Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ആന്റണിയും നായനാരും മുഖ്യമന്ത്രിയായത് MLA ആയിട്ടല്ല; അജയ് തറയില്‍

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉണ്ടോ എന്ന് തനിക്കറിയില്ലെന്ന് അജയ് തറയില്‍. ശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആളാണ് കെ സി വേണുഗോപാലെന്നും അദ്ദേഹത്തിന്റെ പക്ഷക്കാരനായി നിന്നുകൊണ്ട് പറയാന്‍ താന്‍ ആളല്ലെന്നും അജയ് തറയില്‍ പറഞ്ഞു. ‘എ കെ ആന്റണി, നായനാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയായത് എംഎല്‍എ ആയിട്ടല്ല. അതൊന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു പ്രശ്നമല്ല. ആര് മുഖ്യമന്ത്രി ആകണമെന്ന് എംഎല്‍എമാര്‍ തീരുമാനിക്കട്ടെ. ഉയര്‍ന്നുവരുന്ന പേരുകാരെ കുറിച്ചുള്ള ട്രാക്ക് റെക്കോര്‍ഡ് […]
Read more

യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് കേരളം നയിക്കണം: ടി പി സെൻകുമാർ

തിരുവനന്തപുരം: യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് കേരളത്തിന്റെ മുഖ്യമന്ത്രി ആവണമെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസിലെ സീനിയർ നേതാവാണെന്നും, എന്നാൽ അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്നും സെൻകുമാർ പറഞ്ഞു. ദളിതർക്കും ഒബിസി വിഭാഗങ്ങൾക്കും വേണ്ടി രാഹുൽ ഗാന്ധി ദിവസേന സംസാരിക്കുമ്പോൾ, അതേ സമീപനം സ്വന്തം പാർട്ടിയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ചർച്ചകൾ ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

UDF ജയിച്ചാല്‍ കൊടിക്കുന്നില്‍ സുരേഷിനെ മുഖ്യമന്ത്രിയാക്കണം; കോണ്‍ഗ്രസിനോട് ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അതിര് കടക്കവെ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. യുഡിഎഫ് വിജയിച്ചാല്‍ കൊടിക്കുന്നില്‍ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദലിതര്‍ക്കും ഒബിസികള്‍ക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി, അതേ സമീപനം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രാവര്‍ത്തികമാക്കേണ്ടതില്ലേയെന്ന് സെന്‍കുമാര്‍ ചോദിച്ചു. കോണ്‍ഗ്രസിലെ ഒരു സീനിയര്‍ നേതാവായ കൊടിക്കുന്നില്‍ സുരേഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?. മുഖ്യമന്ത്രി പദവിക്ക് […]
Read more

മമതയുടെ നുണകൾക്ക് ആയുസ്സില്ല, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ന്യൂഡൽഹി: ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ രേഖപെടുത്തിയത് 90 ശതമാനത്തിലധികം പോളിങാണ്. ഇത്തരത്തിലുള്ള ഉയർന്ന പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചനയാണെന്ന് അമിത് ഷാ. മമത ബാനർജിക്ക് ഇനി നിലനിൽപില്ല ബംഗാളിൽ നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനത്തിന് വലിയ ഉത്സാഹമാണ്. മമതയുടെ കാലത്ത് പതിനായിരം കോടിരൂപയുടെ അഴിമതിയാണ് നടന്നത്. അതുകൊണ്ട് തന്നെ, മണ്ണിൻ്റെ മകൻ ബംഗാളിൽ മുഖ്യമന്ത്രിയാകും ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ളയാളാകും മുഖ്യമന്ത്രി എന്നും […]
Read more

തമിഴ്‌നാട്ടിൽ വോട്ടിന് പകരം പണവും മദ്യവും ആഭരണങ്ങളും

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിരീക്ഷണങ്ങൾ ഉണ്ടായിട്ടും തമിഴ്നാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണവും സമ്മാനങ്ങളും വ്യാപകമായി വിതരണം ചെയ്തതായി ആരോപണം. വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരും അഴിമതിവിരുദ്ധ സംഘടനകളും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവുകളും പുറത്തുവിട്ടു. നിരവധി സ്ഥലങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പണവും മദ്യവും പിടികൂടുകയും ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വോട്ടർമാർക്ക് പണമോ സമ്മാനങ്ങളോ നൽകുന്നത്. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടർമാർക്ക് ആയിരം മുതൽ രണ്ടായിരം രൂപവരെ വിതരണം ചെയ്തതായി റിപ്പോർട്ടുകൾ […]
Read more

