Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

തിരഞ്ഞെടുപ്പ് ഫലം ജനവിധി; യുഡിഎഫിന് മാത്രം ക്രെഡിറ്റ് ഇല്ലെന്ന് സുകുമാരൻ നായർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് ഒരേയൊരു രാഷ്ട്രീയ മുന്നണിയുടെ നേട്ടമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ജനങ്ങൾ അസന്തോഷം പ്രകടിപ്പിച്ച് മാറ്റത്തിനായി വോട്ട് ചെയ്തതാണ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അത് യുഡിഎഫിന് അനുകൂലമായി മാറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ ഉൾപ്പെടെ ചില ഘടകങ്ങൾ പല മണ്ഡലങ്ങളിലെയും തോൽവിക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കോൺഗ്രസ് ആരെയായാലും തീരുമാനിക്കട്ടെ, എൻഎസ്എസിന് പ്രത്യേക അഭിപ്രായമില്ലെന്നും യോഗ്യതയും […]
Read more

സിപിഎമ്മിന് പ്രവർത്തകർ നൽകിയ ‘ഷോക്ക് ട്രീറ്റ്മെന്റ്

കണ്ണൂർ: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ പാർട്ടിക്കകത്തെ അസന്തോഷവും നിശ്ശബ്ദ പ്രതിഷേധവും കാരണമായെന്ന വിലയിരുത്തൽ ശക്തമാകുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിൽ നിന്നാണ് ഈ പ്രവണത ആരംഭിച്ചതെന്നാണ് സൂചന. പയ്യന്നൂരിൽ വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ വിജയാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പോലും നടത്തിയിരുന്നു. എന്നാൽ പ്രാദേശിക വിമതനായ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും ഉയർത്തിയ പ്രതിഷേധം ഫലത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി വിലയിരുത്തുന്നു. ധർമ്മടത്ത് പിണറായി വിജയൻ ഉൾപ്പെടെ പല […]
Read more

മാറി നില്‍ക്കേണ്ടതില്ല, പിണറായി തന്നെ പ്രതിപക്ഷ നേതാവ് ആകണമെന്ന് അഭിപ്രായം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാനാകുമെന്നും പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നും പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായമെന്ന് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ വലിയൊരു വിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ലെന്നും തിരിച്ചുവരവിന് പിണറായി അനിവാര്യമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം പാര്‍ട്ടിയെ നയിച്ചത് പിണറായി വിജയന്‍ ആണ്. ഇതില്‍ പത്തു വര്‍ഷം മുഖ്യമന്ത്രിയായാണ് പാര്‍ട്ടിയെ […]
Read more

വി.ഡി. സതീശനെ സ്വീകരിക്കാൻ തിരക്ക്; ഇൻഫർമേഷൻ സെന്ററിന്റെ ചില്ല് തകർന്നു

കൊച്ചി: വി.ഡി. സതീശനെ സ്വീകരിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരുടെ തിരക്കിലും തള്ളിക്കയറ്റത്തിലും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ സെന്ററിന്റെ ചില്ല് തകർന്നു. വന്ദേഭാരത് ട്രെയിനിൽ എത്തിയ സതീശനെ പ്രവർത്തകർ തോളിലേറ്റി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന കൊടികൾ തുടങ്ങിയവ തട്ടിയതാകാമെന്നാണ് പ്രാഥമിക സൂചന. പ്ലാറ്റ്‌ഫോമിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിട്ടു. ഇതോടെ വന്ദേഭാരത് കുറച്ചുനേരം സ്റ്റേഷനിൽ പിടിച്ചിട്ടു. നിശ്ചിത സമയമായ വൈകിട്ട് 6.42-ന് എത്തേണ്ട ട്രെയിൻ […]
Read more

തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിനവും മിണ്ടാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് രണ്ടാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാതെ തുടരുന്നു. വോട്ടെണ്ണൽ ദിവസം കണ്ണൂരിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫിന്റെ തോൽവിക്കു ശേഷം മാധ്യമങ്ങളെ കാണാനിരുന്ന പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു. പിന്നീട് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച കണ്ണൂരിൽ നിന്ന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് വിമാനത്തിൽ എത്തിയപ്പോഴും മാധ്യമങ്ങൾ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലായിരുന്നു. 99 സീറ്റുകളുമായി എൽഡിഎഫ് വലിയ വിജയം നേടുമെന്ന് പ്രചാരണം നടന്നിരുന്നു. എന്നാൽ […]
Read more

സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെയുണ്ടായ സംഘർഷം;

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 180 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ 100 പേർ യുഡിഎഫ് പ്രവർത്തകരും 80 പേർ സിപിഎം പ്രവർത്തകരുമാണെന്ന് പോലീസ് അറിയിച്ചു. റോഡ് ഷോ പടന്ന കടപ്പുറം പ്രദേശത്തെത്തിയപ്പോൾ റോഡ് തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷമായി മാറുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും കല്ലേറ് നടത്തുകയും സമീപത്തെ സിപിഎം ഓഫീസ് ആക്രമിക്കപ്പെടുകയും ചെയ്തു. സ്ഥിതി നിയന്ത്രിക്കാൻ പോലീസ് ലാത്തി ചാർജ് നടത്തി […]
Read more

മുഖ്യമന്ത്രി തീരുമാനത്തിന് ശേഷം മാത്രം മന്ത്രിസഭ ചർച്ച; ഉപമുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ലീഗ്

മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം എടുത്തതിന് ശേഷമേ ഉഭയകക്ഷി ചർച്ചകളും മന്ത്രിമാരെ കുറിച്ചുള്ള ആലോചനകളും ആരംഭിക്കുകയുള്ളുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദവി എന്ന ആവശ്യം ലീഗ് ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഹൈക്കമാൻഡ് ലീഗിന്റെ അഭിപ്രായം തേടാറുണ്ടെന്നും, അത്തരം അവസരങ്ങളിൽ നിലപാട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് വർഷമായി അനുഭവിച്ച ഭരണപീഡനത്തിൽ നിന്നുള്ള മോചനമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് സാദിഖലി തങ്ങൾ […]
Read more

എറണാകുളത്ത് സമ്പൂർണ പരാജയം; ചോർച്ച പരിശോധിക്കാൻ സിപിഎം

കൊച്ചി: ജില്ലയിൽ ഉണ്ടായ സമ്പൂർണ പരാജയം വിശദമായി പഠിക്കാൻ സി.പി.എം. തീരുമാനിച്ചു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായത്. സിറ്റിങ് സീറ്റുകൾ എല്ലാം നഷ്ടപ്പെട്ടതോടൊപ്പം, യു.ഡി.എഫ്. സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലങ്ങളിൽ അടിസ്ഥാനവോട്ടുകളിൽ ഗണ്യമായ ഇടിവുണ്ടായതായും വിലയിരുത്തുന്നു. ബൂത്തുതലത്തിൽ വോട്ടുകൾ എവിടേക്കാണ് പോയത്, എന്തുകൊണ്ടാണ് ചോർച്ച ഉണ്ടായത് എന്നിവ പരിശോധിക്കാനാണ് തീരുമാനം. പരാജയത്തിന്റെ എല്ലാ വശങ്ങളും ബൂത്ത് അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. സംസ്ഥാനമൊട്ടാകെ സമാനമായ വോട്ടുചോർച്ചയുണ്ടായ സാഹചര്യത്തിൽ, എറണാകുളത്തിനൊന്നുമാത്രമായ പ്രത്യേക […]
Read more

വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫിന്റെ ഐശ്വര്യം; പിഎംഎ സലാം

മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ ഏകീകരണത്തിനല്ല, മറിച്ച് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ഒരു ‘ജനപക്ഷ’ മുന്നേറ്റത്തിനാണ് വഴിതെളിച്ചതെന്ന് സലാം പറഞ്ഞു. സിപിഎമ്മും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും, കേസുകളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മലപ്പുറത്തെയും ലീഗിനെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ തന്ത്രവുമാണ് ഇതിനു പിന്നില്‍. മലപ്പുറത്തെക്കുറിച്ചും മുസ്ലിം ലീഗിനെക്കുറിച്ചും എത്ര വലിയ വര്‍ഗീയ പ്രചാരണങ്ങളാണ് വെള്ളാപ്പള്ളി നടേശനും […]
Read more

43 MLAമാരുടെ പിന്തുണ, ഡല്‍ഹിയില്‍ വന്‍ സ്വീകരണം; കെസി വേണുഗോപാല്‍ തന്നെ മുഖ്യമന്ത്രി?

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചര്‍ച്ചകളാണ് നാടെങ്ങും നടക്കുന്നത്. എന്നാല്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത് ഇവിടെയല്ല, അങ്ങ് ഡല്‍ഹിയിലാണ്. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന നിര്‍ണ്ണായക യോഗം കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ കെ.സി. വേണുഗോപാലും പങ്കെടുക്കുന്നുണ്ട്. ആദ്യ ഘട്ടത്തിലും പിന്നീട് വന്‍ വിജയം നേടിയപ്പോഴും മുന്നിലുണ്ടായിരുന്ന വിഡി സതീശന്റെ പേര് പതിയെ വീണ്ടും മായുന്നുവെന്നാണ് വരുന്ന സൂചനകള്‍. തന്റെ സീനിയോരിറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix