Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ്; വിധി നിർണ്ണയിക്കാൻ തെക്കൻ ബംഗാൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തിലെ രാഷ്ട്രീയമായി നിർണായകമായ 142 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച പോളിങ് നടക്കുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 6.30 വരെ തുടരും. കൊൽക്കത്ത, ഹൗറ, നോർത്ത്-സൗത്ത് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി, പുർബ ബർധമാൻ എന്നീ ജില്ലകളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ കോട്ടയായി പരിഗണിക്കപ്പെടുന്ന ഈ മേഖലയിൽ 2021ലെ തിരഞ്ഞെടുപ്പിൽ 142 സീറ്റുകളിൽ 123 എണ്ണം നേടി പാർട്ടി […]
Read more

മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരും; പ്രവചിച്ച് എന്‍എസ് മാധവന്‍

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍ എസ് മാധവന്‍. 75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകള്‍ യുഡിഎഫ് നേടിയേക്കുമെന്നും 3 സീറ്റുകള്‍ വരെ വ്യത്യാസം വന്നേക്കാമെന്നും എന്‍ എസ് മാധവന്‍ പ്രവചിക്കുന്നു. 2021ല്‍ 80 സീറ്റുകളുമായി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ […]
Read more

ഒളിച്ചോടിയ ഭാര്യ വോട്ട് ചെയ്യാൻ വരുമെന്ന് ഉറപ്പിച്ചു; അഞ്ച് മണിക്കൂർ പോളിങ് ബൂത്തിന് മുന്നിൽ കാവലിരുന്ന് ഭർത്താവ്

ജൽപായ്ഗുരി: ജനാധിപത്യത്തിന്റെ വലിയ ഉത്സവമായ തെരഞ്ഞെടുപ്പ് ദിനങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായ മനുഷ്യബന്ധങ്ങളുടെയും നാടകീയമായ സംഭവങ്ങളുടെയും കൂടി വേദിയാകാറുണ്ട്. എന്നാൽ ബംഗാളിലെ മാട്ടിഗര-നക്സൽബാരി അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഫാൻസിദേവ താരാബാരിയിലെ ബൂത്ത് നമ്പർ 25/238-ൽ കഴിഞ്ഞ വ്യാഴാഴ്ച അരങ്ങേറിയത് ആരെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ്. രണ്ട് വർഷം മുൻപ് മറ്റൊരാളോടൊപ്പം ഒളിച്ചോടിയ തന്റെ ഭാര്യ വോട്ട് രേഖപ്പെടുത്താൻ തീർച്ചയായും എത്തുമെന്ന ഉറച്ച വിശ്വാസത്തിൽ, അവരെ പിടികൂടാനായി അഞ്ച് മണിക്കൂറോളം പോളിങ് സ്റ്റേഷന് മുന്നിൽ കാവലിരുന്ന ഒരു യുവാവാണ് ഇപ്പോൾ വാർത്തകളിൽ […]
Read more

തൃപ്പൂണിത്തുറയിലെ സ്ഥാനാർഥിത്വം; എം. ലിജുവിനെ താൻ നേരത്തേ തള്ളിയിരുന്നതായി കെ. ബാബു

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ എം. ലിജുവിനെ സ്ഥാനാർഥിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു വെളിപ്പെടുത്തി. സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുൻപ് പാർട്ടി നേതൃത്വം ഇക്കാര്യം ആരാഞ്ഞപ്പോൾ തന്നെ തന്റെ വിയോജിപ്പ് അറിയിച്ചിരുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലിജു മോശക്കാരനായ സ്ഥാനാർഥിയായതുകൊണ്ടല്ല താൻ ഇത്തരമൊരു നിലപാടെടുത്തതെന്നും തൃപ്പൂണിത്തുറയിൽ ലിജുവിന് വിജയിക്കാൻ കഴിയുമായിരുന്നുവെന്നും പറഞ്ഞ ബാബു, എന്നാൽ അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ലിജുവിന്റെ പേര് പിന്താങ്ങാൻ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയായി […]
Read more

ബംഗാളും തമിഴ്‌നാടും അവസാന കടമ്പകൾ; പുതിയ തന്ത്രങ്ങളുമായി ബിജെപി

ന്യൂഡൽഹി: ദേശീയ തലത്തിൽ ശക്തമായ സാന്നിധ്യമുണ്ടായിട്ടും പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഇനിയും പൂർണമായി പിടിമുറുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഈ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തി. പാർട്ടിയുടെ രാഷ്ട്രീയ വികസനത്തിലെ “അവസാന അതിർത്തി”യായി ഈ പോരാട്ടത്തെ വിശേഷിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ കിഴക്കൻ-ദക്ഷിണ തീരദേശ സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കാൻ ‘കോറോമണ്ഡൽ ബ്ലൂപ്രിന്റ്’ എന്ന പദ്ധതിയുടെ ഭാഗമായി പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടാനാണ് ബിജെപി […]
Read more

