Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

കയ്പമംഗലം നിലനിർത്തി എൽഡിഎഫ്; വത്സരാജിന് ഭൂരിപക്ഷ ജയം

തൃശൂർ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം ശക്തമായി പ്രകടമായ തിരഞ്ഞെടുപ്പിനിടയിലും കയ്പമംഗലം നിയമസഭാ മണ്ഡലം എൽഡിഎഫ് കൈവിട്ടില്ല. സിപിഐ സ്ഥാനാർത്ഥി കെ.കെ. വത്സരാജ് യുഡിഎഫ് സ്ഥാനാർത്ഥി ടി.എം. നാസറിനെ 9,944 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ഇടതുകോട്ട ഉറപ്പിച്ചു. വത്സരാജ് 65,448 വോട്ടുകൾ നേടിയപ്പോൾ നാസർ 55,504 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർത്ഥിയായ ബിഡിജെഎസിന്റെ അതുല്യ ഘോഷ് 19,688 വോട്ടുകൾ നേടി. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിരുദം നേടിയ വത്സരാജ് എഐവൈഎഫ് ജില്ലാ നേതൃത്വത്തിലൂടെ പാർട്ടിയിൽ ഉയർന്നുവന്ന […]
Read more

നേമത്ത് താമര വിരിയിച്ച് രാജീവ് ചന്ദ്രശേഖൻ

തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വിജയം നേടി. 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു നേമം. ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലമെന്ന പ്രത്യേകതയും നേമത്തിനുണ്ട്. രണ്ടാം പിണറായി സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും യുഡിഎഫിനുവേണ്ടി കെ.എസ്. ശബരീനാഥും മത്സര രംഗത്തിറങ്ങിയതോടെ നേമത്തിൽ ത്രികോണ മത്സരം […]
Read more

തൃത്താല തിരിച്ചുപിടിച്ച് വി.ടി. ബൽറാം; എം.ബി. രാജേഷിന് തോൽവി

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായ തൃത്താലയിൽ മന്ത്രി എം.ബി. രാജേഷിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിച്ചു. 8,385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബൽറാമിന്റെ വിജയം. ബൽറാം 76,427 വോട്ടുകൾ നേടിയപ്പോൾ എം.ബി. രാജേഷ് 68,042 വോട്ടുകൾക്ക് ഒതുങ്ങി. ബിജെപി സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ 15,051 വോട്ടുകൾ നേടി. 1991 മുതൽ തുടർച്ചയായി നാല് തവണ എൽഡിഎഫ് ജയിച്ചിരുന്ന മണ്ഡലത്തിൽ 2011ലാണ് വി.ടി. ബൽറാം ആദ്യമായി യുഡിഎഫിനായി വിജയം നേടിയത്. 2016ലും വിജയിച്ച […]
Read more

പത്ത് വർഷമായ ദുഷിച്ച ഭരണത്തിനന്ത്യം കുറിച്ചു; കെസി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തി യുഡിഎഫ് നേതൃത്വം. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന് ഈ തിരഞ്ഞെടുപ്പ് ഫലം വിരാമമിട്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. “അഭൂതപൂർവ്വമായ വിജയമാണ് കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് സമ്മാനിച്ചത്. അതിനാൽ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന ഭരണത്തോട് ജനങ്ങൾ തങ്ങളുടെ വിധിയെഴുതി. മധുരമായ ഭാഷയിൽ തന്നെയാണ് അവർ പ്രതികാരം പ്രകടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ സ്വാധീനിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങൾ […]
Read more

കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയ്ക്ക് വിജയം

കോട്ടയം: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബി വിജയിച്ചു. 56,345 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥി എൻ. ജയരാജ് 50,683 വോട്ടുകളും ബിജെപി സ്ഥാനാർഥി ജോർജ് കുര്യൻ 26,760 വോട്ടുകളും നേടി. കാഞ്ഞിരപ്പള്ളി മണ്ഡലം പാരമ്പര്യമായി യുഡിഎഫ് ചായ്‌വുള്ള പ്രദേശമാണെങ്കിലും ഇടയ്ക്കിടെ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്ന മണ്ഡലമായാണ് അറിയപ്പെടുന്നത്. ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ് ഇത്. 2021ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ […]
Read more

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭേച്ചിയെ വീഴ്ത്തി പിഷാരടി

പാലക്കാട്: ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ വിജയവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. ശോഭ സുരേന്ദ്രൻ ജയിക്കുമെന്ന് എന്‍ഡിഎ കണക്കുകൂട്ടിയ മണ്ഡലമായിരുന്നു പാലക്കാട്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതില്‍ നിന്നും 2011 ല്‍ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. 2024 ലോക്സഭാ […]
Read more

യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടന് പെരുമ്പാവൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയം

എറണാകുളം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ മനോജ് മൂത്തേടൻ വൻ ഭൂരിപക്ഷത്തിൽ വിജയം നേടി. 28,434 വോട്ടുകളുടെ ലീഡിലാണ് അദ്ദേഹം വിജയിച്ചത്. മനോജ് മൂത്തേടന് 75,088 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോൾ 46,654 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ജിബി പതിക്കൽ 22,497 വോട്ടുകളും നേടി. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം. […]
Read more

ചേലക്കരയിൽ ഇടതുകോട്ട ഉറച്ചു; യു.ആർ. പ്രദീപിന് വമ്പൻ വിജയം

തൃശ്ശൂർ: സംസ്ഥാനത്ത് ശക്തമായി പ്രകടമായ യുഡിഎഫ് തരംഗത്തിനിടയിലും ചേലക്കര നിയമസഭാ മണ്ഡലം വീണ്ടും എൽഡിഎഫിനൊപ്പം. എൽഡിഎഫ് സ്ഥാനാർത്ഥിയായ യു.ആർ. പ്രദീപ് യുഡിഎഫ് സ്ഥാനാർത്ഥി ശിവൻ വീട്ടിക്കുന്നിനെ 29,386 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി തിളക്കമാർന്ന വിജയം സ്വന്തമാക്കി. മൂന്നു പതിറ്റാണ്ടായി ഇടതുകോട്ടയായി തുടരുന്ന ചേലക്കരയിൽ ആ പാരമ്പര്യം പ്രദീപ് തുടർന്നു. യു.ആർ. പ്രദീപിന് 76,073 വോട്ടുകൾ ലഭിച്ചപ്പോൾ ശിവൻ വീട്ടിക്കുന്നിന് 46,687 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായ കെ. ബാലകൃഷ്ണനും 37,286 വോട്ടുകൾ നേടി ശ്രദ്ധേയമായ പ്രകടനം […]
Read more

വാടിക്കരിഞ്ഞ് രണ്ടില, മാണി വിഭാഗം തകര്‍ന്നു; കരുത്ത് കാട്ടി ജോസഫ് ഗ്രൂപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ കരുത്ത് കാട്ടി പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ( എം) ദയനീയ തിരിച്ചടിയാണ് നേരിട്ടത്. 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം ) ന് ഒരു സീറ്റിലും […]
Read more

മാവേലിക്കരയിൽ സ്വന്തം എം എസ്; മണ്ഡലം നിലർത്തി അരുൺ

മാവേലിക്കര: നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാർ. 61021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി അരുൺ കുമാർ വിജയിച്ചത്. പ്രധാന എതിരാളികളായ യു‍ഡിഎഫ് സ്ഥാനാർത്ഥി മുത്താര രാജ് 46730 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. അജിമോൻ 21117 വോട്ടുകളും നേടി. 2011 മുതൽ മാവേലിക്കര നിയമസഭ മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24,717 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ ജയിച്ചാണ് സിപിഎമ്മിൻറെ യുവമുഖം എം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix