥമിക വിവരം. കോട്ടയ്ക്കൽ […]
Read more

ബിജെപിയെ ‘ലേബര്‍ റൂമിലാക്കിയ’ അഖില്‍ മാരാര്‍ തിയറി; എയറില്‍ കയറ്റി സോഷ്യല്‍ മീഡിയയും

ഈ തെരഞ്ഞെടുപ്പ് കാലത്ത് നാക്കുപിഴയുടേയും വിഡ്ഡിത്തം നിറഞ്ഞ പരാമര്‍ശങ്ങളുടേയും പേരില്‍ എയറിലായ നേതാക്കളും സ്ഥാനാര്‍ത്ഥികളും കുറച്ചധികമുണ്ട്. ഇതാ അക്കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രിയായി എത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍. ഒരു യൂട്യൂബ് ചാനലില്‍ പ്രസവത്തെ പറ്റി പറഞ്ഞ പരാമര്‍ശമാണ് അദ്ദേഹത്തെ എയറിലാക്കിയിരിക്കുന്നത്. പണ്ടൊക്കെ സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നതായിരുന്നു പ്രസവങ്ങളെന്നും ആശുപത്രികള്‍ വന്നതോടെയാണ് സങ്കീര്‍ണമായതുമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പക്ഷേ സംഭവം കൈവിട്ടു പോയി. പഴയ ബിഗ്‌ബോസ് താരമല്ല, ഒരു പ്രധാന മുന്നണിയുടെ […]
Read more

തമിഴ്‌നാട് തിരഞ്ഞെടുപ്പ്; ജയിക്കുമെന്ന് സ്റ്റാലിൻ, പോളിങ് സമയം നീട്ടണമെന്ന് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കുപ്രകാരം 17.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 5.73 കോടി വോട്ടർമാരുണ്ട്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും രംഗത്തുണ്ട്. കൂടാതെ നടൻ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെയും ശ്രദ്ധേയമായ സാന്നിധ്യമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിലെ എസ്‌ഐഇടി കോളേജിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ ദുർഗയും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. “ഈ […]
Read more

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടും പശ്ചിമബംഗാളും പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി പോളിങ് ഇന്ന് നടക്കും. 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാരാണുള്ളത്. ബംഗാളിലെ ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ പ്രസിഡന്റ് വിജയ്, […]
Read more

മെറ്റീരിയല്‍ റൂമില്‍ കയറിയത് ഭര്‍ത്താവ് തന്നെ, തെറ്റിദ്ധാരയുണ്ടായി; ഫാത്തിമ തഹ്ലിയ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയല്‍ റൂം തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭര്‍ത്താവായ ഷെഹ്‌സാദ് തന്നെയാണ് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി മെറ്റീരിയല്‍ റൂമില്‍ കയറിയതെന്ന് ഫാത്തിമ പറഞ്ഞു. ആശയക്കുഴപ്പവും ഔദ്യോഗിക നോട്ടീസ് ലഭിക്കുന്നതിലെ താമസവുമാണ് യുഡിഎഫ് നേതാക്കളെ വിവരങ്ങള്‍ അറിയക്കാന്‍ വൈകിയത്. അന്ന് രാവിലെ 8.30ന് ഈ വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നു. ജെഡിടി സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ മണ്ഡലം മാറി രേഖപ്പെടുത്തിയത് വിവാദത്തിന്റെ ആക്കം കൂട്ടിയെന്നും താന്‍ വരാന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer