Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business & Money

യാത്രക്കാരുടെ എണ്ണത്തില്‍ 14 ലക്ഷത്തിന്റെ വര്‍ധന; കൊച്ചി മെട്രോയില്‍ ഹാപ്പി ജേര്‍ണി

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 2024 ല്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025ല്‍ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 14,88,019 യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ മെട്രോയില്‍ യാത്ര ചെയ്തത് 1,16,87,186 പേരാണ്. ഓരോ വര്‍ഷവും മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. വാട്ടര്‍ മെട്രോയും മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള തുടര്‍യാത്രയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡര്‍ ബസും […]
Read more

അമൂല്യ ആഭരണങ്ങളുടെ ‘ആര്‍ട്ടിസ്ട്രി ഷോ’ യുമായി മലബാർ ഗോൾഡ്& ഡയമണ്ട്‌സ്

പാലക്കാട്: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പാലക്കാട് ഷോറൂമില്‍ അമൂല്യ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ഷോ ആരംഭിച്ചു. മെയ് 11 വരെ നീണ്ടുനില്‍ക്കുന്ന ഷോയില്‍ ആഭരണ നിര്‍മ്മാണത്തിലെ ഉല്‍കൃഷ്ടമായ കരവിരുതിനും ഡിസൈനുകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ വിപുലമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്. ആര്‍ട്ടിസ്ട്രി ഷോയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജ്മെന്റ് ടീം അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. ഒരു ഗ്രാമിന്റെ വില 13,965 രൂപയാണ്. ഈ മാസം മെയ് 7-നാണ് ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു വില. അതേസമയം, മെയ് 5-ന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1,09,400 […]
Read more

യുഎസ്–ഇറാൻ ആശങ്കകൾ; ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും ഇടിവിൽ

മുംബൈ: യുഎസ്–ഇറാൻ വെടിനിർത്തലിനെ തുടർന്നുണ്ടായ ആഗോള ആശങ്കകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. ബാങ്കിംഗ്, ഊർജ മേഖലകളിലെ ഓഹരികളിൽ ശക്തമായ വിൽപ്പന സമ്മർദ്ദം നേരിട്ടതോടെ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 516.33 പോയിന്റ് (0.66%) ഇടിഞ്ഞ് 77,328.19 ലെത്തി. നിഫ്റ്റി 150.50 പോയിന്റ് (0.62%) താഴ്ന്ന് 24,176.15 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതൽ നഷ്ടം […]
Read more

ഇന്‍ക്രെഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഇന്‍ക്രെഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാരംഭ രേഖകള്‍ (യുഡിആര്‍എച്ച്പി-1) സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എന്‍ബിഎഫ്സിയായി അംഗീകരിക്കപ്പെട്ട മെറ്റീരിയല്‍ സബ്സിഡിയറിയായ ഇന്‍ക്രെഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ പ്രവര്‍ത്തിക്കുന്ന കമ്പനി 1250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 99,020,833 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഇന്‍ക്രെഡ് […]
Read more

ഓഹരി വിപണിയില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. 2011ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം സ്ഥിരതയാര്‍ന്ന വളര്‍ച്ചയും പ്രവര്‍ത്തന മികവുമാണ് കമ്പനി കാഴ്ചവെക്കുന്നത്. കമ്പനിയുടെ വിപണിമൂല്യം 2011ലെ 6000 കോടി രൂപയില്‍ നിന്ന് 25 മടങ്ങ് വര്‍ദ്ധിച്ച് അടുത്തിടെ 1.5 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും കടന്നിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കടക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി […]
Read more

വീട് വാങ്ങുന്നതോ വാടകക്കെടുക്കുന്നതോ ലാഭകരം? മാറുന്ന കാലത്തെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ

ഇന്ത്യൻ സമൂഹത്തിൽ വീട് എന്നത് വെറുമൊരു തലചായ്ക്കാനുള്ള ഇടം മാത്രമല്ല; അതൊരു വൈകാരികമായ അസ്തിത്വവും ജീവിതലക്ഷ്യവുമാണ്. “സ്വന്തമായി ഒരു വീട്” എന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. എന്നാൽ കാലം മാറുമ്പോൾ ഈ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് പുതുതലമുറക്കിടയിൽ, വീട് ഒരു സാമ്പത്തിക സുരക്ഷിതത്വമായി കാണുന്നതിന് പകരം അതൊരു ‘നിർജീവ ആസ്തി’ (Dead Asset) ആയി മാറുന്നുണ്ടോ എന്ന ഗൗരവകരമായ ചർച്ചകൾ ഉയരുന്നുണ്ട്. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തേക്കാൾ പ്രായോഗികതയ്ക്കും സാമ്പത്തിക ലാഭത്തിനും മുൻഗണന […]
Read more

മീഷോയുടെ നഷ്ടം കുത്തനെ കുറഞ്ഞു; വരുമാനത്തിൽ 47 ശതമാനം വളർച്ച

ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ലിമിറ്റഡിന്റെ നഷ്ടം ഗണ്യമായി കുറഞ്ഞതോടെ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദഫലങ്ങൾ പ്രകാരം പ്രവർത്തന വരുമാനം 47 ശതമാനം വർധിച്ച് 3,531 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,400 കോടി രൂപയായിരുന്നു. കമ്പനിയുടെ ശുദ്ധനഷ്ടം 1,391 കോടി രൂപയിൽ നിന്ന് 166.3 കോടി രൂപയായി കുറഞ്ഞു. അതേസമയം, പലിശയും നികുതിയും കുറയ്ക്കുന്നതിന് മുൻപുള്ള നഷ്ടം 233 കോടിയിൽ നിന്ന് […]
Read more

300 രൂപയിലേക്ക് കുതിച്ച് റബർ വില; തിരിച്ചടിയായി കനത്ത ചൂട്

കോട്ടയം: രാജ്യാന്തര വിപണിയിൽ റബർ വില വീണ്ടും ഉയരുന്നു. കിലോഗ്രാമിന് 300 രൂപയിലേക്ക് വില എത്താനിടയുണ്ടെന്ന സൂചനയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ വില ഇന്നലെ കിലോഗ്രാമിന് 279 രൂപയായി ഉയർന്നു. തായ്‌ലൻഡിലും മലേഷ്യയിലും റബർ ഉൽപാദനം കുറഞ്ഞതും ആഗോള വിപണിയിലെ ക്ഷാമവും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമായത്. കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ആർഎസ്എസ് 4ന്റെ വില 252 രൂപയായി. ഓപ്പൺ മാർക്കറ്റിൽ ഷീറ്റ് റബറിന്റെ വില […]
Read more

വായ്പ എഴുതിത്തള്ളുമെന്ന സന്ദേശം; തട്ടിപ്പാണ്, വീഴരുതെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബാങ്കിൽ നിന്നും ഇതര സാമ്പത്തിക സ്ഥാപനത്തിൽ നിന്നും എടുത്ത വായ്പകൾ എഴുതിത്തള്ളാമെന്ന വ്യാജവാഗ്ദാനങ്ങളുമായി വരുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ജനങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. വിവിധ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇത്തരം സംഘങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ അതീവ ഗൗരവത്തോടെയാണ് റിസർവ് ബാങ്ക് കാണുന്നത്. വായ്പ എഴുതിത്തള്ളിയെന്ന വ്യാജേന കടം എഴുതിത്തള്ളൽ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സമാനമായ രേഖകൾ നൽകും. സേവന നികുതിയെന്നോ നിയമപരമായ ചെലവുകളെന്നോ പറഞ്ഞ് വലിയ തുകകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix