Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ് ശിക്ഷ

സിംഗപ്പൂർ: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ് ശിക്ഷ. ആകാശ് തിവാരി (35) ക്കാണ് സിംഗപ്പൂർ കോടതി ആറുമാസം തടവ് ശിക്ഷ വിധിച്ചത്. തായ്‌ലാൻഡിൽ നിന്ന് സിംഗപ്പൂരിലേക്ക് സർവീസ് നടത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം നടന്നത്. ഭക്ഷണം ഓഡര്‍ എടുക്കാനാന്‍ വന്ന എയര്‍ഹോസ്റ്റസിൻ്റെ കാലില്‍ ആകാശ് തിവാരി തൊടുകയായിരുന്നു. സംഭവം യുവതി സീനിയര്‍ ഉദ്യോഗസ്ഥനോട് പറയുകയും അദ്ദേഹം യുവതിയെ മറ്റൊരു സെക്ഷനിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ […]
Read more

ഇന്നോവ കാറിന്‍റെ ബോണറ്റില്‍നിന്ന് 16.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഇന്നോവ കാറിൽ ഒളിപ്പിച്ചുകടത്തിയ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ നിഹാൽ മുഹമ്മദ് (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ മഞ്ചേരി ചമയം ജംഗ്ഷനിൽ വച്ചാണ് ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ഇയാളിൽ നിന്ന് 16.5 കിലോ കഞ്ചാവ് പിടികൂടി. ഇന്നോവ വാഹനത്തിന്റെ ബോണറ്റിൽ അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാണ്ടിക്കാട് എക്‌സൈസും പൊലീസും നടത്തിയ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്ന് […]
Read more

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോട്ടയം: കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പരിപ്പ് തൊള്ളയിരംചിറ ഷാപ്പിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഷാപ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഹിയറിങ്ങിന് ശേഷം ലൈസൻസ് പുനഃസ്ഥാപിക്കണമോ എന്നതിൽ അന്തിമ തീരുമാനം എടുക്കും. ഷാപ്പ് ലൈസൻസി, മാനേജർ, കുക്ക് എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർ മുൻകൂർ ജാമ്യത്തിനായി […]
Read more

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച സംഭവം; 10 പേർക്കെതിരെ കേസ്

തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയർ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയതായി എഫ്ഐആർ. സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതായും പൊലീസിനെ അസഭ്യം പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു. ബാരിക്കേഡിന് ഉപയോഗിച്ചിരുന്ന കയർ മുറിച്ചതിലൂടെ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർക്ക് മുറിവേറ്റതായും എഫ്ഐആറിൽ പരാമർശമുണ്ട്. മാർച്ചിനിടെ “ഭീഷണി […]
Read more

ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ തുടർന്ന് ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലാണ് യുവാവിനെ കുത്തിക്കൊന്നത്. 21കാരനായ മായങ്ക് ലൊഹാർ ആണ് കൊല്ലപ്പെട്ടത്. ചര്‍ച്ച് ഗേറ്റ് – നൽസെപാറ ഫാസ്റ്റ് ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവമുണ്ടായത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന റോഷന്‍ സുവര്‍ണ എന്ന യുവാവാണ് മായങ്കിനെ കൊലപ്പെടുത്തിയത്. മഴ ശക്തമായതിനാൽ ട്രെയിൻ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് തർക്കം രൂക്ഷമായതോടെ പ്രതി […]
Read more

സുഗതന്റെ കാപ്പ അംഗീകരിച്ച് സര്‍ക്കാര്‍; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പ നടപടി സംസ്ഥാന സർക്കാർ അംഗീകരിച്ചു. ആഭ്യന്തര വകുപ്പാണ് ജില്ലാ കളക്ടർ എടുത്ത നടപടിക്ക് അംഗീകാരം നൽകിയത്. ഇന്നലെ ആഭ്യന്തര വകുപ്പിലെ സമിതി കാപ്പ നടപടിക്ക് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. എന്നാൽ ഇളവ് നേടാൻ കാപ്പ ഉപദേശക സമിതിയെ സമീപിക്കേണ്ടതുണ്ട്. ജൂലൈ 26നകം കേസിൽ ജാമ്യം ലഭിക്കാത്ത പക്ഷം സുഗതൻ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. ഇതിന് മുൻപ് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കൂടാതെ കാപ്പ ഒഴിവാക്കാനും പുനഃസത്യപ്രതിജ്ഞ […]
Read more

പിഎസ്സി പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം; അറിയിച്ചില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികളുടെ പരാതി. ജൂൺ 18ന് നടന്ന പരീക്ഷയിലാണ് ക്രമക്കേട് ഉണ്ടായതെന്നാണ് ആരോപണം. പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് സിലബസിൽ മാറ്റം വരുത്തിയെങ്കിലും ഉദ്യോഗാർഥികളെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് പരാതി. പരീക്ഷാ ദിവസമാണ് സിലബസ് മാറിയ വിവരം പലരും അറിഞ്ഞതെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇതുവരെ ഈ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽ നോളജ് എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉൾപ്പെട്ടിരുന്നത്. എന്നാൽ […]
Read more

മരുന്ന് മാറി നല്‍കി; നാദാപുരം താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് തെറ്റായ മരുന്ന് നൽകിയതായി പരാതി. കോഴിക്കോട് മുടവന്തേരി സ്വദേശിയായ ചന്ദ്രനാണ് മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അബോധാവസ്ഥയിലായ ചന്ദ്രനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ ബെഡിൽ ഉണ്ടായിരുന്ന മറ്റൊരു രോഗിക്ക് നൽകേണ്ടിയിരുന്ന മരുന്നാണ് ചന്ദ്രന് നൽകിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി ഉയർന്നതിന് പിന്നാലെ ആശുപത്രി രേഖകളിൽ കൃത്രിമം നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. കൂടാതെ, രോഗിക്ക് ഉണ്ടായിരുന്ന ന്യൂമോണിയ രോഗബാധ സമയത്ത് കണ്ടെത്താൻ […]
Read more

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ടി വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് വീണ എത്തിയത്. അൽപസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വീണയെ നേരത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വീണ്ടും […]
Read more

എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു പ്രതിഷേധം. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പൊലീസ് ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലും ലാത്തിവീശലും ഉണ്ടായി. പ്രതിഷേധ സ്ഥലത്ത് നിന്ന് ബ്ലേഡുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ച് ആക്രമണം നടന്നുവെന്നാണ് ആരോപണം. ബ്ലേഡ് കൊണ്ടുവന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix