Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എന്ന് വരും നീ; രോഹിത് ശര്‍മയുടെ വരവിനായി കാത്തിരിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മുംബൈ ഇന്ത്യൻസ് ആരാധകർ കടുത്ത നിരാശയിലാണ്. സീസണിലെ ടീമിന്റെ മോശ പ്രകടനവും അതോടൊപ്പം രോഹിത് ശർമയുടെ അഭാവവും. പരിക്കിനെ തുടർന്ന് വിശ്രമത്തിലിരിക്കുന്ന രോഹിത്തിന്റെ വരവിനായി ഇനിയും കാത്തിരിക്കണം മുംബൈ ആരാധകർ. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെയാണ് രോഹിത്തിന് ഹാംസ്ട്രിംഗ് പരിക്കേറ്റത്. അന്ന് 13 പന്തില്‍ 19 റണ്‍സെടുത്തു നില്‍ക്കെ താരം പരിക്കിനെത്തുടര്‍ന്ന് കളം വിട്ടിരുന്നു. ഏതാനും ചില മത്സരങ്ങളിൽ കൂടി രോഹിത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ.

രോഹിത് പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താൻ ഇനിയും സമയമെടുക്കും. രോഹിത്തിന് പുറമെ മിച്ചല്‍ സാന്റ്‌നറും നിലവില്‍ മുംബൈ ടീമിൽ ഇല്ല. രോഹിതിന്റെ അഭാവം ടീമിന്റെ ബാറ്റിംഗ് നിരയിൽ കടുത്ത വെല്ലുവിളിയാണ്. അതേസമയം, ക്വിന്റണ്‍ ഡി കോക്ക് ടീമിലേക്ക് തിരിച്ചെത്തിയത് മുംബൈയ്ക്ക് ആശ്വാസകരമാണ്.

Recent News

Advertisement
WhiteswanTV Footer