മുംബൈ; ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഞെട്ടിച്ചത് ബാറ്റ് കൊണ്ട് മാത്രമല്ല, ഫീല്‍ഡിങ്ങിലും കൂടിയാണ്. മുംബൈ ഇന്നിംഗ്സിന്റെ 18-ാം ഓവറിലായിരുന്നു ആ നിമിഷം പിറന്നത്. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എറിഞ്ഞ പന്തില്‍ കൂറ്റന്‍ സിക്‌സറിന് ശ്രമിച്ച മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ അയ്യര്‍ നടത്തിയ പ്രകടനം കാണികളെ മാത്രമല്ല, എതിര്‍ ടീമംഗങ്ങളേയും ഞെട്ടിച്ചു.
SHREYAS IYER, WHAT HAVE YOU DONE!! 🤯
— IndianPremierLeague (@IPL) April 16, 2026
🎥 One of the best catches you would see in the #TATAIPL history 🔥🔥
Updates ▶️ https://t.co/Fn2dxJ4zYR#KhelBindaas | #MIvPBKS | @PunjabKingsIPL pic.twitter.com/6EKgHR82cL
മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ടൈമിംഗ് പിഴച്ചു. ലോങ് ഓണിലേക്ക് ഉയര്‍ന്ന പന്ത് പിടിക്കാന്‍ ഓടിയെത്തിയ ശ്രേയസ് അയ്യര്‍, വായുവില്‍ പിന്നിലേക്ക് ചാടിക്കൊണ്ട് പന്ത് കൈക്കലാക്കി. എന്നാല്‍ ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിന് പുറത്തേക്ക് വീഴുമെന്ന് ഉറപ്പായ നിമിഷം, ശ്രേയസ് പന്ത് ലോങ് ഓഫില്‍ നിന്ന് ഓടിയെത്തിയ സേവ്യര്‍ ബാര്‍ട്ട്ലെറ്റിന് കൈമാറി. ഇത് കണ്ട് അന്തംവിട്ടിരിക്കുന്ന സൂര്യയേയും രോഹിതിനേയും പിന്നില്‍ കാണാം.




