സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പെറ്റിക്കേസുകളിൽ അഴിമതി നടത്തി തട്ടിപ്പ്; സംഭവം മുവാറ്റുപ്പുഴയിൽ

കൊച്ചി: പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസ്. 16,76,650 രൂപയാണ് പെറ്റിതുകയിൽ തിരിമറി നടത്തി പൊലീസ് ഉദ്യോ​ഗസ്ഥ തട്ടിയത്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 മുതൽ 2022 വരെയുളള കാലയളവിലാണ് സംഭവം നടന്നിരിക്കുന്നത്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റിൽ റൈറ്ററായിരുന്ന കാലത്തായിരുന്നു പൊലീസുകാരി പണം തട്ടിയത്.
Read more

യുവാവിനെ കത്തികൊണ്ട് ആക്രമിച്ച പ്രതികൾ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. എറിയാട് കൊട്ടിക്കൽ മുസ്ലിം പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം പാടത്തിങ്കൽ വീട്ടിൽ അമ്രാൻ (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുനക്കൽ ബീച്ചിൽ വച്ച് അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20) എന്ന യുവാവ് സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് […]
Read more

പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: പാലക്കാട് വാളയാറിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിയാണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

അമേരിക്കൻ സ്വദേശിയുടെ വീടും സ്ഥലവും ഉടമ അറിയാതെ മറിച്ചുവിറ്റു; പ്രതി പിടിയിൽ

തിരുവനന്തപുരം: വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും നഗരത്തിലെ വീടും സ്ഥലവും വിദേശവാസിയായ ഉടമ അറിയാതെ ഒന്നരക്കോടി രൂപയ്ക്ക് മറിച്ചുവിറ്റ കേസിൽ ഒരാൾ കൂടി പിടിയിൽ. തട്ടിപ്പിന്‍റെ പ്രധാന സൂത്രധാരൻ വെണ്ടർ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാൽ പുത്തൻകോട്ട സ്വദേശി മഹേഷാണ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്‌തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യൂസിയം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ ഇ – സ്റ്റാമ്പ് ജനറേറ്റ് ചെയ്യുകയും രജിസ്റ്റർ […]
Read more

അടുപ്പം സ്ഥാപിച്ച് പെൺകുട്ടികളുമായി അശ്ലീല ചാറ്റ്; പ്രതി പിടിയിൽ

ആലപ്പുഴ: സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും അയച്ച പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയായ യുവതി പഠിച്ച കോളജിൽ പഠിച്ചയാളാണ് താൻ എന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുമായി അശ്ലീല ചാറ്റുകളും, വോയിസ് ചാറ്റുകളും തുടങ്ങി. ഇതോടെ പെൺകുട്ടി എതിർപ്പറിയിക്കുകയായിരുന്നു. എന്നാൽ […]
Read more

അവിഹിത ബന്ധം ആരോപിച്ച് പാകിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു,

കറാച്ചി: അവിഹിഹബന്ധം അരോപിച്ച് ദമ്പതിമാരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. ഒരു വാഹനത്തില്‍ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 13 പേരെ അറസ്റ്റ് ചെയ്തത്. ഇല്‍സാനുള്ള, ബാനോ ബീബി എന്നിവരെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ദുരഭിമാനക്കൊലപാതകമാണ് സംഭവമെന്നാണ് പുറത്ത് വരുന്ന […]
Read more

ഡോക്ടറടക്കം രണ്ട് പേര്‍ ലഹരിമരുന്നുമായി പിടിയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേര്‍ പിടിയിൽ. നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പോലീസ് പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഡോക്ടര്‍ സുധേവ് ബം​ഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗളൂരുവിൽ നിന്നെത്തിയ രണ്ട് പേരെയും പൊലീസ് സ്പെഷ്യൽ സ്ക്വാഡാണ് നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. ഇരുവരെയും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേയ്ക്ക് […]
Read more

പുതുക്കാട് ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂർ: ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി സിജോ ജോൺ(40) ആണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാറിൽ മദ്യപിക്കാൻ എത്തിയ സിജോ ജോൺ കൂടുതൽ ടച്ചിങ്സ് നൽകാത്തതിനെ ചൊല്ലി കൗണ്ടർ ജീവനക്കാരുമായി തകർക്കമുണ്ടാകുകയായിരുന്നു. […]
Read more

കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പ്പനക്ക് വെച്ച യുവാവ് പിടിയില്‍

കോഴിക്കോട്: കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പ്പനക്ക് വെച്ച യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്ണുവിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന സൈബര്‍ പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകളുടെ പേരിലുണ്ടാക്കിയ വ്യാജ ടെലഗ്രാം ഐ ഡി വഴിയായിരുന്നു നഗ്ന ദൃശ്യങ്ങളുടെ വില്‍പ്പന. സോഷ്യല്‍ മീഡിയാ പട്രോളിംഗിനിടെ തെലങ്കാന സൈബര്‍ സെക്യൂരിറ്റി ബ്യൂറോയാണ് ടെലഗ്രാമില്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത് കണ്ടെത്തിയത്. പിന്നാലെ നടത്തിയ രഹസ്യ […]
Read more

എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ്

കൊച്ചി: എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ രണ്ട് യുപി സ്വദേശികൾ പിടിയിൽ. കൊച്ചി സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. വാരാണസിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ തിങ്കളാഴ്ച കൊച്ചിയിൽ എത്തിക്കും. വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.