Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

പകരക്കാരില്ലാത്ത കളിക്കാരനാണ് സഞ്ജു സാംസൺ; റിയാൻ പരാഗ്

ജയ്‌പുർ: വിരാട് കോലി, രോഹിത് ശർമ എന്നിവരെപ്പോലെ, പകരക്കാരില്ലാത്ത കളിക്കാരനാണ് സഞ്ജു സാംസണെന്ന് രാജസ്ഥാൻ റോയൽസിന്റെ പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. 2021 മുതൽ 25 വരെ രാജസ്ഥാനെ നയിച്ച സഞ്ജു ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയിരുന്നു. ഇതോടെയാണ് റിയാൻ പരാഗിനെ നായകനാക്കിയത്. ‘‘അദ്ദേഹത്തെപ്പോലെ കളിക്കുന്ന ഒരാളെ അന്വേഷിക്കാം, പക്ഷേ അങ്ങനെയൊരാളെ കണ്ടെത്താനാകില്ല. പകരക്കാരില്ലാത്ത അസാമാന്യ കളിക്കാരനാണ് സഞ്ജു ഭായ്’’ -പുതിയ സീസൺ തുടങ്ങുന്നതിനു മുന്നോടിയായിനടന്ന പത്രസമ്മേളനത്തിൽ റിയാൻ പറഞ്ഞു. രണ്ടുഘട്ടങ്ങളിലായി 11 വർഷം […]
Read more

പ്രണയനൈരാശ്യം; വന്ദേഭാരതിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

ആലുവ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ സുജിത് സുരേഷ് (19) ആണ് പിടിയിലായത്. വന്ദേഭാരത് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. രാവിലെ 7.15ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള അകപ്പറമ്പ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ യുവാവ് മൂന്ന് തവണ കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു. കല്ലെറിവിനെ തുടർന്ന് ട്രെയിന്റെ ചില്ലുകൾ തകർന്നു. പ്രണയനൈരാശ്യമാണ് സംഭവത്തിന് […]
Read more

ഡീപ് ഫെയ്ക്ക് വീഡിയോകൾക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ

ന്യൂഡൽഹി: തന്റെ പേരും രൂപവും ശബ്ദവും അനുമതിയില്ലാതെ നിർമിത ബുദ്ധി ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡീപ്ഫേക്ക് വീഡിയോകൾക്കും ആൾമാറാട്ടത്തിനുമെതിരേ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗംഭീർ കേസ് ഫയൽചെയ്തത്. തന്റെ അനുമതിയില്ലാതെ ഇത്തരത്തിൽ ഉള്ളടക്കം നിർമിക്കുന്നവർക്കെതിരെ 2.5 കോടി രൂപ നഷ്ടപരിഹാരവും ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഉടൻ നീക്കംചെയ്യണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. തന്റെ പേരും മുഖവും ശബ്ദവും ആയുധമാക്കി അജ്ഞാതരായ വ്യക്തികൾ വ്യാജവാർത്തകൾ […]
Read more

കമ്മിൻസിന് പരിക്ക്; അഭിഷേകല്ല, ഇഷാൻ കിഷൻ നായകൻ

ഹൈദരാബാദ്: ഐപിഎൽ 2026 സീസണിലെ ആദ്യഘട്ട മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇന്ത്യൻ താരം ഇഷാൻ കിഷൻ നയിക്കും. പരിക്കിനെത്തുടർന്ന് നിലവിലെ നായകൻ പാറ്റ് കമ്മിൻസ് കളിക്കാത്തതിനാലാണ് ഇഷാന് ടീമിന്റെ താൽക്കാലിക ചുമതല നൽകിയത്. അഭിഷേക് ശർമ്മയാണ് വൈസ് ക്യാപ്റ്റൻ. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മെഡിക്കൽ സംഘം കമ്മിൻസിന് കളിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. ബംഗളൂരുവിനെതിരായ ഉദ്ഘാടന മത്സരം ഉൾപ്പെടെയുള്ള ടീമിന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ കമ്മിൻസ് കളിക്കില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ പരിക്കിനെത്തുടർന്ന് താരത്തിന് ട്വന്റി20 ലോകകപ്പും നഷ്ടമായിരുന്നു. […]
Read more

ചെന്നൈയില്‍ ഇനി ധോണിയല്ല, സഞ്ജുവാണ് മെയിന്‍; ഡിവില്ലിയേഴ്‌സ്

ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം എസ് ധോണിയുടെ റോളിനെക്കുറിച്ച് ആശങ്കയുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ ചെന്നൈ ടീമിലെത്തിയതോടെ ടീമിലെ ധോണിയുടെ സ്ഥാനം എവിടെയാണെന്ന ചോദ്യത്തിന് ധോണിക്ക് ഇനി ആ ടീമില്‍ പ്രസക്തിയില്ലെന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ മറുപടി. സഞ്ജുവും റുതുരാജും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുന്നോട്ടുനയിക്കാന്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലായി ധോണി എട്ടാം നമ്പറിലോ ഒന്‍പതാം നമ്പറിലോ ആണ് ബാറ്റിംഗിന് […]
Read more

ഞങ്ങള്‍ തീയും തീയുമാണ്; അഭിഷേകിനെ കുറിച്ച് സഞ്ജു

മുംബൈ: ഇന്ത്യക്ക് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ്മ ഓപ്പണിങ് കൂട്ടുകെട്ട്. ഇപ്പോള്‍ തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് പറയുകയാണ് സഞ്ജു. തങ്ങള്‍ക്കിടയിലുള്ള അനായാസതയും സന്തുലിതാവസ്ഥയുമാണ് കൂട്ടുകെട്ടിന്റെ വിജയം എന്നാണ് സഞ്ജു പറഞ്ഞത്. ‘ഞങ്ങള്‍ ഐസും തീയുമല്ല, ഞങ്ങള്‍ തീയും തീയുമാണ്. ചിലപ്പോള്‍ അവന്റെ വെടിക്കെട്ടായിരിക്കും. ചില സമയങ്ങളില്‍ ഞാനായിരിക്കും കടന്നാക്രമണം നടത്തുക. ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അതാണ്. 2024 മുതല്‍ ഞങ്ങള്‍ ഓപ്പണിങില്‍ സഖ്യമായി ഇറങ്ങുന്നുണ്ട്. മാത്രമല്ല മലയാളി- പഞ്ചാബി സൗഹൃദവും അതില്‍ വര്‍ക്കൗട്ടാകുന്നുണ്ട്. ഈ […]
Read more

സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ പുതുതായി നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണ് സഞ്ജുവിന് സ്നേഹാദരം നൽകുന്നത്. മാർച്ച് 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെ.സി.എ ഭാരവാഹികൾ ആദരിക്കുക. കെ.സി.എ പ്രസിഡൻ്റ് […]
Read more

ഇങ്ങനേയും മണ്ടത്തരം! പാക് ബാറ്ററെ റണ്ണൗട്ടാക്കി ബംഗ്ലാ താരം- VIDEO

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാകിസ്താന്‍ താരം സല്‍മാന്‍ അലി ആഗയുടെ റണ്ണൗട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അത്യപൂര്‍വവും വിചിത്രവുമായ രീതിയില്‍ മുന്‍ നായകന്‍ പുറത്തായത്. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ നിമിഷം. മെഹ്ദി ഹസന്‍ എറിഞ്ഞ പന്ത് സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാന്‍ ആ ഡെലിവറിയില്‍ ബോളര്‍ക്ക് നേരെ ഷോട്ട് കളിച്ചു. പന്ത് ബൗളറുടെ ബൂട്ടിന് അരികിലായി നിന്നു. ഈ സമയം നോണ്‍-സ്ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്ന സല്‍മാന്‍ അലി ആഗ […]
Read more

കേരളത്തിലും അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു; 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് 16ന് വൈകീട്ട് നിര്‍വഹിക്കും. പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ സ്റ്റേഡിയത്തില്‍ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍ സമുച്ചയം, അത്യാധുനിക ഫ്‌ലഡ്ലൈറ്റ് സംവിധാനം എന്നിവയുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സ്റ്റേഡിയമാണിത്.
Read more

സഞ്ജുവിന്റെ ആസ്തി 100 കോടിയിലേക്ക്; IPL കഴിഞ്ഞാല്‍ കുതിക്കും

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസന്റെ ജനപ്രിയത ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ലോകകപ്പ് കഴിഞ്ഞ് ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് താരം. എന്നാല്‍ ഐപിഎല്ലിനു മുമ്പു തന്നെ സഞ്ജുവിന്റെ കൈകളിലെത്താന്‍ പോകുന്നത് കോടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 24.23 കോടി രൂപയോളമാണ് അടുത്ത കുറച്ച് മാസങ്ങളില്‍ സഞ്ജുവിന്റെ കൈകളിലെത്തുക. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന് 2026 ഐപിഎല്‍ സീസണില്‍ ശമ്പളമായി 18 കോടി രൂപ ലഭിക്കും. ലോകകപ്പ് ജയിച്ച ടീമിലെ ഓരോ […]
Read more

Recent News

Advertisement
WhiteswanTV Footer