പുസ്തകം, പോഡ്കാസ്റ്റ്, പിന്നെ കുറച്ചു പാട്ടും; മുഖ്യമന്ത്രിയാകാൻ നേതാക്കളുടെ പ്രാഞ്ചിയേട്ടൻ കളി

കാര്യങ്ങൾ വോട്ടെണ്ണലിനോട് കൂടുതൽ അടുക്കുമ്പോൾ പോർമുഖങ്ങൾക്കും പുതിയ രൂപവും ഭാവവും കൈവരുന്ന കാഴ്ച്ചയാണ് മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്. കോൺ​ഗ്രസിലെ തമ്മിലടികളെന്നത് കേരള രാഷ്ട്രീയത്തിൽ അത്ര പുതുമയൊന്നുമില്ലാത്ത വിഷയം തന്നെയാണ്. പല കാലങ്ങളിലായി അതിന്റെ പല വേർഷനുകൾ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇത്തവണ സകല മാമൂലുകളും തകർത്തെറിയുന്ന സാഹചര്യമാണ് കോൺ​ഗ്രസിനകത്തുള്ളത്. ഇതുവരെ കണ്ടതൊന്നുമല്ല, കോൺ​ഗ്രസിലെ അധികാര വടംവലി മുമ്പെങ്ങുമില്ലാത്ത തരം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് പദവിക്കായുള്ള നേതാക്കളുടെ പോര് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്നും കമന്റുകളിൽ […]
Read more

മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ല; ആവർത്തിച്ച് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ആരംഭിച്ചിരുന്നു. ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നുള്ളത് തീരുമാനിക്കാൻ കഴിയാതെ വലയുകയാണ് കോൺഗ്രസ്. വി ഡി സതീശനായും ചെന്നിത്തലക്കയും കെ സി വേണുഗോപാലിനായും അണികൾ തമ്മിൽ നേരിട്ട് ചർച്ചകൾ ഇല്ലെങ്കിലും ചേരിതിരിഞ്ഞുള്ള അഭിപ്രായങ്ങൾ പലതാണ്. പലരും അവരവരുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു ഇതിനോടകം വെട്ടിലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് പറഞ്ഞിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താല്‍പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും […]
Read more

തമിഴ്‌നാട്ടിൽ റെക്കോര്‍ഡ് പോളിങ്; ബംഗാളില്‍ 90 ശതമാനത്തിന് മുകളില്‍

ഇത്തവണ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തമിഴ്‌നാട്ടിലും ബംഗാളിലും രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോർഡ് പോളിങാണ്. തമിഴ്‌നാട്ടില്‍ 84.41 ശതമാനവും ബംഗാളില്‍ 91.46 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. 1977ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളില്‍ 152 മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും. ശ്കതമായ പോരാട്ടങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും നടന്നത്. എല്ലാ മുന്നണികളും […]
Read more

വിഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്ത് ഫ്ലെക്സ് ബോർഡ്‌

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ “നിയുക്ത മുഖ്യമന്ത്രി”യായി വിശേഷിപ്പിച്ച് ഫ്ലെക്സ് ബോർഡ്. കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് കഴിഞ്ഞ രാത്രിയാണ് “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ഫ്ലെക്സ് സ്ഥാപിച്ചത്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ നീക്കം ശ്രദ്ധേയമായത്. ഇതിന് മുമ്പ് ബേപ്പൂരിൽ പി.വി. അൻവറിനെ അഭിനന്ദിച്ച് ഫ്ലെക്സ് ഉയർന്നതും ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ, “ജനനായകൻ” വീഡിയോയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തല “കേരള യാത്ര” എന്ന പേരിൽ പോഡ്‌കാസ്റ്റ് ആരംഭിച്ചു. സംസ്ഥാന വികസന വിഷയങ്ങളിൽ […]
Read more

“പോടാ പുല്ലേ പൊലീസേ”; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ ശ്രീലേഖ

തിരുവനന്തപുരം: പോലീസിനെതിരെ “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പൊലീസ് സേനയിൽ പ്രവർത്തിച്ചിരുന്ന കാലത്തും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ നേരിട്ട് “പോടാ, പുല്ലേ” എന്ന് വിളിച്ചിട്ടുണ്ടെന്നാണ് അവർ പ്രതികരിച്ചത്. ഗുരുതര വീഴ്ചകളും അഴിമതിയും നടത്തിയ നിരവധി പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതും ചിലരെ സർവീസിൽ നിന്ന് പുറത്താക്കിയതും ഓർമ്മിപ്പിച്ച അവർ, പലർക്കെതിരെ കേസുകളും എടുത്തിട്ടുണ്ടെന്നും ചിലർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. അന്നൊന്നും രാഷ്ട്രീയ നേതാക്കളോ […]
Read more

Recent News

Advertisement
WhiteswanTV Footer