Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ കാമ്പയിനുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

കൊച്ചി: രാജ്യത്ത് കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. കൊതുകുകള്‍ എപ്പോഴും ഉള്ളതിനാല്‍ നമ്മള്‍ അവയെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ കൊതുകുകളെ ഉപദ്രവമില്ലാത്ത സന്ദര്‍ശകരായി കാണരുത് എന്ന സന്ദേശമാണ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) കാമ്പയിന്‍ നല്‍കുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതിയായ ‘എലിമിനേഷന്‍ ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ്’ (ഇഎംബിഇഡി)ന്‍റെ ഭാഗമായി ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ (കൊതുക് അതിഥിയല്ല) എന്ന പേരില്‍ ഒരു പൊതുജനാരോഗ്യ ബോധവല്‍ക്കരണ […]
Read more

എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് വേണ്ട; റസ്റ്ററന്റുകളോട് കേന്ദ്രം

ന്യൂഡല്‍ഹി: എല്‍പിജി ക്ഷാമമുണ്ട് എന്ന് കാണിച്ച് എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ റസ്റ്ററന്റുകള്‍ക്ക് ബില്ലില്‍ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികളും ലഭിച്ചു. പിന്നാലെയാണ് നടപടി. ഇത്തരം ചാര്‍ജുകള്‍ മുന്‍പ് കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് […]
Read more

പിഎന്‍ജി ഉള്ളവര്‍ക്ക് ഇനി എല്‍പിജി ഇല്ല; പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷന്‍ (പിഎന്‍ജി) ലഭ്യമായ സ്ഥലങ്ങളില്‍ എല്‍പിജി ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രകൃതിവാതക കണക്ഷന്‍ (പിഎന്‍ജി) ലഭ്യതയുണ്ടായിട്ടും എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് എല്‍പിജി വിതരണം നിര്‍ത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പിഎന്‍ജി വ്യാപനം വര്‍ധിപ്പിക്കാനും പാചക സ്രോതസ് ആയി ഒരു ഇന്ധനം മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് പുതിയ നീക്കം. ലഭ്യത ഉണ്ടായിട്ടിട്ടും പിഎന്‍ജി ഉപയോഗിച്ചില്ലെങ്കില്‍ ‘മൂന്ന് മാസത്തിനുശേഷം എല്‍പിജി വിതരണം നിര്‍ത്തലാക്കും’ എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പൈപ്പ്ലൈന്‍ […]
Read more

ഓൺലൈനിൽ സാധനം വിറ്റ് പണമുണ്ടാക്കാം; എന്താണ് ഡ്രോപ്പ്ഷിപ്പിങ്

ഡ്രോപ്പ്ഷിപ്പിങ് മലയാളികൾക്ക് കൂടുതൽ പരിചിതമല്ലാത്ത ഒരു ഓൺലൈൻ ബിസിനസ് മോഡലാണ്. ഒരു ഉൽപ്പന്നം പോലും കൈകൊണ്ട് തൊടാതെ മാത്രം വിറ്റ് ലാഭം ഉണ്ടാക്കാമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇപ്പോൾ കേരളത്തിലെ യുവാക്കൾക്കിടയിലും ഇത് ശ്രദ്ധേയമായി വളരുകയാണ്. കോവിഡിനു ശേഷം ഓൺലൈൻ ഇൻവെസ്റ്റ്‌മെന്റ്, യൂറോപ്പിലേക്കോ യൂട്യൂബ് ചാനലുകൾ തുടങ്ങിയവയിലൂടെ ധന സമ്പാദനത്തിലേക്ക് പലരും കാൽവെച്ചിട്ടുണ്ടെങ്കിലും, ഡ്രോപ്പ്ഷിപ്പിങ് പ്രായോഗികമായി പിന്തുടരുന്നവർ വളരെ കുറവാണ്. അതിൽ നിന്നുതന്നെ ജിന്റോ ടോണി വിജയത്തിലേക്ക് എത്തി, ഇന്റർനാഷണൽ ഡ്രോപ്പ്ഷിപ്പിങ്ങിലും ജെവികോം ബിടുബി എന്ന ബ്രാൻഡിന്റെ […]
Read more

മൂന്ന് ദിവസം മദ്യം ലഭിക്കില്ല; കേരളത്തില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. ഏപ്രില്‍ 9ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ മേയ് 4നും ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു. ഇതു പ്രകാരം ഏപ്രില്‍ 7ന് വൈകിട്ട് 7 മുതല്‍ ഏപ്രില്‍ 9ന് വൈകിട്ട് പോളിങ് അവസാനിക്കുന്നതു വരെ സംസ്ഥാനത്തു മദ്യവില്‍പന നിരോധിച്ചു. അതുപോലെ വോട്ടെണ്ണൽ ദിവസമായ മെയ് 4ന് പൂർണമായും ഡ്രൈ ഡേ ആയിരിക്കും.
Read more

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; ഗ്രാമിന് 12,​865 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,02,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,865 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ മാത്രം സ്വർണവിലയിൽ നാല് തവണ മാറ്റം ഉണ്ടായത് ശ്രദ്ധേയമാണ്. രാവിലെ 1,02,680 രൂപയിലുണ്ടായിരുന്ന വില ഉച്ചയോടെ 99,480 രൂപയായി കുറഞ്ഞു. പിന്നീട് വൈകുന്നേരത്തോടെ 1,01,080 രൂപയായി ഉയർന്നു. രാത്രി വീണ്ടും വർധിച്ച് 1,05,080 രൂപയിലെത്തി. ഇന്ന് വീണ്ടും വില കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ആശ്വാസമായി. കഴിഞ്ഞ ജനുവരി […]
Read more

ഓഹരി വിപണിയിൽ കനത്ത തകർച്ച; നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി

ന്യൂഡൽഹി: ഓഹരി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു. സെൻസെക്സ് 1,837 പോയിന്റ് താഴ്ന്ന് വ്യാപാരം അവസാനിച്ചു. നിഫ്റ്റിയും 22,512 നിലവാരത്തിന് താഴെയെത്തി. ഇതോടെ ഇന്നൊരു ദിവസത്തിൽ മാത്രം നിക്ഷേപകർക്ക് ഏകദേശം 14 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ആഗോള സാഹചര്യങ്ങളാണ് വിപണി ഇടിയാനുള്ള പ്രധാന കാരണം. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം രൂക്ഷമായത് നിക്ഷേപകരിൽ ആശങ്ക വർധിപ്പിച്ചു. കൂടാതെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു വീണതും വിപണിയെ ബാധിച്ചു. സെൻസെക്സിലെ എല്ലാ 30 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. […]
Read more

ഇനി 10 കിലോയുടെ സിലിണ്ടര്‍, വിലയും മാറും; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന കണക്കുകൂട്ടലില്‍ പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്. നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു സിലിണ്ടറില്‍ 14.2 കിലോ പാചകവാതകമാണ് നിറയ്ക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതല്‍ പേരിലേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തൂക്കം കുറക്കുന്നതിന് അനുസരിച്ച് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 4360 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപ കുറഞ്ഞു. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.
Read more

ധനകാര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍; പുതിയ ആദായനികുതി ചട്ടങ്ങള്‍ ഏപ്രില്‍ 1 മുതല്‍

ധനകാര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി പുതിയ ആദായനികുതി ചട്ടങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 1961-ലെ പഴയ നിയമത്തിന് പകരം കൊണ്ടുവന്ന ‘ആദായനികുതി നിയമം 2025’ എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ ചട്ടങ്ങള്‍. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ നികുതി സംവിധാനത്തെ മാറ്റിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ കെട്ടിടമോ ഓഫീസോ ഇല്ലാത്ത വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്കും ഇനി മുതൽ നികുതി നല്‍കേണ്ടി വരും. ഒരു വിദേശ ആപ്പോ വെബ്‌സൈറ്റോ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer