Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

അപ്പനും മകനും ഒന്നിച്ച് വീട്ടിൽ തുടരാം; പൂഞ്ഞാറിലും പാലായിലും ബിജെപി മൂന്നാമത്

കോട്ടയം: അപ്പനും മകനും ഒന്നിച്ചു നിയമസഭയിൽ എത്തുന്ന മോഹവുമായി നടന്ന പി സി ജോർജിന്റെ മോഹം പൊലിഞ്ഞു. പൂഞ്ഞാറിൽ മത്സരിച്ച പി സി ജോര്‍ജും പാലായിൽ മത്സരിച്ച ഷോൺ ജോര്‍ജും തോല്‍വി ഉറപ്പിച്ചുകഴിഞ്ഞു. പാലായിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച ഷോൺ മൂന്നാം സ്ഥാനത്താണ്. പൂഞ്ഞാറിൽ പി സി ജോര്‍ജും മൂന്നാം സ്ഥാനത്താണ്. രണ്ടിടങ്ങളിലും യുഡിഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ. ഒരുപാട് മോഹവുമായി നടന്ന പി സി ക്കും മകനും ഇനി ഒന്നിച്ചു വീട്ടിൽ തുടരാം. പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ […]
Read more

ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം; മകനെയും ചേർത്തുപിടിച്ച് പുതുപ്പള്ളി

കോട്ടയം: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് തകർപ്പൻ വിജയം. 52,907 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ചാണ്ടി ഉമ്മൻ 84,031 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി കെ.എം. രാധാകൃഷ്ണൻ 31,124 വോട്ടുകളും എൻഡിഎ സ്ഥാനാർഥി രവീന്ദ്രനാഥ് വാകത്താനം 11,544 വോട്ടുകളും നേടി. ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വ്യത്യസ്തമായ പ്രചാരണ ശൈലിയാണ് ശ്രദ്ധേയമായത്. ലാളിത്യവും നേരിട്ടുള്ള ഇടപെടലുകളും കൊണ്ട് ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഒരുപോലെ നേടിയ യുവനേതാവിനെ പുതുപ്പള്ളി ഹൃദയപൂർവ്വം സ്വീകരിച്ച […]
Read more

ഹരിപ്പാടിൽ രമേശ് ചെന്നിത്തലയ്ക്ക് വമ്പൻ വിജയം

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല വമ്പൻ വിജയം നേടി. ആകെ പോൾ ചെയ്ത വോട്ടുകളിൽ 68,184 വോട്ടുകൾ നേടി അദ്ദേഹം വ്യക്തമായ മുൻതൂക്കം നേടി. എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോൻ 44,807 വോട്ടുകളും എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി 31,022 വോട്ടുകളും നേടി. ഇതിനുമുമ്പും യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന ഹരിപ്പാട്, 2021ലെ ഇടതുതരംഗത്തിനിടയിലും കോൺഗ്രസിന് ഒപ്പമുണ്ടായ മണ്ഡലമായിരുന്നു. അന്നും രമേശ് ചെന്നിത്തല വിജയിച്ചിരുന്നു. 2011 മുതൽ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന് ഹരിപ്പാട് […]
Read more

കൽപ്പറ്റയിൽ ടി. സിദ്ദിഖിന് വമ്പൻ വിജയം; 36,000ത്തിലേറെ ലീഡ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് വിജയം ഉറപ്പിച്ചു. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽ കുമാറും എൻഡിഎ സ്ഥാനാർത്ഥി പ്രശാന്ത് മലവയലുമായിരുന്നു പ്രധാന എതിരാളികൾ. ആകെ 17 റൗണ്ടുകളിൽ 13 റൗണ്ട് പൂർത്തിയായപ്പോൾ എല്ലാ ഘട്ടങ്ങളിലും മേൽക്കൈ സിദ്ദിഖിനായിരുന്നു. ഇതുവരെ 76,978 വോട്ടുകൾ നേടിയ സിദ്ദിഖിനെതിരെ പി.കെ. അനിൽ കുമാർ 40,933 വോട്ടുകളും പ്രശാന്ത് മലവയൽ 15,639 വോട്ടുകളും നേടി. […]
Read more

തമിഴ്‌നാട് ടിവികെ തരംഗം; മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ വോട്ടെണ്ണലിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം തുടരുന്നതിനിടെ ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞ നിലയിൽ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വൻ തിരിച്ചടി നേരിട്ടതോടെ ചെന്നൈയിലെ അണ്ണാ അറിവാലയിൽ രാവിലെ ആഘോഷത്തിനായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും പ്രവർത്തകർ നീക്കം ചെയ്യുന്നതായി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ 15 ഓളം മണ്ഡലങ്ങളിൽ ലീഡ് നേടിയ ടിവികെ നിലവിൽ ഏകദേശം 104 സീറ്റുകളിൽ മുന്നിലാണ്. നഗര മേഖലകളിൽ ഉൾപ്പെടെ ലഭിക്കുന്ന ശക്തമായ പിന്തുണ […]
Read more

