അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ച കേസ്; പ്രതി അറസ്റ്റിൽ
കോഴിക്കോട്: നാദാപുരം ബസ് സ്റ്റാന്റില്‍ വച്ച് അമ്മയുടെ തോളത്തുണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍മാല മോഷ്ടിച്ച കേസില്‍ പ്രതി പിടിയിൽ. പാലക്കാട് റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഇവരെ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിയാണ് നാദാപുരം എസ്‌ഐ വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്‌തത്. സ്ഥിരം മാലമോഷ്‌ടാവാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം നാലാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]
Read more

