Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

തെരഞ്ഞെടുപ്പിൽ സുപ്രധാന നേതൃത്വം നൽകി; കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി

എറണാകുളം: തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി എന്ന ആകാംഷയിലാണ് ജനങ്ങളും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണയിലുള്ളത്. ഓരോരുത്തർക്കായും അണികൾ ഫ്ളക്സ് ബോർഡുകളും ചേരിപ്പോരുകളും തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് റാണാജിത് വന്നിരിക്കുകയാണ് ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസും യുഡിഎഫും ചരിത്രവിജയമാണ് […]
Read more

വെള്ളാപ്പള്ളി നടേശൻ എനിക്കെതിരെ പ്രവർത്തിച്ചു; യു. പ്രതിഭ

ആലപ്പുഴ: കായംകുളത്തെ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി. തോൽവിയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി ലോക്കൽ കമ്മിറ്റി അംഗങ്ങളും, ബ്രാഞ്ച് മെമ്പർമാരും രംഗത്തെത്തി. പ്രതിഭയുടെ തോൽവി വർഷങ്ങളായി നേതാക്കൾ ‘കാത്തുവച്ച പ്രതികാരം’ആണ്. പ്രതിഭയെ തോൽപ്പിക്കാൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ശ്രമിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളുടെ പേര് പറഞ്ഞാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. ബോർഡുകൾ, പോസ്റ്ററുകൾ പതിച്ചില്ല, അനൗൺസ്മെൻ്റ് വാഹനങ്ങൾ എത്തിയില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റ്. തോൽവിക്ക് പിന്നാലെ അതൃപ്‌തി പരസ്യമാക്കി എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന യു. പ്രതിഭയും രം​ഗത്തെത്തി. വെള്ളാപ്പള്ളി […]
Read more

വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന മുസ്ലീം ലീഗിന്റെ ആഹ്ലാദപ്രകടനത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകരുടെ ക്രൂരത. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വലിയ വിമര്‍ശനമാണ് ഉയരുന്നത്. തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയിലാണ് ആടിന്റെ തല വടിയില്‍ കെട്ടി പ്രദര്‍ശിപ്പിച്ചത്. യൂത്ത് ലീഗ് പെരുന്നല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍പടി മച്ചിങ്ങല്‍ റാഫി, വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഭവം. ഇവര്‍ […]
Read more

നോട്ടയ്ക്കും കിട്ടുമോ ഒരു മന്ത്രിസ്ഥാനം; നോട്ട വോട്ടിൽ വൻ വർധന

എറണാകുളം: ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ‘നോട്ട’ നേടിയത് ഒന്നേകാൽ ലക്ഷത്തോളം വോട്ടുകളാണ്. ഒരു സ്ഥാനാർത്ഥിയോടും തൽപര്യമില്ലെന്നറിയിച്ച് നോട്ടക്ക് കുത്തിയത് 1,23,734 പേരാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോട്ടക്ക് കുത്തിയവരുടെ എണ്ണത്തിൽ 19,000ലധികം പേരുടെ വർധനവാണ് ഉണ്ടായത്. ഭൂരിപക്ഷത്തിൽ റെക്കോഡിട്ട പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറമടക്കം 40 മണ്ഡലങ്ങളിൽ നോട്ടക്ക് ആയിരത്തിലധികം വോട്ടുണ്ട്. ഒരു മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും രണ്ടിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികളും തോറ്റത് നോട്ട പിടിച്ചതിനേക്കാൾ കുറഞ്ഞ വോട്ടിനാണ്. മഞ്ചേരിയിലാണ് നോട്ട ഇത്തവണ […]
Read more

മുഖ്യമന്ത്രി ചർച്ചകൾ സജീവം; രമേശ് ചെന്നിത്തല ഡൽഹിയിൽ

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. മഹാരാഷ്ട്ര പിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾക്കായാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും ഈ സന്ദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും, മുഖ്യമന്ത്രി സ്ഥാനത്തിനുള്ള തന്റെ നിലപാട് അവതരിപ്പിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാൻഡ് […]
Read more

പിണറായിക്ക് നന്ദി പ്രകടനവുമായി ലിജോ ജോസ് പെല്ലിശേരി

കൊച്ചി: സംസ്ഥാന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നന്ദി അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. “നന്ദി സഖാവേ, കേരളത്തെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്” എന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ശക്തമായി. ചിലർ പിന്തുണ അറിയിച്ചപ്പോൾ മറ്റുചിലർ വിമർശനവുമായി രംഗത്തെത്തി. പത്ത് വർഷത്തെ ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോൽവിയാണ് നേരിട്ടത്. വെറും 35 […]
Read more

കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി, കടുത്ത വിമര്‍ശവുമായി DMK; ഇന്‍ഡ്യ സഖ്യത്തിന്റെ ഭാവിയെന്ത്?

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിഎംകെ. കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരെ പറഞ്ഞു. കോണ്‍ഗ്രസിന് 5 നിയമസഭാ സീറ്റുകള്‍ ലഭിച്ചത് എം.കെ.സ്റ്റാലിന്റെ സഹായം കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും ആര്‍എസ്എസും രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയപ്പോള്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് എം.കെ.സ്റ്റാലിന്‍ മാത്രമായിരുന്നു എന്ന് അണ്ണാദുരെ പറയുന്നു. അതിനിടെ, കോണ്‍ഗ്രസ് ടിവികെയെ പിന്തുണച്ചാല്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് […]
Read more

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; കണ്ണൂരിൽ വീണ്ടും ജയരാജൻ അനുകൂല ഫ്ലക്‌സ് ബോർഡുകൾ

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജൻ അനുകൂല ഫ്ലെക്സ് ബോർഡുകൾ വീണ്ടും കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടു. “പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന സന്ദേശമുള്ള ബോർഡുകളാണ് അഴീക്കോട് മണ്ഡലത്തിൽ ഉയർന്നത്. തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലയിൽ ഇതിനുമുൻപും പോസ്റ്ററുകളും ഫ്ലെക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിൽ ഇത്തവണ യുഡിഎഫ് വലിയ നേട്ടമാണ് സ്വന്തമാക്കിയത്. പയ്യന്നൂർ, തളിപ്പറമ്പ് പോലുള്ള ഉറച്ച മണ്ഡലങ്ങളിലുപോലും പാർട്ടി തോൽവി നേരിട്ടു. ധർമ്മടത്ത് പിണറായി വിജയൻ ആദ്യ ഘട്ടങ്ങളിൽ പിന്നിലായതും […]
Read more

പോലീസ് ഓന്തിനേപ്പോലെ നിറംമാറുകയാണെന്ന് പാലക്കാട് സി.പി.എം. ജില്ലാസെക്രട്ടറി

പാലക്കാട്: പാലക്കാട്ടെ ചില പോലീസുകാർ ഓന്തിനെപ്പോലെ നിറംമാറുകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. മണിക്കൂറുകൾക്കകം പോലീസ് യു.ഡി.എഫിന്റെ ‘വീട്ടുജോലിക്കാരായി’ മാറുന്ന അവസ്ഥ ഗുണകരമല്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ദിവസം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സി.പി.എം.–യു.ഡി.എഫ്. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസിന്റെ ഇടപെടലിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതീക്ഷിക്കാത്ത ആക്രമണമാണ് ഓഫീസിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. പ്രവർത്തകർ ഓഫീസിലേക്ക് പടക്കമെറിഞ്ഞതിന്റെ ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഉദ്യോഗസ്ഥർ അവരെ 10 മിനിറ്റ് അവിടെ […]
Read more

കഴിഞ്ഞ തവണ മുന്നറിയിപ്പ്, ഇത്തവണ പിടിച്ചു, BJP വളരുകയാണ്; ഇല്ലാതാവുക ഇടതോ വലതോ?

ബിജെപിയെ സംബന്ധിച്ച് കേരളവും തമിഴ്നാടുമെല്ലാം എക്കാലവും കിട്ടാക്കനിയായിരുന്നു. ഇവിടങ്ങളിൽ ഉടനെയൊന്നും ഭരണത്തിലെത്താം എന്ന അത്യാ​ഗ്രഹവും മോദിക്കും അമിത് ഷായ്ക്കും കാണില്ല. പക്ഷേ പതുക്കെയാണെങ്കിലും താമര വിരിയിക്കും എന്ന് തന്നെ ഉറപ്പിച്ച് ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിന്റെ ഫലം കാണുന്നുണ്ട് എന്ന് തന്നെ പറയേണ്ടി വരും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. പാർട്ടിയുടെ എക്കാലത്തേയും മികച്ച പ്രകടനം. ഇത്തവണ ജയിച്ച നേമം, കഴക്കൂട്ടം, ചാത്തന്നൂർ സീറ്റുകളിൽ കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix