സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

അഫ്രീദിക്കൊപ്പം സൗഹൃദ സംഭാഷണം നടത്തി അജയ് ദേവ്​ഗൺ, രൂക്ഷ വിമർശനം

ലണ്ടൻ: പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സൗഹൃദ സംഭാഷണം നടത്തി ബോളിവുഡ് താരം അജയ് ദേവ്​ഗൺ. ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടു മുമ്പ് പാകിസ്ഥാനുമായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിന് പിന്നാലെയാണ് ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യങ്ങളില്‍ വൈറലായത്. വീഡിയോ വെെറാലായതിന് പിന്നാലെ അജയ് ദേവ്ഗണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. സ്ക്രീനില്‍ പട്ടാളക്കാരനായും പൊലീസുകാരനായും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നടന്‍റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിച്ചത്.
Read more

ലെജന്‍ഡ്‌സ് ടി20 ലീഗില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു

ലണ്ടന്‍: വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ലീഗില്‍ ഇന്ന് നടക്കേണ്ട് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു. ജമ്മു കശ്മിരീലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയത്. ഇന്ന് രാത്രി ഒമ്പത് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്, ഓപ്പണര്‍ ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്. മത്സരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. […]
Read more

ധാക്കയില്‍ നടക്കുന്ന എസിസി യോഗത്തില്‍ ബിസിസിഐ പങ്കെടുക്കില്ല

ധാക്ക: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ ബിസിസിഐ. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങള്‍ പരിഗണിച്ച് യോഗവേദി ധാക്കയില്‍ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. വേദി ധാക്കയില്‍ നിന്ന് മാറ്റിയിലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇതോടെ ഇന്ത്യ വേദിയാവുന്ന ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യ – പാകിസ്ഥാന്‍ മത്സര വേദിയും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂളും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് ധാക്കയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരിക്കുന്നത്. വേദി മാറ്റിയിലെങ്കിൽ […]
Read more

കനത്ത മഴ; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം വനിതാ ഏകദിനം വൈകുന്നു

ലണ്ടന്‍: കനത്ത മഴയെ തുടര്‍ന്ന് ഇംഗ്ലണ്ട് – ഇന്ത്യ രണ്ടാം വനിതാ ഏകദിനം വൈകുന്നു. ലോര്‍ഡ്‌സില്‍ നടക്കേണ്ടിയിരുന്ന മത്സരം മഴ തുടരുന്നതിനാല്‍ ഇതുവരെ ടോസ് ഇടാന്‍ പോലും സാധിച്ചിട്ടില്ല. ഗ്രൗണ്ട് മൂടിയിട്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇനി മത്സരം തുടങ്ങിയാല്‍ തന്നെ ഓവര്‍ ചുരുക്കും. ഇന്ന് മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരുന്നത്. എന്നാല്‍ മഴയെത്തിയതോടെ കാര്യങ്ങള്‍ കെെവിട്ടു.
Read more

ഹാര്‍ദിക് ജാസ്മിന്‍ വാലിയ; ഇൻസ്റ്റാഗ്രാമിൽ പരസ്പരം അണ്‍ഫോളോ ചെയ്ത് താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബ്രീട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയും തമ്മിലുള്ള അടുപ്പം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയ ഒന്നായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇരുവരും പങ്കുവെച്ച ചിത്രങ്ങളിലെ സാമ്യതയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. പിന്നാലെ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മത്സരവേദികളിലെയും മുംബൈ ടീം ബസിലെയും ജാസ്മിന്‍ വാലിയയുടെ സാന്നിധ്യവും ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു. ഇപ്പോഴിതാ ഇരുവരും പിരിഞ്ഞെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഹാര്‍ദിക്കും ജാസ്മിനും ഇന്‍സ്റ്റാഗ്രാമില്‍ […]
Read more

ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ശുഭ്മാന്‍ ഗിൽ

ദുബായ്: ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. 21-ാം സ്ഥാനത്തു നിന്നാണ് ഗില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ വിസ്മയ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ നേടിയ മൂന്ന് സെഞ്ച്വറികളാണ് ഗില്ലിനെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിച്ചത്. ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ മറികടന്ന് സഹതാരം ഹാരി ബ്രൂക് […]
Read more

കെസിഎല്‍ താരലേലം: സഞ്ജുസാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: കെസിഎല്‍ താരലേലത്തില്‍ റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറി. തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ ടീമിലെത്തിച്ചത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം നടക്കുന്നത്. കളിക്കാര്‍ക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം […]
Read more

കേരള ക്രിക്കറ്റ് ലീഗ് താരലേലം ഇന്ന്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് (KCL) ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷന്റെ താരലേലം ഇന്ന്(05.07.25) നടക്കും. രാവിലെ പത്തുമുതല്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറു ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിലുണ്ട്. ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന മത്സരം ഓഗസ്റ്റ് 21-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടങ്ങും. കളിക്കാര്‍ക്കുവേണ്ടി ഓരോ ടീമിനും 50 […]
Read more

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് ബര്‍മിങ്ങാം ടെസ്റ്റ് നിര്‍ണായകമാണ്. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. അതേസമയം പേസര്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. യുവതാരം സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും ടീമില്‍ നിന്ന് പുറത്തായി. അവസാന പത്ത് ടെസ്റ്റുകളിലെ കണക്ക് ഇക്കാര്യം […]
Read more

വിരാട് കോലിയെ മറികടന്ന് ഗില്‍, ഇനി മുന്നിലുള്ളത് രോഹിത് ശര്‍മ മാത്രം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം ശുഭ്മാന്‍ ഗിലിന് സ്വന്തം. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആറാം സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ ഗില്ലിന് സാധിച്ചു. കോലിയേയും യശസ്വി ജയ്സ്വാളിനേയും മറികടന്നാണ് ​ഗില്ലിൻ്റെ നേട്ടം. ഇനി രോഹിത് ശര്‍മയാണ് ഗില്ലിന് മുന്നിലുള്ള താരം. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി 25-ക്കാരനായ ​ഗില്ലിനെ പ്രഖ്യാപിക്കുമ്പോള്‍ നെറ്റിച്ചുളിച്ചവ‍‍ർക്കുളള മറുപടിയാണ് ക്ലാസിക്ക് ശൈലിയില്‍ ഒരു തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെ ​ഗിൽ നൽകിയത്. ടീമിനെ നയിക്കാനുള്ള പാകത ഗില്ലിന് ആയിട്ടില്ലെന്ന് വാദിച്ചവരും ഇപ്പോൾ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.