തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോരിന് കോൺഗ്രസിൽ അവസാനമില്ല. മുഖ്യമന്ത്രി ആരാകുമെന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവർത്തിച്ചു. പാർലമെന്ററി പാർടിയോഗം വ്യാഴാഴ്ച ചേരും. എന്നാൽ, മുഖ്യമന്ത്രി ചർച്ച നടക്കുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിക്ക് പോയത് എന്തിനെന്ന് തനിക്ക് അറിയില്ലെന്നും, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
നിലവിൽ ദൂതർ വഴി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും. വിജയച്ച എംഎൽഎമാരിൽ ഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണെന്ന് വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നു.