മൂന്ന് സംസ്ഥാനങ്ങളിലും ഭരണമാറ്റം: കേരളത്തിൽ UDF മുന്നേറ്റം; ഞെട്ടിയത് തമിഴ്നാട്

ന്യൂഡൽഹി: ബംഗാൾ, തമിഴ്നാട്, കേരളം എന്നീ പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണമാറ്റ സൂചനകളിലേക്ക് നീങ്ങുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റമാണ് ഏറ്റവും വലിയ അപ്രതീക്ഷിതമായി വിലയിരുത്തപ്പെടുന്നത്. കേരളത്തിലും ബംഗാളിലും കടുത്ത മത്സരം ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രവചിച്ചിരുന്നെങ്കിലും ഫലപ്രവണതകൾ പ്രതീക്ഷകളെ മറികടക്കുന്നതായി മാറി. കേരളത്തിൽ നേരിയ ഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രതീക്ഷ, എന്നാൽ നിലവിലെ കണക്കുകൾ യുഡിഎഫിന് ഏകദേശം 100 സീറ്റുകളിലേക്ക് മുന്നേറ്റം സൂചിപ്പിക്കുന്നു. ഒരിടവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ പിന്നിലായത് ശ്രദ്ധേയമായി. […]
Read more

തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി; ആത്മവിശ്വാസം വോട്ടായില്ല

തൃക്കാക്കര: ഇത്തവണ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ടത് ട്വന്റി20 യുടെ സ്ഥാനാർത്ഥികളായിരുന്നു. സെലിബ്രിറ്റി സ്ഥാനാർത്ഥികളായിരുന്നു മുഴുവനും. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തൃക്കാക്കരയിലെ സ്ഥാനാർഥിയായ ബിഗ്‌ബോസ് താരം അഖിൽ മാരാർ ആയിരുന്നു. ഇപ്പോഴിതാ, തൃക്കാക്കര നിയോജക മണ്ഡലത്തിൽ അഖിൽ മാരാറിന് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. നിലവിലെ കണക്കുകൾ പ്രകാരം സിറ്റിങ്ങ് എം.എൽ.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി […]
Read more

ബംഗാളിലെ ചരിത്ര വിജയത്തിലേക്ക് ബിജെപി; തകർന്നടിഞ്ഞ് തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റം ശക്തമാക്കുന്നുവെന്ന സൂചനകൾ. മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമാണെന്നാണ് ആദ്യഘട്ട പ്രവണതകൾ വ്യക്തമാക്കുന്നത്. 15 വർഷമായി തുടരുന്ന തൃണമൂൽ ഭരണത്തിന് വെല്ലുവിളി ഉയർത്തി ബിജെപി സംസ്ഥാനത്ത് വലിയ നേട്ടത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസിന്റെ സീറ്റുകൾ ഗണ്യമായി കുറയുന്ന കാഴ്ചയാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞത് പ്രകാരം, ഹിന്ദു വോട്ടുകളുടെ ഏകീകരണവും പരമ്പരാഗത മുസ്ലിം […]
Read more

‘മാണി’ തകർന്നു? കുതിച്ചുകയറി ജോസഫിൻ്റെ കേരള കോൺ​ഗ്രസ്

കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റത്തിന് കരുത്ത് പകർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ ഏഴിടങ്ങളിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾ ലീഡ് നിലയിലാണ്. ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ലീഡ്. ഇതിൽ ഇരിഞ്ഞാലക്കുട, കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ എന്നിവിടങ്ങളിൽ വിജയം ഉറപ്പായെന്ന നിലയിലാണ് മുന്നേറ്റം. ഇരിഞ്ഞാലക്കുടയിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായ തോമസ് ഉണ്ണിയാടൻ, മന്ത്രി ആർ. ബിന്ദുയെ രണ്ടായിരത്തിലധികം വോട്ടിന് പിന്നിലാക്കി മുന്നിലാണ്. കടുത്തുരുത്തിയിൽ […]
Read more

വടകരയിൽ കെ.കെ. രമ മുന്നിൽ; വികാരഭരിത പ്രതികരണവുമായി രംഗത്ത്

വടകര: തിരഞ്ഞെടുപ്പ് ഫലം വിജയത്തിലേക്ക് നീങ്ങുന്നതിനിടെ ആർ.എം.പി സ്ഥാനാർത്ഥി കെ.കെ. രമ വികാരഭരിത പ്രതികരണവുമായി രംഗത്ത്. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് പ്രതികരണം ഉണ്ടായത്. ഭൂരിപക്ഷം പതിനായിരത്തോട് അടുക്കുമ്പോഴാണ് കെ.കെ. രമ പ്രതികരിച്ചത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം നീതിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ കെ.കെ. രമ, ഫേസ്ബുക്കിലൂടെയും വികാരപൂർണ്ണമായ കുറിപ്പ് പങ്കുവെച്ചു. വോട്ടെണ്ണലിന് മുമ്പ് തന്നെ വടകരയിൽ ചന്ദ്രശേഖരന്റെ രക്തത്തിന് നീതി ലഭ്യമാക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നു. “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ.. ഇതു മതി. കുലംകുത്തി എന്നു ചാപ്പയടിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix