Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

തളിപ്പറമ്പിൽ സിപിഎമ്മിനെ ഞെട്ടിച്ച് ടി.കെ. ഗോവിന്ദൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ നിലപാട് സ്വീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്തുപോയ ടി.കെ. ഗോവിന്ദന് തളിപ്പറമ്പ് മണ്ഡലത്തിൽ അട്ടിമറി വിജയം. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം സിറ്റിംഗ് എംഎൽഎ പി.കെ. ശ്യാമളയെ 12,627 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ടി.കെ. ഗോവിന്ദൻ 90,353 വോട്ടുകൾ നേടിയപ്പോൾ പി.കെ. ശ്യാമളയ്ക്ക് 77,726 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എൻ. ഹരിദാസ് 15,903 വോട്ടുകൾ നേടി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയതോടെയാണ് ടി.കെ. […]
Read more

തിരൂരങ്ങാടിയില്‍ പി എം എ സമീര്‍ വൻ ഭൂരിപക്ഷത്തിൽ വിജയം നേടി

മലപ്പുറം: ലീഗിന്റെ ശക്തികേന്ദ്രമായ തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.എം.എ. സമീർ വൻ ഭൂരിപക്ഷത്തോടെ വിജയം നേടി. 63,387 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സമീറിന്റെ ജയം. സമീർ 1,11,869 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള സിപിഐ സ്ഥാനാർഥി അജിത് കൊളാടി 48,482 വോട്ടുകളും ബിജെപി സ്ഥാനാർഥി റിജു സി. രാഘവ് 11,497 വോട്ടുകളും നേടി. മുസ്ലിം ലീഗിന്റെ പരമ്പരാഗത കോട്ടകളിലൊന്നായ തിരൂരങ്ങാടി മണ്ഡലത്തിൽ 2001 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർഥികൾ […]
Read more

സ്റ്റാലിന് അപ്രതീക്ഷിത തോല്‍വി; ചരിത്ര വിജയവുമായി വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞെട്ടിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത പരാജയം. കൊളത്തൂര്‍ മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാര്‍ത്ഥി വി.എസ്. ബാബുവിനോട് 9,121 വോട്ടുകള്‍ക്കാണ് സ്റ്റാലിന്‍ പരാജയപ്പെട്ടത്. തമിഴ്‌നാട്ടിലുടനീളം വീശിയടിച്ച വിജയ് തരംഗത്തില്‍ ഭരണകക്ഷിയായ ഡിഎംകെ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം മൂന്ന് സീറ്റുകളില്‍ വിജയിച്ച ടിവികെ 105 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഡിഎംകെ അഞ്ച് സീറ്റുകളില്‍ വിജയിച്ചെങ്കിലും വെറും 53 സീറ്റുകളില്‍ […]
Read more

എൽഡിഎഫിനെ കൈവിടാതെ വീണ്ടും ആറ്റിങ്ങൽ; സീറ്റ് നിലനിര്‍ത്ത് ഒ എസ് അംബിക

ആറ്റിങ്ങൽ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ഒ എസ് അംബികയ്ക്ക് വിജയം. 13375 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അംബിക വിജയിച്ചത്. പ്രധാന എതിരാളികളായ ബിജെപി സ്ഥാനാര്‍ഥി പി സുധീർ 45788 വോട്ടുകളും കോൺ​ഗ്രസ് സ്ഥാനാര്‍ഥി സന്തോഷ് ഭദ്രൻ 41372 വോട്ടുകളും നേടി. ശക്തമായ ത്രികോണ പോരാട്ടമാണ് ആറ്റിങ്ങലിൽ ഇത്തവണ കണ്ടത്. ചരിത്രപരമായി ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഒരുകാലത്ത് പ്രധാന എതിരാളിയായിരുന്ന കോൺഗ്രസ് പിന്നിലേക്ക് പോയി ബിജെപി ഒരു ശക്തമായ […]
Read more

യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ്കുമാർ ജോസഫിന് ചാലക്കുടിയിൽ വിജയം

തൃശ്ശൂർ: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ സനീഷ് കുമാർ ജോസഫ് വിജയം നേടി. 23,156 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. സനീഷ് കുമാർ ജോസഫ് 71,202 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ബിജു എസ. ചിറയത്ത് 48,046 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ചാർളി പോൾ 16,030 വോട്ടുകളും നേടി. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര, കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന […]
Read more

പിണറായിസത്തിന് തിരിച്ചടി നൽകി; പ്രതികരണവുമായി പി.വി. അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പി.വി. അൻവർ. വലിയ രാഷ്ട്രീയ പോരാട്ടത്തിന് അന്ത്യം കുറിച്ചുവെന്നും “പിണറായിസം” എന്ന നിലപാട് കൃത്യമായി ജനങ്ങൾക്കുമുന്നിൽ ഉന്നയിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയെ പിന്തുണച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായിസം പാർട്ടിയെ തന്നെ ബാധിച്ചുവെന്നും അൻവർ ആരോപിച്ചു. തന്റെ സർവേയിൽ യുഡിഎഫ് 86 സീറ്റുകൾ നേടുമെന്നായിരുന്നു വിലയിരുത്തിയതെന്നും, 23 മണ്ഡലങ്ങളിൽ ശക്തമായ മത്സരം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “പിണറായിയെ താഴെയിറക്കുന്നത് സഖാക്കൾ തന്നെയാകും” എന്ന് നേരത്തെ പറഞ്ഞതായും അദ്ദേഹം […]
Read more

നൂറുമേനി വിജയത്തിന് ക്രഡിറ്റ് മുസ്ലീം ലീഗിനും

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് 10 വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചുവരുമ്പോൾ മുന്നണിയുടെ കരുത്തായി മാറിയത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്. ഇത്തവണ ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 26 സീറ്റുകളിൽ 22 ഇടങ്ങളിൽ ലീഗ് വിജയം നേടി. കോൺഗ്രസിനും സിപിഎമ്മിനും ശേഷം ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായി ലീഗ് മാറി. യുഡിഎഫിൽ കോൺഗ്രസിനൊപ്പം നിർണായക ശക്തിയായി ലീഗ് ഉയർന്നതായി വിലയിരുത്തപ്പെടുന്നു. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായി വലിയ തർക്കങ്ങൾ ഒഴിവാക്കി മുന്നണിയോടൊപ്പം […]
Read more

3-ാം തവണയും കോട്ടയം വിട്ടുകൊടുക്കാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വൻ വിജയം നേടി. 35,986 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. തിരുവഞ്ചൂർ രാധാകൃഷ്ണൻ 68,893 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. അനിൽ കുമാർ 32,907 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പി. അനിൽ കുമാർ 9,726 വോട്ടുകളും നേടി. മധ്യകേരളത്തിലെ നിർണായക മണ്ഡലമായ കോട്ടയം ഇത്തവണയും ആവേശകരമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. മുൻ ആഭ്യന്തര മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ തിരുവഞ്ചൂർ […]
Read more

ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും; എം. സ്വരാജ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും ഉണ്ടായ പരാജയം “അനർഹമായ തോൽവി”യാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫ് ഭരണത്തിൽ നാടിന് സമഗ്രമായ മുന്നേറ്റമാണ് ഉണ്ടായതെന്നും, അത് എതിരാളികൾ പോലും അംഗീകരിക്കുന്നതാണെന്നും സ്വരാജ് പറഞ്ഞു. അതിനിടെ തന്നെ തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണ നേട്ടങ്ങൾക്കിടയിലും ജനവിധി മാറിയതിനെ കുറിച്ച് വിശദമായ വിലയിരുത്തൽ ആവശ്യമാണെന്ന് സൂചിപ്പിച്ച സ്വരാജ്, ചില വോട്ടർമാരിൽ “ഇനി ഒരു […]
Read more

ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ… LDFനെ കുത്തി പോസ്റ്റുമായി വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തകര്‍പ്പന്‍ വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങളെ പരിഹസിച്ചായിരുന്നു സതീശന്റെ പോസ്റ്റ്. ‘മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും’ എന്നാണ് ഫെയ്സ്ബുക്കില്‍ വിഡി സതീശന്‍ കുറിച്ചത്. 102 സീറ്റുകളിലാണ് ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. വെറും 35 സീറ്റുകളിലേക്ക് ഇടതുപക്ഷം ഒതുങ്ങി. 3 സീറ്റുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix