ആലപ്പുഴയിൽ 18കാരിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; അറസ്റ്റിലായ 57കാരൻ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ 18കാരിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പെൺകുട്ടി ഓടി രക്ഷപ്പെട്ടു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കാരണം. സംഭവത്തിൽ അറസ്റ്റിലായ 57 കാരൻ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ സീവ്യൂ വാർഡിൽ താമസിക്കുന്ന 18 കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയൽവാസിയായ 57 കാരൻ ജോസ് വീട്ടു വരാന്തയിൽ ഇരുന്ന് പഠിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കവെ പ്രതിയെ തട്ടിമാറ്റി യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അച്ഛനും അമ്മയും […]
Read more

