സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഓപ്പണര്‍ ഷഫാലി വര്‍മയെ ടീമിലേക്ക് പരിഗണിച്ചില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു മലയാളി താരം മിന്നുമണിക്കും ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. പ്രതീക റാവലാണ് സ്മൃതി മന്ദാനക്കൊപ്പം ഓപ്പണറായി ടീമിലെത്തിയത്. ലോകകപ്പിന് പുറമെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ […]
Read more

ഏഷ്യ കപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കും. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലെത്തി. വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ടീം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മൂന്നു മണിയോടെയാണ് വാർത്താ സമ്മേളനം തുടങ്ങിയത്. മുംബൈയിലെ കനത്ത മഴ കാരണം ബിസിസിഐ പ്രതിനിധികളിൽ പലരും വൈകിയാണ് […]
Read more

വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ടീം പ്രഖ്യാപനം നടത്തുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, രാധാ യാദവ്, സ്‌നേഹ് റാണ തുടങ്ങിയവരുടെ സ്ഥാനം ഉറപ്പാണ്. സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനമുണ്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മികവുകാട്ടിയ ഹര്‍ലീന്‍ ഡിയോളും ടീമില്‍ […]
Read more

അർജുൻ തെണ്ടുൽക്കറുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഭാവി വധു സാനിയ

മുംബൈ: ക്രിക്കറ്റ് താരവും സച്ചിൻ തെണ്ടുൽക്കറുടെ മകനുമായ അർജുൻ തെണ്ടുൽക്കറുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹ നിശ്ചയം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സച്ചിന്റെ ഭാഗത്ത് നിന്നോ അർജുന്റെ ഭാവിവധുവിന്റെ വീട്ടുകാരോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ പേരക്കുട്ടിയായ സാനിയ ചന്ദോക്ക് ആണ് അർജുന്റെ ഭാവി വധുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് […]
Read more

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിടാനൊരുങ്ങി സീനിയര്‍ താരം ആര്‍ അശ്വിന്‍

ചെന്നൈ: ഐപിഎല്ലില്‍ അടുത്ത സീസണില്‍ കളിക്കാനുണ്ടാവില്ലെന്ന സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ആര്‍.അശ്വിന്‍. അടുത്ത ഐപിഎല്ലിന് മുമ്പ് ടീമില്‍നിന്ന് റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് അശ്വിന്‍ ടീം മാനേജ്‌മെന്റിന് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് 9.75 കോടി രൂപക്കാണ് അശ്വിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരികെ എത്തിച്ചത്. 2009 മുതല്‍ 2015വരെ ഐപിഎല്ലില്‍ ചെന്നൈക്കായി കളിച്ച അശ്വിന്‍ പിന്നീട് പഞ്ചാബിന്റെ നായകനായി. അതിനുശേഷമായിരുന്നു രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. ചെന്നൈ ടീമിനൊപ്പം തന്നെ […]
Read more

ടി -20;വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയും ഓസ്ട്രേലിയ തൂത്തുവാരി. അഞ്ചാം ടി-20യില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 19.4 ഓവറില്‍ 170ന് എല്ലാവരും പുറത്തായി. 52 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. ബെന്‍ ഡ്വാര്‍ഷിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓസീസ് 17 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 37 റണ്‍സ് നേടിയ മിച്ചല്‍ ഓവനാണ് ടോപ് സ്‌കോറര്‍. വിന്‍ഡീസിന് വേണ്ടിന് […]
Read more

ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും

കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും. ധാക്കയില്‍ യോഗം നടത്താനുള്ള ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയുടെ തീരുമാനത്തിനാണ് തിരിച്ചടിയായത്. എന്നാല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യോഗവേദി മാറ്റണമെന്ന് ഇന്ത്യ തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും യോഗത്തിന് അധ്യക്ഷം വഹിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അതിന് തയാറായില്ല. ധാക്കയില്‍ യോഗം നടത്തിയാല്‍ ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ മാസം […]
Read more

‘ഗില്‍ കോഹ്‌ലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബാറ്റര്‍ മനോജ് തിവാരി. ശുഭ്മന്‍ ഗില്ലിന്റെ ആക്രമണോത്സുക ശൈലിക്കെതിരെയാണ് തിവാരി ആഞ്ഞടിച്ചത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ ഗില്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നാണും ഇത്തരത്തിലുള്ള പെരുമാറ്റം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും തിവാരി പ്രതികരിച്ചു. ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് ഗില്ലും സാക് ക്രൗളിയും തമ്മിൽ വാക്കേറ്റമുണ്ടായത് വലിയ വാർത്തയായിരുന്നു. ഇംഗ്ലണ്ട് ബാറ്റർ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ച് ഗിൽ ചോദ്യം ചെയ്യുകയായിരുന്നു.
Read more

ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി

ലണ്ടൻ: ഇന്ത്യയുടെ പിൻമാറ്റത്തോടെ ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി. ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടു മുമ്പ് മത്സരിക്കാനില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. അതിനാൽ ഇന്ത്യയുമായി പോയന്‍റ് പങ്കിടനാവില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യ അകാരണമായി പിന്‍മാറിയതിനാല്‍ മത്സരത്തില്‍ നിന്നുള്ള രണ്ട് പോയന്‍റിന് പാക് ടീമിനാണ് അര്‍ഹതയെന്ന് പാകിസ്ഥാന്‍ ചാമ്പ്യൻസ് ടീം ഉടമയായ കാമില്‍ ഖാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും ഫൈനലിലെത്തിയാല്‍ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും എന്നാല്‍ ഈ മത്സരത്തിലെ പോയന്‍റ് പങ്കിടാനാവില്ലെന്നുമാണ് പാക് ടീമിന്‍റെ നിലപാട്.
Read more

ഗംഭീര ട്രാൻ‌സ്ഫോർമേഷൻ: ആരാധകരെ ഞെട്ടിച്ച് സര്‍ഫറാസ്‌

ഗംഭീര ട്രാൻ‌സ്ഫോർമേഷനിൽ ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ യുവ താരം സര്‍ഫറാസ്‌ ഖാൻ. കേവലം രണ്ട് മാസങ്ങൾ കൊണ്ട് 17 കിലോ ഭാരം കുറച്ചാണ് സർഫറാസ് സോഷ്യൽ‌ മീഡിയയിൽ കൈയ്യടി നേടിയിരിക്കുന്നത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് താരം തന്റെ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ പങ്കുവെച്ചത്. പലപ്പോഴും ശരീരത്തിന്റെയും ഫിറ്റ്നസിന്റെയും പേരിൽ പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള താരമാണ് സര്‍ഫറാസ് ഖാൻ. ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും താരം തഴയപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗംഭീര ട്രാൻസ്ഫോർമേഷൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.