Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

സർവേകളിൽ ഡിഎംകെ ഇടിമുഴക്കം; പെരമ്പൂരിൽ വിജയ് കരുത്തുകാട്ടുമെന്ന് പ്രവചനം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം പ്രവചനാതീതമായി തുടരുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഡിഎംകെയും അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. എന്നാൽ ഇത്തവണ സൂപ്പർ താരം വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ), സീമാന്റെ എൻടികെയും ഇരുമുന്നണികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തന്തി ടിവി പുറത്തിറക്കിയ ഏറ്റവും പുതിയ സർവേ ഫലങ്ങൾ പ്രകാരം സംസ്ഥാനത്തെ 234 മണ്ഡലങ്ങളിൽ 84 ഇടത്ത് ഡിഎംകെ സഖ്യത്തിനാണ് […]
Read more

വോട്ട് ചോദിച്ച് മുസ്‌ലിം വീടുകളിൽ പോയിട്ടില്ല: എൻഡിഎ സ്ഥാനാർത്ഥി ഐസക് വര്‍ഗീസ്

പാലക്കാട്: കേരളം തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ,വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്. വോട്ടര്‍ഭ്യര്‍ത്ഥിച്ച് താന്‍ ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല എന്ന പരാമർശമാണ് വിവാദമായത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തന്നെ ഉള്‍ക്കൊളളാന്‍ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ട എന്നത് പാർട്ടിയുടെ അല്ല തൻെറ സ്വന്തം നിലപടാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അനുഭവത്തില്‍ നിന്ന് എടുത്ത നിലപാടാണെന്നും ഐസക് പറഞ്ഞു. വോട്ട് ചോദിച്ച് പോകുമ്പോള്‍ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. ചിലര്‍ വാതില്‍ […]
Read more

സ്ട്രോങ്ങ് റൂം വിവാദത്തിൽ വിശദീകരണവുമായി കളക്ടർ

പാലക്കാട്: നെന്മാറ നിയോജക മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത തെറ്റാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. 059- നെന്മാറ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമോ അതുമായി ബന്ധപ്പെട്ട മറ്റ് മുറികളോ തുറന്നിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. സ്ട്രോങ്ങ് റൂം ഉള്ള കെട്ടിടത്തിൽ തന്നെ മറ്റു തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിക്കുന്നതിന് വേർതിരിച്ച മുറി ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വോട്ടെണ്ണലിന് മുന്നോടിയായി എൻകോർ ഡാറ്റ തയ്യാറാക്കുന്നതിനായി ആ മുറി […]
Read more

വീട്ടിലുള്ളവരോട് വോട്ട് ചെയ്യാൻ പറയണം കുട്ടികളോട് അഭ്യർത്ഥനയുമായി വിജയ്

ചെന്നൈ: തമിഴ്നാട് വിധിയെഴുതാൻ ഇനി രണ്ട് നാൾ ശേഷിക്കേ കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു കുട്ടികളോട് അഭ്യർത്ഥിച്ചത്. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ, അതേപോലെ നിങ്ങൾക്ക് ഇഷ്ട്ടപെട്ട എനിക്കും വോട്ട് ചെയ്യിപ്പിക്കണമെന്നും വിജയ് പറഞ്ഞു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് കൊണ്ട് അവസാനിക്കും. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. […]
Read more

പെരിന്തൽമണ്ണ ഇടത്പക്ഷം പിടിക്കും;കഴിഞ്ഞതവണ പരാജയപ്പെട്ടത് 38 വോട്ടിന്

കേരളം രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ അന്തിമഫലം കാത്തിരിക്കുകയാണ് കേരളം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 38 വോട്ടുകൾക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം, ഇത്തവണത്തെ വോട്ടെടുപ്പിലൂടെ ചുവപ്പുസേന തിരിച്ചുപിടിക്കുമോ എന്ന ചോദ്യം മെയ് 4-ന്റെ പ്രഭാതത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഓരോ മലയാളിയുടെയും ഉള്ളിലുണ്ട്. മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിന് കനത്ത പ്രഹരമേൽപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുവായി ഇന്ന് പെരിന്തൽമണ്ണ മാറിയിരിക്കുന്നു. അട്ടിമറിയുടെയും വീറോടെയുള്ള പോരാട്ടത്തിന്റെയും പുതിയ ചരിത്രം രചിക്കാൻ […]
Read more

തമിഴ്‌നാട് ഡ്രൈ ഡേ പ്രഖ്യാപനം; സംസ്ഥാന സർക്കാറിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

എറണാകുളം: ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 21 രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 23 അര്‍ദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എസ് മനു അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ചോദ്യം ചെയ്തത്. ഡ്രൈഡേ […]
Read more

യുഡിഎഫിന്റെ നൂറ് സ്വപ്നങ്ങളും പടിവാതിൽക്കലെ അധികാരത്തർക്കങ്ങളും

​കേരളം മറ്റൊരു ഭരണമാറ്റത്തിനായി വിധി കുറിച്ചുകഴിഞ്ഞുവെന്നും ഫലപ്രഖ്യാപനം വരുമ്പോൾ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ ക്യാമ്പ്. എന്നാൽ ഈ ആത്മവിശ്വാസത്തിനടിയിൽ അശാന്തിയുടെ വിത്തുകൾ പാകിയിട്ടുണ്ടോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ ബലമായി ഉയർത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിച്ചു പറയുന്ന ‘നൂറ് സീറ്റുകൾ’ എന്ന ലക്ഷ്യം കേവലം ഒരു സംഖ്യയല്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു ആഭ്യന്തര രാഷ്ട്രീയ പ്രഭാവലയത്തിന്റെ സൂചനയാണ്. ഈ നൂറ് സീറ്റുകൾ എന്ന സ്വപ്നം യാഥാർത്ഥ്യമായാൽ കേരളം കാണാൻ പോകുന്നത് […]
Read more

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ KPCC അധ്യക്ഷനെ മാറ്റിയേക്കും; പകരം ബെന്നി ബെഹനാന്‍?

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിച്ചാല്‍ കെപിസിസിയില്‍ അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ബെന്നി ബഹനാനാണ് സാധ്യത കൂടുതല്‍. റോജി എം ജോണും പരിഗണനയിലുണ്ട്. ഭരണം ലഭിക്കുകയാണെങ്കില്‍ സണ്ണി ജോസഫിന് മന്ത്രിസ്ഥാനം നല്‍കാനാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനെ മാറ്റും. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശക്തനെ വിജയിച്ചാലും പരാജയപ്പെട്ടാലും മാറ്റി പുതിയ അദ്ധ്യക്ഷനെ […]
Read more

ഫാസിസ്റ്റ് ശക്തികളെ ജനങ്ങൾ തള്ളുമെന്ന് വിജയ്

​ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ വാക്പോരും ആവേശവും കൊടുമുടിയിൽ. വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പ്രമുഖ മുന്നണികളെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്തെത്തി. തമിഴ്‌നാട്ടിലെ ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകുമെന്ന് വിജയ് എക്സിൽ കുറിച്ചു. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ടിവികെ അല്ലാതെ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താലും കൊള്ളയും ദ്രോഹവും തുടരുമെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

പശ്ചിമബം​ഗാൾ മറ്റന്നാൾ പോളിം​ഗ് ബൂത്തിലേക്ക്; സംസ്ഥാനത്ത് കനത്ത ജാ​ഗ്രത

ന്യൂഡൽഹി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇന്ന് കൊട്ടിക്കലാശം. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മറ്റന്നാൾ 3.6 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. സംസ്ഥാനത്ത് അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയും അധിക അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. ചെറിയ സംഘർഷങ്ങൾ വൻ അക്രമത്തിലേക്ക് മാറുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി കേന്ദ്ര ഏജൻസികളെയും കേന്ദ്ര സേനയെയും ഉപയോഗിച്ച് ബിജെപി തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന് ആരോപിച്ചു. ബംഗാൾ […]
Read more

Recent News

Advertisement
WhiteswanTV Footer