ഉദ്യോഗസ്ഥരുടെ വോട്ടവകാശം; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയുടെ കടുത്ത ഭാഷയിലുള്ള വിമർശനം. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി രാപ്പകൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പോലും വോട്ട് ചെയ്യാൻ മതിയായ സൗകര്യം ഒരുക്കാനാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ഏകദേശം ഇരുപതിനായിരത്തോളം ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചില്ലെന്ന ആരോപണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുക എന്നത് കമ്മീഷന്റെ പ്രാഥമികമായ […]
Read more

ചെന്നിത്തലയെ ഒതുക്കി മുഖ്യമന്ത്രിയാകാന്‍ നോക്കേണ്ട; വിഡി സതീശനെതിരെ ഫ്‌ളക്‌സുകള്‍

കൊച്ചി: കോൺഗ്രസിനുള്ളിൽ മുറുകുന്ന മുഖ്യമന്ത്രി പോര് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയെ അനുകൂലിച്ചാണ് ഫ്ളക്സിലെ വാചകങ്ങൾ. കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ഉയർന്ന ഫ്ലക്സിൽ സതീശന്റെ പേരെടുത്ത് പറഞ്ഞ് കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. കേവലം പിആർ വർക്കുകളുടെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ മോശക്കാരാക്കി മുഖ്യമന്ത്രി കസേരയിലെത്താമെന്ന മോഹം നടക്കില്ലെന്ന് ഫ്ലക്സ് മുന്നറിയിപ്പ് നൽകുന്നു. […]
Read more

കോഴിക്കോട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; മണ്ഡലങ്ങളിലെയും വിവിപാറ്റ് എണ്ണണമെന്ന് ലീഗ്

കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമം നടന്നതായി മുസ്‌ലിം ലീഗ് ആരോപിച്ചു. മുഴുവൻ മണ്ഡലങ്ങളിലെയും വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് രംഗത്തെത്തി. കോഴിക്കോടിലെ പേരാമ്പ്ര സ്‌ട്രോങ് റൂമിനോടു ചേർന്ന മെറ്റീരിയൽ റൂം തുറന്ന സംഭവമാണ് സംശയങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 11.15 മുതൽ 1.50 വരെ മെറ്റീരിയൽ റൂമിനുള്ളിൽ ചില പ്രവർത്തനങ്ങൾ നടന്നതായി സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

പൂരത്തിന്റെ വെടിക്കെട്ടിന് പകരം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വെടിക്കെട്ട്; പരിഹസിച്ച് മുരളീധരന്‍

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് മുതിർന്ന നേതാവ് കെ മുരളീധരൻ. ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലാതിരുന്നതിന്റെ കുറവ് നികത്താൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ‘മുഖ്യമന്ത്രി വെടിക്കെട്ട്’ സഹായിക്കുമെന്നാണ് പരിഹാസ രൂപേണ മുരളീധരൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി നേതാക്കൾ കടിപിടി കൂടുന്നതിനിടെയാണ് സ്വന്തം പാർട്ടിയെയും മുന്നണിയെയും പരിഹസിച്ച് മുരളീധരൻ രം​ഗത്തെത്തിയത്. വിഷയത്തിൽ നേരത്തേയും പലതവണ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളയാളാണ് മുരളീധരൻ. ആളുകൾ ‘മൂഡ് ഓഫ്’ ആകാതിരിക്കാനാണ് ഇത്തരം ചർച്ചകളെന്ന് […]
Read more

പറവൂർ പോരാട്ടം: വോട്ടെണ്ണൽ നീളാൻ സാധ്യത; വി.ഡി. സതീശന്റെ കോട്ടയിൽ അട്ടിമറി മണത്ത് ഇടതുപക്ഷം

എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ഉറ്റുനോക്കുന്ന പറവൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏഴാം തവണയും ജനവിധി തേടുന്ന ഈ വിഐപി മണ്ഡലത്തിൽ, വോട്ടെണ്ണുന്ന മേശകളുടെ എണ്ണം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മറ്റ് മണ്ഡലങ്ങളിൽ ഫലസൂചനകൾ പുറത്തുവന്ന് വിജയികളെ പ്രഖ്യാപിക്കുമ്പോഴും പറവൂരിലെ ചിത്രം തെളിയാൻ വൈകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സാധാരണഗതിയിൽ എല്ലാ മണ്ഡലങ്ങളിലും 14 മേശകളിലായാണ് വോട്ടെണ്ണൽ […]
Read more

Recent News

Advertisement
WhiteswanTV Footer