Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

പ്രീമിയം വര്‍ധിച്ചു, അടുത്തത് സാധാരണ പെട്രോള്‍; നെഞ്ചിടിപ്പോടെ ജനം

പശ്ചിമേഷ്യയിലെ യുദ്ധത്തിന് പിന്നാലെ ഉടലെടുത്തത് സമാനതകളില്ലാത്ത ഊര്‍ജപ്രതിസന്ധിയാണ്. പാചകവാതകം ഇല്ലാതെ രാജ്യത്തെ ഹോട്ടലുകളില്‍ പകുതിയും പൂട്ടിപ്പോയി. ഒരു ദുരിതം കണ്ട് അമ്പരന്നിരിക്കുന്ന ജനങ്ങള്‍ക്ക് മുന്നിലേക്കാണ് കഴിഞ്ഞ ദിവസം ഇന്ധന വില വര്‍ധനയുടെ രൂപത്തില്‍ അടുത്ത ഷോക്ക് എത്തിയത്. ഊര്‍ജപ്രതിസന്ധിക്കിടെ രാജ്യത്തെ പ്രീമിയം പെട്രോള്‍ വില ലീറ്ററിനു 2 രൂപയിലേറെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. അതിന് പിന്നാലെ ജനങ്ങളെ തുറുപ്പിച്ച് നോക്കിക്കൊണ്ട് മറ്റൊരു അപകടം പതിയിരിപ്പുണ്ട്- സാധാരണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക. നിലവില്‍ ഇതിന്റെ വില […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 275 കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 1,09,240 രൂപയായിരുന്നു, അതായത് ഇന്ന് 2,200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയായിരുന്നു വില. കഴിഞ്ഞ ജനുവരി 29-ന് ഗ്രാമിന് 16,395 രൂപയെന്നതാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. പവന് 1,31,160 രൂപ […]
Read more

ഡെലിവറി ഫീസ് കൂട്ടി സൊമാറ്റോ; ഇനി ഒരു ഓര്‍ഡറിന് 14.90 രൂപ

തിരുവനന്തപുരം: പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപ കൂടി ഉയര്‍ത്തി. പ്ലാറ്റ്ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നു. 19.2% വര്‍ധനവാണ് പ്ലാറ്റ്‌ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വര്‍ധനവും, ക്രൂഡ് ഓയില്‍ വിപണികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് വിലവര്‍ധവിന് കാരണമെന്നാണ് കമ്പനി പറയുന്നത്. 2025ലായിരുന്നു അവസാനമായി സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടുന്നത്. ഇതുവരെ ആറ് തവണ പ്ലാറ്റ്ഫോം ഫീസ് […]
Read more

കേന്ദ്രത്തിന്റെ പുതിയ ഷോക്ക്; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ ജനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ ഇരുട്ടടി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രീമിയം പെട്രോളായ ‘പവർ’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചു. എന്നാൽ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റമില്ല. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും പശ്ചിമേഷ്യൻ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ ഈ നീക്കം. പ്രീമിയം പെട്രോളിന് വില വർദ്ധിപ്പിച്ചതോടെ ഉയർന്ന ശേഷിയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി ചിലവ് കൂടും. പുതിയ വർദ്ധനവോടെ എച്ച്‌പിസിഎല്ലിന്റെ ‘പവർ’ […]
Read more

റെക്കോര്‍ഡ് തകര്‍ച്ചയിൽ ഇന്ത്യൻ രൂപ

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന നിലയിലാണ് രൂപ താഴ്ന്നത്. ഇതിന് മുമ്പ് ബുധനാഴ്ച രേഖപ്പെടുത്തിയ 92.63 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പശ്ചിമേഷ്യയിൽ ഇറാനും യുഎസും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതും വിപണിയെ ബാധിച്ചു. യുദ്ധം ആരംഭിച്ച ശേഷം […]
Read more

ഹോട്ടലുകള്‍ അടയ്ക്കില്ല, പാചകവാതകം ലഭ്യമാക്കും; സമരം മാറ്റി

കൊച്ചി: പാചക വാതക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് തീരുമാനം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ആണ് സമരം മാറ്റിവച്ചത്. 20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മീഷണര്‍ ഉറപ്പുനല്‍കി. പതിയെ വിതരണം കൂട്ടും. പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് വേഗത്തില്‍ കണക്ഷന്‍ നല്‍കും.
Read more

യുദ്ധം ഇന്റര്‍നെറ്റും ഇല്ലാതാക്കുമോ? ഭയക്കണം കടലിനടിയില്‍ പതിയിരിക്കുന്ന ദുരന്തം

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിക്കുമ്പോള്‍, നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് സമുദ്രത്തിനടിയിലെ ഡിജിറ്റല്‍ ലോകം. എണ്ണവിലയും പാചകവാതക പ്രതിസന്ധിയും നേരിട്ടുള്ള ആഘാതങ്ങളാണെങ്കില്‍, അതിനേക്കാള്‍ ഭീകരമായ ഒന്നാണ് കടലിനടിയില്‍ പതിയിരിക്കുന്ന ഒന്നാണ് ‘ഡിജിറ്റല്‍ ബ്ലാക്ക്ഔട്ട്’ ഭീഷണി. ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഇന്റര്‍നെറ്റ് കേബിളുകള്‍ (Subsea Cables) യുദ്ധത്തിന്റെ അടുത്ത ലക്ഷ്യമായി മാറുമോ എന്ന ചോദ്യം ഇന്ന് ലോകമെങ്ങും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. എന്താണ് ഈ സബ്സീ കേബിളുകള്‍? ലോകത്തെ ഇന്റര്‍നെറ്റ് ഡാറ്റയുടെ 95 […]
Read more

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,13,400 രൂപയായി കുറഞ്ഞു

കോഴിക്കോട്: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമേകി സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇന്ന് വില എത്തിയിരിക്കുന്നത്. വിപണി റിപ്പോർട്ടുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1,13,400 രൂപയും ഗ്രാമിന് 14,175 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഉയർന്ന വില കാരണം സ്വർണം വാങ്ങുന്നത് മാറ്റിവെച്ചവർക്കും വിവാഹ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്നവർക്കും ഈ വിലക്കുറവ് മികച്ച അവസരമാണ് നൽകുന്നത്. ​18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,705 രൂപയും പവന് 93,640 രൂപയുമാണ് വില. […]
Read more

സെൻസെക്‌സിൽ ഇടിവ് 1,900 പോയന്റ്; നിക്ഷേപകർക്ക് നഷ്ടം 7 ലക്ഷം കോടി

മുംബൈ: ഓഹരി സൂചികകളിൽ കനത്ത ഇടിവ്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അസംസ്കൃത എണ്ണ വില ബാരലിന് 110 ഡോളർ കടന്നതും വിപണിയെ ബാധിച്ചു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ കർശന പണനയവും എച്ച്ഡിഎഫ്‌സി ബാങ്കിലെ നേതൃമാറ്റവും കൂടി വിപണിക്ക് തിരിച്ചടിയായി. മൂന്നു ദിവസമായി ഉണ്ടായിരുന്ന നേട്ടങ്ങൾ എല്ലാം നഷ്ടമായി. വ്യാഴാഴ്ച രാവിലെ നടന്ന വ്യാപാരത്തിൽ നിക്ഷേപകർക്ക് ഏകദേശം ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില 110 […]
Read more

യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടിന്‍റെ ആസ്തി 5700 കോടി രൂപ കടന്നു

കൊച്ചി: 2009-ല്‍ ആരംഭിച്ച യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 5700 കോടി രൂപ കടന്നു. ഈ ഫണ്ടിന്‍റെ നിക്ഷേപത്തില്‍ 47 ശതമാനം ലാര്‍ജ് ക്യാപ് കമ്പനികളിലും, 38 ശതമാനം മിഡ് ക്യാപ് കമ്പനികളിലും, ബാക്കി സ്മോള്‍ ക്യാപ് കമ്പനികളിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ്, […]
Read more

Recent News

Advertisement
WhiteswanTV Footer