Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായതോടെയാണ് കേസ് വിധിക്കായി മാറ്റിയത്. ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിക്ക് വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. […]
Read more

5000 രൂപയുടെ കടം തിരിച്ചു നല്‍കിയില്ല; യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി അയല്‍വാസി

ഗുജറാത്ത്: ഗുജറാത്തിലെ പത്താൻ ജില്ലയിൽ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 35 വയസുകാരിയായ വിധവയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. സംഭവത്തിൽ അയൽവാസിയായ ബാബുഭായ് റാവലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വീട്ടുചെലവുകൾക്കായി ഒരു മാസം മുമ്പ് ബാബുഭായ് റാവലിൽ നിന്ന് 5,000 രൂപ കടം വാങ്ങിയിരുന്ന പിങ്കിബെൻ പട്‌നിയോട് പ്രതി പലിശയുൾപ്പെടെ പണം തിരിച്ചുനൽകാൻ നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിച്ചു. പ്രശ്നം ഒത്തുതീർക്കാമെന്ന് പറഞ്ഞ് സമീപവാസിയായ ജിതുഭായ് പഞ്ചാലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം […]
Read more

ആറും എട്ടും വയസ്സുള്ള കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; 20 വയസുകാരി അറസ്റ്റിൽ

ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ബന്ധുവായ 20 വയസുകാരിയാണ് കുട്ടികളെ ലൈംഗികമായി അതിക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയെ തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ പൊലീസ് നടപടിയിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. മെയ് 10നും മെയ് 16നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്തത് ജൂൺ 21നാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് വൈകിയതാണ് […]
Read more

വിധി അനുകൂലമാക്കാൻ കോടതി മുറിയിൽ കൂടോത്രം നടത്തി സ്ത്രീ

ബെംഗളൂരു: കർണാടകയിൽ സിവിൽ കേസിലെ കോടതി വിധി തനിക്ക് അനുകൂലമാക്കുന്നതിനായി കോടതി മുറിക്കുള്ളിൽ കയറി ജഡ്ജിയുടെ കസേരയിൽ ആഭിചാര ക്രിയ നടത്തിയ 65-കാരി പൊലീസ് പിടിയിൽ. കർണാടക ചിക്ബല്ലാപൂർ സ്വദേശിനിയായ മഞ്ജുള എന്ന വൃദ്ധയെയാണ് കോടതി ജീവനക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഈ അസാധാരണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്റെ പേരിൽ കോടതിയിലുള്ള ഒരു സിവിൽ തർക്കക്കേസിന്റെ വിസ്താരത്തിനായി എത്തിയതായിരുന്നു മഞ്ജുള. […]
Read more

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് ചേറുകുളത്ത് പിതൃസഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ചേറുകുളം സ്വദേശി ശശി മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധവിയുടെ കഴുത്തിന് വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാധവിയുടെ മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ […]
Read more

കഴുത്തില്‍ കാലുകൊണ്ട് ലോക്ക് ഇട്ട് മുറുക്കി ശ്വാസം മുട്ടിച്ചു; ക്രൂരമായ റാഗിങ്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിങ്. നഗരൂർ കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാൽ കൊണ്ട് ലോക്ക് ചെയ്ത് മുറുക്കുന്നതും ശ്വാസംമുട്ടി കുട്ടി പിടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിനിടെ മറ്റൊരു വിദ്യാർഥി ഇടപെട്ട് പിടിച്ചുമാറ്റിയതോടെയാണ് വലിയ അപകടം ഒഴിവായത്. […]
Read more

ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിൽ, നേപ്പാളിലേക്ക് കടക്കുന്നതിനിടെ പിടിയിൽ; ആരാണ് ജോര്‍ദാന്‍ ബ്രൗണ്‍?

ന്യൂഡല്‍ഹി: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയില്‍. കഴിഞ്ഞ ദിവസം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് സാധുവായ യാത്രാരേഖകളില്ലാതെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗമായ സശാസ്ത്ര സീമ ബല്‍ (SSB) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കലിഫോര്‍ണിയ സ്വദേശിയായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന അമേരിക്കന്‍ പൗരനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. ഒന്നിലധികം കേന്ദ്ര രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ ഇയാളെ ചെയ്യും. ജൂലൈ 11ന് മഹാരാജ്ഗഞ്ചിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് സുരക്ഷാ […]
Read more

പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം

കൊച്ചി: പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് പ്രതിയെ പിടികൂടി. ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആശാ പ്രവർത്തക വാതിൽ ഉൾപ്പെടെ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ പരിശോധന നടത്തുന്നതിനിടെ പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ലഭിച്ച പരാതിയുടെ […]
Read more

പത്തനംതിട്ടയിലെ യുവതിയുടെ മരണം; കൊലപാതകമെന്ന് കുടുംബം

പത്തനംതിട്ട: അടൂർ കോട്ടമുറിയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന യുവാവിനെതിരെ സംശയം ഉന്നയിച്ച് യുവതിയുടെ മാതാവ് രംഗത്തെത്തി. “എന്റെ മകൾ സ്വയം മരിക്കില്ല. സംഭവത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്. വീട്ടിലുണ്ടായിരുന്ന യുവാവാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്” എന്ന് മാതാവ് പറഞ്ഞു. ഇന്നലെ രാത്രിയാണ് കോട്ടമുറി സ്വദേശിനി ഷെഹന (31)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് […]
Read more

മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടലിൽ അതിക്രമം നടത്തി. ഹോട്ടലിലെ സാധനങ്ങൾ അടിച്ചുതകർത്ത യുവാവിനെ നാട്ടുകാർ ചേർന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ ചിലർക്കും പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവ് ഹോട്ടലിൽ അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ പിടിച്ചുനിർത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ ഹോട്ടലിൽ നിന്ന് വാങ്ങിയ മന്തിയുടെ അളവ് കുറഞ്ഞുപോയതാണ് പ്രകോപനത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix