Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

ശ്രീനാഥ്‌ ഭാസി ചിത്രം മെയ് 28 ന് തീയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന “കറക്കം’’ മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു. മോളിവുഡിലേക്ക് തുടക്കം കുറിക്കുന്ന ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ,സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ,മനോജ് മോസസ്, കെയിൻ […]
Read more

ആഗോള തലത്തില്‍ 150 കോടിയുടെ കളക്ഷൻ നേടി ദൃശ്യം 3

കൊച്ചി: ദൃശ്യം 3 വൻ വിജയത്തിലേക്ക് മുന്നേറുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതിനകം 150 കോടിയിലധികം രൂപ നേടി. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളുടെ വലിയ വിജയമാണ് മൂന്നാം ഭാഗത്തോടുള്ള ആകാംക്ഷ വർധിപ്പിച്ചത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് മൂന്നാം ഭാഗത്തിലും തുടരുന്നത്. പോലീസിന്റെ […]
Read more

അൻസിബ–ടിനി ടോം വിവാദം: വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

എറണാകുളം: നടി അൻസിബ ഹസനും നടൻ ടിനി ടോമും തമ്മിലുള്ള വിവാദത്തിൽ പുതിയ വഴിത്തിരിവ്. അൻസിബ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നു. അൻസിബ നൽകിയ പരാതി “ഊള കേസ്” ആണെന്ന് ടിനി ടോം സന്ദേശത്തിൽ പറഞ്ഞതായി പുറത്തായ ചാറ്റിൽ. വിഷയത്തിൽ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തരുതെന്നും നിർമ്മാണ നിയന്ത്രകരായ രാജീവും രാജേഷും പറഞ്ഞ കാര്യങ്ങൾ പുറത്തുപറയുന്നില്ലെന്നും ടിനി ടോം സന്ദേശത്തിൽ പറയുന്നുണ്ട്. ഇതിന് അൻസിബ ശക്തമായ മറുപടി നൽകി. സംഘടനയിലെ ഒരു ഉപാധ്യക്ഷനെതിരെ സംയുക്ത […]
Read more

അൻസിബ ചങ്കൂറ്റത്തോടെ അഭിപ്രായം പറയുന്ന കുട്ടി: നടി പ്രിയങ്ക

എറണാകുളം: നടി അൻസിബ ഹസൻ ഉന്നയിച്ച വിഷയങ്ങൾ മാധ്യമങ്ങളിലല്ല, സംഘടനയായ അമ്മയുടെ ആഭ്യന്തര വേദിയിൽ തന്നെ അവതരിപ്പിക്കേണ്ടതായിരുന്നുവെന്ന് നടി പ്രിയങ്ക അനൂപ് പ്രതികരിച്ചു. അൻസിബയുടെ വെളിപ്പെടുത്തലുകൾ സംഘടനയ്ക്ക് പൊതുജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്ന് പ്രിയങ്ക പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ സംഘടനയെ വലിച്ചിഴക്കാതെ പോലീസും കോടതിയും വഴി പരിഹരിക്കാമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. ടിനി ടോമിനെ പിന്തുണച്ചെന്ന ആരോപണം തള്ളിയ പ്രിയങ്ക, അംഗം എന്ന നിലയിലാണ് താൻ പ്രതികരിച്ചതെന്നും വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും, വിഷയം ജനറൽ […]
Read more

‘അമ്മ’യിലേത് സംഘടനയ്ക്കുള്ളിലെ പ്രശ്‌നം, സർക്കാർ തലത്തിലേക്ക് എത്തിയിട്ടില്ല: മന്ത്രി വിഷ്ണുനാഥ്

കൊല്ലം: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. നിലവിലെ പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിലേതാണ് എന്നും സർക്കാർ ഇടപെടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘അമ്മ’യിലെ വിഷയങ്ങൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഘട്ടത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് വിഷയത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും വിഷയത്തിൽ പ്രതികരിച്ചു. ‘അമ്മ’യിലെ പ്രശ്‌നങ്ങൾ ഗൗരവമായി […]
Read more

അശ്വന്ത്‌ കോക്കിനെതിരെ നിയമനടപടിയുമായി ഫിലിം ചേംബർ

എറണാകുളം: സിനിമാ റിവ്യൂകളുടെ പേരിൽ വ്യക്തിപരമായ അധിക്ഷേപവും സിനിമാ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളും വർധിക്കുന്നതായി ആരോപിച്ച് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ കെ തോമസ് രംഗത്ത്. റിവ്യൂ ബോംബിങ് അതിരുവിടുകയാണെന്നും സിനിമ പ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും സിനിമയെ ലക്ഷ്യമിട്ട് നടത്തുന്ന നെഗറ്റീവ് ക്യാംപെയ്‌നുകൾ അനുവദിക്കില്ലെന്നും അനിൽ കെ തോമസ് പറഞ്ഞു. യൂട്യൂബർ അശ്വന്ത് കോക്ക് സിനിമയേയും സിനിമ പ്രവർത്തകരേയും അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹത്തിനെതിരെ സൈബർ പൊലീസിൽ […]
Read more

‘അമ്മ’ വിവാദം: ആളുകൾ പറഞ്ഞ് ചിരിക്കുന്ന അവസ്ഥയിലെത്തിക്കാതെ പരിഹരിക്കണം: രമേഷ് പിഷാരടി

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ ഉയർന്നിരിക്കുന്ന വിവാദത്തിൽ ഇടപെട്ട് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. പരാതിക്കാരിയായ അൻസിബ ഹസൻ, ആരോപണവിധേയനായ ടിനി ടോം, സംഘടനാ പ്രസിഡന്റ് ശ്വേത മേനോൻ എന്നിവരുമായി സംസാരിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പൊതുചർച്ചയാകാതെ എത്രയും വേഗം സംഘടനയുടെ ആഭ്യന്തര തലത്തിൽ പരിഹരിക്കണമെന്നാണ് മൂവരോടും ആവശ്യപ്പെട്ടതെന്ന് രമേഷ് പിഷാരടി പറഞ്ഞു. മുതിർന്ന അംഗങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നു ഏറ്റവും ഉചിതമായ നീതി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “കഷ്ടിച്ച് 500ഓളം അംഗങ്ങളുള്ള സംഘടനയായിട്ടും സിനിമാ സംഘടന […]
Read more

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

എറണാകുളം: താരസംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരൻ ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ നാണക്കേടുണ്ടാക്കുന്നതാണെന്നും ഭരണസമിതി “പരദൂഷണ കമ്മിറ്റി”യായി മാറിയിരിക്കുകയാണെന്നും അവർ വിമർശിച്ചു. നടി അൻസിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടത് നടൻ ടിനി ടോം ആണെന്നും മല്ലികാ സുകുമാരൻ ആരോപിച്ചു. അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ നീനാ കുറുപ്പ് തെളിവുകൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയിൽ നടക്കുന്നത് അമിത ധൂർത്തെന്നും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുമ്പോൾ നിർവഹിക്കാനാകാത്ത കാര്യങ്ങൾ തുറന്നുപറയണമെന്നും മല്ലികാ […]
Read more

അമ്മ’യിലെ പൊട്ടിത്തെറി: രാജിവെക്കാൻ തയ്യാറെന്ന് ശ്വേതാ മേനോൻ

കൊച്ചി: ‘അമ്മ’ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര വിവാദങ്ങൾ തുടരുന്നതിനിടെ മുതിർന്ന താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പരസ്യമായി അഭിപ്രായം പറയാൻ പല പ്രമുഖ താരങ്ങളും തയ്യാറല്ല. അതേസമയം, മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് ശ്വേതാ മേനോൻ അറിയിച്ചു. സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവെക്കുകയാണെന്നും കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും അവർ ആരോപിച്ചു. അൻസിബയുമായി ബന്ധപ്പെട്ട പ്രശ്നം വ്യക്തിപരമായ വിഷയമാണെന്നും അതിൽ സംഘടനയ്ക്ക് ഇടപെടാൻ സാധിക്കില്ലെന്നും ശ്വേതാ മേനോൻ […]
Read more

വിശ്വാസത്തിന്‍റെയും ഐതിഹ്യത്തിന്‍റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

രചന:പി ആർ സുമേരൻസംവിധാനം: ഷാജി പട്ടിക്കര കൊച്ചി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്‍റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി ചിത്രീകരണം പൂര്‍ത്തിയായി. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്‍റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയും, ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും സംയുക്തമായി നിര്‍മ്മിക്കുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ചസംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനും മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്. പ്രമുഖ നടന്‍ ഇന്ദ്രന്‍സാണ് ഡോക്യുമെന്‍ററിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer