Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

സ്ട്രോങ് റൂം കാവലിനിടെ കാണാതായ ജവാന്മാർ തിരിച്ചെത്തി

മലപ്പുറം: പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ രണ്ട് ബിഎസ്എഫ് ജവാൻമാർ മണിക്കൂറുകൾക്കകം തിരിച്ചെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിലെ കടലുണ്ടിപ്പുഴയ്ക്ക് സമീപം നാമ്പ്രാണിത്തടയണയ്ക്കടുത്തുള്ള കുറ്റിക്കാട്ടിൽ ഇവർ ഒളിച്ചിരുന്നതായാണ് വിവരം. പിന്നീട് ഇരുവരും ബിഎസ്എഫ് താൽക്കാലിക ക്യാംപിൽ തന്നെ എത്തുകയായിരുന്നു. അസം, ഉത്തർപ്രദേശ് സ്വദേശികളായ ജവാൻമാരാണ് മുങ്ങിയത്. ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള ശിക്ഷാനടപടി ഭയന്നാണ് ഇവർ സ്ഥലം വിട്ടതെന്നാണ് പ്രാഥമിക വിവരം. കോട്ടയ്ക്കൽ […]
Read more

ബിജെപിയെ ‘ലേബര്‍ റൂമിലാക്കിയ’ അഖില്‍ മാരാര്‍ തിയറി; എയറില്‍ കയറ്റി സോഷ്യല്‍ മീഡിയയും

ഈ തെരഞ്ഞെടുപ്പ് കാലത്ത് നാക്കുപിഴയുടേയും വിഡ്ഡിത്തം നിറഞ്ഞ പരാമര്‍ശങ്ങളുടേയും പേരില്‍ എയറിലായ നേതാക്കളും സ്ഥാനാര്‍ത്ഥികളും കുറച്ചധികമുണ്ട്. ഇതാ അക്കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രിയായി എത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍. ഒരു യൂട്യൂബ് ചാനലില്‍ പ്രസവത്തെ പറ്റി പറഞ്ഞ പരാമര്‍ശമാണ് അദ്ദേഹത്തെ എയറിലാക്കിയിരിക്കുന്നത്. പണ്ടൊക്കെ സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നതായിരുന്നു പ്രസവങ്ങളെന്നും ആശുപത്രികള്‍ വന്നതോടെയാണ് സങ്കീര്‍ണമായതുമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പക്ഷേ സംഭവം കൈവിട്ടു പോയി. പഴയ ബിഗ്‌ബോസ് താരമല്ല, ഒരു പ്രധാന മുന്നണിയുടെ […]
Read more

തമിഴ്‌നാട് തിരഞ്ഞെടുപ്പ്; ജയിക്കുമെന്ന് സ്റ്റാലിൻ, പോളിങ് സമയം നീട്ടണമെന്ന് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കുപ്രകാരം 17.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 5.73 കോടി വോട്ടർമാരുണ്ട്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും രംഗത്തുണ്ട്. കൂടാതെ നടൻ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെയും ശ്രദ്ധേയമായ സാന്നിധ്യമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിലെ എസ്‌ഐഇടി കോളേജിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ ദുർഗയും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. “ഈ […]
Read more

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടും പശ്ചിമബംഗാളും പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി പോളിങ് ഇന്ന് നടക്കും. 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാരാണുള്ളത്. ബംഗാളിലെ ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ പ്രസിഡന്റ് വിജയ്, […]
Read more

മെറ്റീരിയല്‍ റൂമില്‍ കയറിയത് ഭര്‍ത്താവ് തന്നെ, തെറ്റിദ്ധാരയുണ്ടായി; ഫാത്തിമ തഹ്ലിയ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയല്‍ റൂം തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭര്‍ത്താവായ ഷെഹ്‌സാദ് തന്നെയാണ് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി മെറ്റീരിയല്‍ റൂമില്‍ കയറിയതെന്ന് ഫാത്തിമ പറഞ്ഞു. ആശയക്കുഴപ്പവും ഔദ്യോഗിക നോട്ടീസ് ലഭിക്കുന്നതിലെ താമസവുമാണ് യുഡിഎഫ് നേതാക്കളെ വിവരങ്ങള്‍ അറിയക്കാന്‍ വൈകിയത്. അന്ന് രാവിലെ 8.30ന് ഈ വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നു. ജെഡിടി സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ മണ്ഡലം മാറി രേഖപ്പെടുത്തിയത് വിവാദത്തിന്റെ ആക്കം കൂട്ടിയെന്നും താന്‍ വരാന്‍ […]
Read more

വോട്ടർമാരെ എത്തിക്കാൻ പ്രത്യേക ട്രെയിനുകൾ; ബിജെപിക്കെതിരെ ടിഎംസി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബംഗാളിലേക്ക് വോട്ടർമാരെ എത്തിക്കാൻ ബിജെപി സൗജന്യ തീവണ്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നാണ് ആരോപണം. വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ് ഈ വിഷയം. തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരത്തിൽ വോട്ടർമാർക്ക് സൗജന്യ യാത്രയും ഭക്ഷണവും നൽകുന്നത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും, ഇതിലൂടെ വോട്ടർമാരെ ബിജെപി സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
Read more

വി ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിൽ ഫലം വൈകിയേക്കുമെന്ന് ആശങ്ക

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ ക്രമീകരണത്തിൽ മാറ്റം ആവശ്യപ്പെട്ടു. വോട്ടെണ്ണൽ മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ ആലുവ യുസി കോളജിലാണ് നടക്കുന്നത്. ഇവിടെ 13 വോട്ടെണ്ണൽ മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം ഒരുക്കുമ്പോൾ, പറവൂരിൽ എണ്ണം കുറവാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഹാളിലെ സ്ഥലക്കുറവിനെ തുടർന്ന് മേശകളുടെ എണ്ണം കുറച്ചതാണെന്ന് അധികൃതർ അറിയിച്ചു. ഇതുമൂലം വോട്ടെണ്ണൽ 17 […]
Read more

പി വി അൻവർ ഹീറോ മുതൽ ബിഗ് സീറോ വരെ

കേരള രാഷ്ട്രീയത്തിന്റെ ചരിത്രവഴികളിൽ അപ്രതീക്ഷിതമായ ഉദയങ്ങളും അതിവേഗത്തിലുള്ള പതനങ്ങളും പുതിയ കാര്യമല്ലെങ്കിലും, പി.വി. അൻവറിന്റെ യാത്ര അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒന്നായി മാറുകയാണ്. നിലമ്പൂരിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി ചുവടുറപ്പിക്കുകയും രണ്ട് വട്ടം നിയമസഭയുടെ പടവുകൾ കയറുകയും ചെയ്ത അൻവർ, ഇന്ന് ഒരു രാഷ്ട്രീയ അഭയാർത്ഥിയെപ്പോലെ അലയുന്ന കാഴ്ചയാണ് നാം കാണുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ച അദ്ദേഹം എങ്ങനെയാണ് വെറും മാസങ്ങൾക്കുള്ളിൽ ഹീറോ ടു സീറോ എന്ന പരിഹാസത്തിന് ഇരയായത് […]
Read more

SIRൽ ജാഗ്രത പാലിച്ചില്ല; എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം

കാസര്‍കോട്: എസ്‌ഐആറില്‍ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം. ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിലാണ് വിമർശിച്ചത്. ചുമതലയുണ്ടായിട്ടും വോട്ട് ചേര്‍ക്കാനുള്ള പ്രവര്‍ത്തനം മണ്ഡലത്തില്‍ അശ്വിനി നടത്തിയില്ലന്നും വിമർശനമുണ്ട്. എസ്‌ഐആര്‍ മണ്ഡലത്തില്‍ തിരിച്ചടിയായെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ എത്തിയതിന് ശേഷമാണ് നാലായിരത്തോളം വോട്ട് ചേർത്തതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
Read more

ഫാത്തിമ തഹ്‌ലിയയുടെ പൊളിറ്റിക്കൽ കുമ്പസാരത്തിന് പിന്നിൽ തോൽവി ഭയമാണോ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ വാക്കുകളിൽ പ്രകടമാകുന്നത് ആത്മവിശ്വാസമല്ല, മറിച്ച് ഒരുതരം രാഷ്ട്രീയ പ്രതിരോധമാണ്. കഴിഞ്ഞ വർഷം നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ സിപിഎം നേതാവ് എം. സ്വരാജിനെ ‘സംഘാവ്’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ ഇപ്പോൾ ഫാത്തിമ നടത്തുന്ന വിശദീകരണങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തോൽവിക്ക് മുൻപേ നടത്തുന്ന ഒരു രാഷ്ട്രീയ കുമ്പസാരമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പേരാമ്പ്രയിൽ ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ് […]
Read more

Recent News

Advertisement
WhiteswanTV Footer