സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന ദൃശ്യം പ്രചരിച്ചു; 21-കാരൻ ജീവനൊടുക്കി

മൈസൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ഹാസൻ താലൂക്കിലെ മൊസാലെ ഹൊസഹള്ളി ഡിഗ്രി കോളേജിൽ അവസാന വർഷ ബിഎ വിദ്യാർഥിയായ കല്ലേനഹള്ളി സ്വദേശിയായ കെ. പവൻ (21) ആണ് മരിച്ചത്. പവൻ ഹാസൻ പട്ടണത്തിലെ ഒരു പാർക്കിൽ പെൺസുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇവരുടെ വീഡിയോ വീട്ടമ്മ മൊബൈലിൽ പകർത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് വിദ്യാർഥികൾ മോശമായി പെരുമാറുന്നുവെന്ന തരത്തിലായിരുന്നു വീഡിയോ. ഇതിൽ മനംനൊന്ത് പവൻ അവരെ വിളിച്ച് […]
Read more

പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കി; യുവതിക്ക് ഗുരുതര പരിക്ക്

അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാൻ യുവതിയുടെ കൈ തിളച്ച എണ്ണയിൽ മുക്കി പരീഷണം നടത്തി ഭർത്താവിൻ്റെ കുടുംബം. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ ആണ് 30 വയസുകാരിക്കാണ് ഭർതൃവീട്ടിലെ ക്രൂരതയിൽ ഗുരുതരമായി പരിക്കേറ്റത്. ഭർത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേർന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തിളച്ച എണ്ണ പാത്രത്തിൽ കൈകൾ മുക്കാൻ യുവതിയെ നിർബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെപ്റ്റംബർ 16നായിരുന്നു സംഭവം. പരിക്കേറ്റ യുവതിയുടെ ഭർത്താവിന്റെ സഹോദരി ജമുന താക്കൂർ, ജമുനയുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് […]
Read more

കളമശ്ശേരിയിൽ ആറുവയസുകാരി പീഡനത്തിന് ഇരയായി; അയൽവാസിക്കായി തിരച്ചിൽ

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അയൽവാസിയായ ഇടുക്കി സ്വദേശിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ഒരുമാസം മുൻപാണ് പീഡനം നടന്നതെന്നാണ് വിവരം. പീഡനവിവരം അറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രായപൂ‌ർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ 15,​13 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച […]
Read more

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ആൾ പിടിയിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് അടുത്തുള്ള ഹോട്ടലിലാണ് സംഭവം. പെൺകുട്ടിക്കൊപ്പം പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് […]
Read more

സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ അസ്ഥികൂടം;30 വയസിന് മുകളിൽ പ്രായമുള്ള പുരുഷനുടേതെന്ന് സ്ഥിരീകരണം

കോട്ടയം: ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ അസ്ഥികൂടം 30 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്റേതാണെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി അസ്ഥി കഷണങ്ങൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്നലെ അസ്ഥികൂടത്തിന്റെ വിശദമായ പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ […]
Read more

പൊലീസായി ചമഞ്ഞ് 46000 രൂപ തട്ടിയ കേസ്; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പൊലീസായി ചമഞ്ഞ് പണപ്പിരിവ് നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന സ്പാ കേന്ദ്രീകരിച്ചാണ് ഇയാള്‍ പണം തട്ടിയത്. വര്‍ക്കല എസ്എച്ചഒയുടെയും എസ്‌ഐയുടേയും പേരിലായിരുന്നു പണപിരിവ് നടത്തിയത്. വര്‍ക്കലയില്‍ സ്പാ നടത്തുന്ന യുവതിയില്‍ നിന്നും പൊലീസാണെന്ന് പറഞ്ഞ് പറ്റിച്ച് 46,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇയാള്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read more

കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകര്‍ത്തിട്ടുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘ൦ ജിനീഷിനെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശരീരമാസകലം കുത്തേറ്റ നിലയിലാണ്. മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി […]
Read more

സ്കൂളിന് പിന്നിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

കോട്ടയം: ആർപ്പൂക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പിൻവശത്ത് നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന് പിന്നിലെ കാടുകയറിയ സ്ഥലത്ത് നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച കുട്ടികൾ ബോൾ എടുക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. സംഭവ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അസ്ഥികഷ്ണങ്ങൾക്ക് കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read more

കാർ നദിയിൽത്തള്ളി ‘മരണനാടകം’, ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഭോപാൽ: കാളിസിന്ധ് നദിയിലേക്ക് കാർ മറിഞ്ഞ് അപകടത്തിൽപ്പെട്ട, ബിജെപി നേതാവ് മഹേഷ് സോണിയുടെ മകൻ വിശാൽ സോണിക്കുവേണ്ടി മധ്യപ്രേദേശ് പോലീസും ദുരന്തനിവാരണസേനയും പത്തുദിവസത്തോളം തിരച്ചിൽ നടത്തി. നദിയിൽനിന്ന് കാർ കണ്ടെത്തിയെങ്കിലും ആളെ കിട്ടിയില്ല. ഒടുവിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വിശാൽ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തിൽ കസ്റ്റഡിയിലെടുത്തതോടെ പുറത്തുവന്നത് വലിയൊരു തട്ടിപ്പിനുള്ള ശ്രമമാണ്. വിശാൽ സോണിക്കുവേണ്ടി 20 കിലോമീറ്ററോളം പരിധിയിൽ പത്തുദിവസത്തോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമാണ് നടത്തിയത്. 1.40 കോടി രൂപയുടെ കടത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി […]
Read more

ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു : സംഭവം കൊച്ചിയിൽ

കൊച്ചി: ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കൊച്ചി രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി അഭിനിജോയ്‌ക്കാണ് (19) കുത്തേറ്റത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെയാണ് അഭിനിജോയ്‌ക്ക് കുത്തേറ്റത്. തര്‍ക്കത്തിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അഭിനിജോയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവം പൊലീസിൽ അറിയിക്കാൻ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പരിക്കേറ്റ അഭിനിജോ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഇന്നലെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷം നടന്നത്. മുണ്ട് ഉടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.