Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ബംഗാളിൽ നേർക്കുനേർ ഏറ്റുമുട്ടി മോദിയും മമതയും

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്പോര് രൂക്ഷമാവുകയാണ്. കേന്ദ്ര സർക്കാർ പദ്ധതികൾ ബം​ഗാളിൽ നടപ്പിലാകില്ല എന്നാണ് മമതയുടെ വാദം. എന്നാൽ, തൃണമൂലിന്റെ ​ഗുണ്ടകൾക്ക് കീഴടങ്ങാൻ അവസാന അവസരം കൂടി നല്കാമെന്നുമാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ബംഗാളി ഭാഷ പോലും മര്യാദയ്ക്ക് അറിയാത്തവരെ ജനം തള്ളികളയുമെന്നും, ബംഗാൾ ആരുടെയും കോളനിയല്ലെന്നുമാണ് തൃണമൂലിന്റെ തിരിച്ചടി. ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് നാൾ മാത്രം ശേഷിക്കേ ബിജെപി […]
Read more

2023ൽ വനിതാ സംവരണബിൽ പാസാക്കി; കണക്കുകളുമായി മോദിയോട് മമതയുടെ ചോദ്യം

കൊൽക്കത്ത: വനിതാ സംവരണ ബില്ലിനെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് കണക്കുകളിലൂടെ മറുപടി നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമ ബംഗാളിലെ ‘മഹാ ജംഗിൾ രാജ്’ന് വെല്ലുവിളിയാകുമെന്ന് കരുതിയാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെ തടഞ്ഞതെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാൽ ഈ വാദം മമത ശക്തമായി തള്ളി. 2023-ൽ തന്നെ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ ബിൽ പാസാക്കിയിരിക്കുമ്പോഴും അതിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് പ്രധാനമന്ത്രിയെന്ന് അവർ ആരോപിച്ചു. ഭരണഘടനാ […]
Read more

പ്രതിപക്ഷ നേതാവ് പിണറായിയാണോ മരുമകനാണോ ചര്‍ച്ച അവര്‍ നടത്തട്ടെ: പി വി അൻവർ

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ വ്യപകമായിരുന്നു കോൺഗ്രസിനുള്ളിൽ. എന്നാൽ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ടെന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പി വി അന്‍വർ. തങ്ങൾ അധികാരത്തിൽ വന്നാൽ, പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച പിണറായി വിജയനും മരുമകനും നടത്തട്ടെയെന്നും അൻവർ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി തോറ്റാല്‍ അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാല്‍ പതിനായിരം വോട്ടുകളില്‍ താഴെ മാത്രമേ ഭൂരിപക്ഷം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് എന്നേ […]
Read more

കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെ കുറിച്ച് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് പ്രധാന പ്രവർത്തനങ്ങൾ നിർവഹിച്ചത് കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനായി കാണുന്നില്ലെന്നും, എന്നാൽ ആരാണ് ഏറ്റവും യോഗ്യൻ എന്നതിൽ താൻ അഭിപ്രായപ്പെടില്ലെന്നും വ്യക്തമാക്കി. വി.ഡി. സതീശൻ കൂടുതൽ സജീവമായത് ടെലിവിഷൻ ചർച്ചകളിലാണെന്നും, രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിച്ചാൽ കോൺഗ്രസിലെ എല്ലാവർക്കും […]
Read more

കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി പ്രകടപ്പിച്ച് ഒരു വിഭാഗം

തിരുവനന്തപുരം: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്ന കെ. സുധാകരന്റെ പരസ്യ പ്രസ്താവന പാർട്ടിക്കുള്ളിൽ വിവാദമായി. വിഷയത്തിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തോട് പരാതി നൽകിയിട്ടുണ്ട്. ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിക്കാത്തതിൽ അതൃപ്തിയും ഉയരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചയിൽ ലോബിയിങ് വേണ്ടെന്ന നിലപാടിലാണ് വി.ഡി. സതീശൻ പക്ഷം. അതേസമയം വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുഖ്യമന്ത്രി ചർച്ചകൾക്കുള്ള വിലക്ക് അവഗണിച്ച് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് സാമൂഹ്യമാധ്യമത്തിൽ […]
Read more

