Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയെയും ആൺ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ് ഇയാൾ. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. ഈ കുടുംബം താമസിച്ചിരുന്നത് തിരുവനന്തപുരത്താണ്. കേസ് […]
Read more

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി, ഇരുസ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കേരളാ പോലീസിന്റെ ഫേസ്ബുക്ക് മെസെഞ്ചറിലാണ് സന്ദേശമെത്തിയത്. തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. സന്ദേശത്തെ തുടർന്ന് ഇരുസ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ എന്നീ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളിൽ ബോംബ് പൊട്ടുമെന്നുമായിരുന്നു സന്ദേശം. വ്യാജഭീഷണിയാണോ എന്നത് പരിശോധിച്ച് വരികയാണ്. ബോംബ് ഭീഷണി നേരിട്ടയിടങ്ങളിൽ സുരക്ഷാ ഏജൻസികൾ പ്രത്യേകയോ​ഗം ചേർന്നു.തിരുവനന്തപുരം […]
Read more

പാതിവില തട്ടിപ്പ് കേസ്: മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറത്ത് തിരൂർ വാക്കാട് സ്വദേശിയായ പാലക്ക വളപ്പിൽ ചെറിയ ഒറ്റയിൽ റിയാസ്(45) നാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പാതിവില തട്ടിപ്പിൽ മലപ്പുറത്ത് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ആൽ ഫൗണ്ടേഷൻ എന്ന ചാരിറ്റി സ്ഥാപനം വഴി പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സംഭവത്തെ തുടർന്ന് തട്ടിപ്പിനിരയായ അമ്പതോളം സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നടന്നിട്ടുള്ള […]
Read more

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവം; 5 വിദ്യാർത്ഥികൾ റിമാൻഡിൽ

കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾ റിമാൻഡിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് പൊലീസിന്റെ പിടിയിലായത്. റാഗിംഗ്‌ന് ഇരയായ വിദ്യാർത്ഥികളെ പ്രതികൾ കോന്പസ് കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും നഗ്നരാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്നു മാസത്തിലധികം ഉപദ്രവം തുടർന്നതോടെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്.കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. ഒന്നാംവർഷ വിദ്യാർഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചത് അതിപ്രാകൃതമായ രീതിയിൽ. ഹോസ്റ്റൽ […]
Read more

പാതിവില തട്ടിപ്പ് കേസിൽ പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ പറഞ്ഞു. മുഴുവൻ സാമ്പത്തിക ഇടപാടും അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണ് നടത്തിയതെന്നും ആനന്ദകുമാർ വ്യക്തമാക്കി. മറ്റ് ഡയറക്ടർമാർക്കോ സായി​ഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും പദ്ധതിക്കായി വൻതുക പിരിച്ച സമയത്ത് എൻജിഒ കോൺഫെഡറേഷനിൽ നിന്നും രാജിവെച്ചുവെന്നും എന്നാൽ രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചു തന്നുവെന്നും ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.
Read more

ചേർത്തലയിൽ വീട്ടമ്മയുടെ ദുരൂഹമരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ അസ്വാഭാവികത ഉള്ളതിനെ തുടർന്ന് അസ്വാഭാവികത മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഞായറാഴ്ചയാണ് ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48) മരിച്ചത്. അച്ഛന്റെ മർദനമേറ്റാണ് മരണമെന്ന് മകൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമാരംഭിക്കുന്നത്. സജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്കാരം നടത്തിയത്. അസ്വാഭാവിക മരണത്തിന് നേരത്തെ കേസെടുത്തിരുന്നു. അച്ഛൻ അമ്മയെ മർദിക്കുന്നതിന് മകൾ സാക്ഷിയായിരുന്നു എന്നാണ് പൊലീസ് […]
Read more

ഷീന ബോറ കൊലക്കേസ്; ഇന്ദ്രാണി മുഖര്‍ജിക്ക് വിദേശ യാത്ര നടത്താന്‍ ജാമ്യം നല്‍കില്ല

ന്യൂഡല്‍ഹി: ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് തിരിച്ചടി. കേസില്‍ ഇന്ദ്രാണി മുഖര്‍ജി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷീന ബോറ വധക്കേസില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മുഖര്‍ജിയെ വിദേശയാത്രയ്ക്ക് അനുവദിച്ച വിചാരണക്കോടതി ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ദ്രാണി മുഖര്‍ജി സുപ്രീം കോടതിയെ സമീപിച്ചത്. വിദേശത്ത് പോയാല്‍ ഇന്ദ്രാണി മുഖര്‍ജി തിരിച്ചുവരുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. 2012 ഏപ്രിലിലാണ് ഇന്ദ്രാണി […]
Read more

ഗാന്ധിനഗർ നഴ്‌സിംഗ് സ്കൂളിൽ റാഗിംഗ്: സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചു, അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. സംഭവത്തിൽ മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഈ 5 വിദ്യാർത്ഥികളെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു. മൂന്നുമാസത്തോളമായി റാഗിംഗ് നീണ്ടുനിന്നെന്നായിരുന്നു പരാതിയിലുള്ളത്. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ ആറ്റിങ്ങലിൽ നിന്ന് കണ്ടെത്തി; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തിയത് ആറ്റിങ്ങലിൽ വെച്ചാണ്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന ആഷിഖിനെ പിൻതുടർന്ന് എത്തിയ പൊലീസാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്തു. കാറിലെത്തിയ സംഘം രാത്രി 7:45 ഓടുകൂടിയാണ് ആഷിഖിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ കേസന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
Read more

സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂർ സ്വദേശിയാണ് സ്റ്റേഷനിൽ വെച്ച് കൈഞരമ്പ് മുറിച്ചത്. ചായ നൽകിയ ഗ്ലാസ് ഇയാൾ പൊട്ടിച്ച് ചില്ലുകഷണം കൊണ്ട് കൈ മുറിക്കുകയായിരുന്നു. യുവാവ് തന്റെ ഇടത് കൈയിലാണ് സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read more

Recent News

Advertisement
WhiteswanTV Footer