ഇത്തവണ പ്രതിപക്ഷനേതാവിനെ എൽഡിഎഫ് തീരുമാനിക്കട്ടെ: കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഇപ്പോൾ തിടുക്കമില്ലെന്നും മേയ് 4ന് ശേഷം ഇതിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എത്ര സീറ്റുകൾ ലഭിച്ചുവെന്ന് വിലയിരുത്തി, ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം എംപിമാരുടെ അഭിപ്രായവും പരിഗണിക്കുമെന്നും മുരളീധരൻ […]
Read more

പതിനായിരത്തിലധികം ഉദ്യോഗസ്ഥർ വോട്ട് ചെയ്തില്ല; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനായില്ലെന്ന ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ നൽകിയ കണക്കുകൾ പ്രകാരം 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരിൽ 1,35,068 പേർ മാത്രമാണ് വോട്ടുചെയ്തത്. ഏകദേശം 7.49 ശതമാനം പേർക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നും, ഇത് അന്തിമ കണക്കല്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഫെസിലിറ്റേഷൻ സെന്ററുകളിലൂടെയാണ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത്. എന്നാൽ പലരും ദിവസങ്ങളായി എത്തിയിട്ടും ബാലറ്റ് ലഭിച്ചില്ലെന്നായിരുന്നു പ്രധാന പരാതി. തുടർന്ന് വിതരണകേന്ദ്രങ്ങളിൽ വോട്ടുചെയ്യാൻ അവസരം ഉണ്ടാകുമെന്ന് കമ്മിഷൻ […]
Read more

ബിജെപി ദേശവിരുദ്ധര്‍, ഭാരതമെന്ന സങ്കല്‍പ്പത്തെ തകര്‍ക്കാന്‍ അനുവധിക്കില്ല; രാഹുല്‍ ഗാന്ധി

റാണിപ്പേട്ട്: വനിതാസംവരണ ബില്ലിന്റെ മറവിൽ നടപ്പാക്കുന്നത് ദേശവിരുദ്ധ കാര്യങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് നുണപറയുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്നേരിയിലും റാണിപ്പേട്ടിലും നടന്ന റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് പിന്നിൽ അപകടകരമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വനിതാ സംവരണത്തിനുള്ള ബില്ലാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പാർലമെന്റ് പ്രാതിനിധ്യം ദുർബലപ്പെടുത്താനുമുള്ള […]
Read more

‘വനവാസം’ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ഇടുക്കി: യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കില്ലെങ്കിൽ രാഷ്ട്രീയ ‘വനവാസത്തിന്’ പോകുമെന്ന് മുമ്പ് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ‘വനവാസം’ എന്ന പേരിലുള്ള റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. വാഗമണിലെ റിസോർട്ടാണ് ശനിയാഴ്ച രാവിലെ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗങ്ങളിലാണ് യുഡിഎഫിന് മികച്ച വിജയം ലഭിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിലേക്ക് പോകുമെന്ന സതീശന്റെ പ്രഖ്യാപനം ശ്രദ്ധേയമായത്. ഈ പ്രസ്താവന പിന്നീട് പല വേദികളിലും അദ്ദേഹം ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ആഴ്ചകൾ ബാക്കിയിരിക്കെ […]
Read more

രണ്ടിടത്ത് രണ്ട് സ്വത്ത് കണക്ക്, 105 കോടിയുടെ വ്യത്യാസം; വിജയ് വീണ്ടും കുരുക്കില്‍

ചെന്നൈ: ടിവികെ തലവൻ വിജയ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ നൽകിയ നാമനിർദേശ പത്രികയിലെ സ്വത്തുകണക്കിൽ പൊരുത്തക്കേട്. 115 കോടി രൂപയുടെ സ്വത്തെന്നാണു പെരമ്പൂരിൽ കാണിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നൽകിയ രേഖയിൽ പറയുന്നത് 220 കോടി രൂപയുടെ സ്വത്തെന്നാണ്. പെരമ്പൂർ സ്വദേശി വിഘ്നേഷാണു കോടതിയെ സമീപിച്ചത്. മൈലാപ്പൂരിലെ ബിജെപി സ്ഥാനാർഥി തമിഴിസൈ സൗന്ദർരാജന്റെ സ്വത്ത് കഴി‍ഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തെക്കാൾ വ്യത്യസ്തമാണെന്നും പരാതിയുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, അണ്ണാ ഡിഎംകെ മുൻ മന്ത്രിമാരായ ഡി.ജയകുമാർ, സി.വി.ഷൺമുഖം, ആർ.ബി.ഉദയകുമാർ, ഡിണ്ടിഗൽ […]
Read more

Recent News

Advertisement
WhiteswanTV Footer