സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് ജാമ്യം

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് ജാമ്യം അനുവദിച്ച് കോടതി. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് താനെന്ന് ബണ്ടിചോര്‍ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്റെ മാനസികനില പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാമ്യം അനുവദിച്ചത്. പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്നും ചികിത്സയ്ക്ക് വിടേണ്ട ഒരാവശ്യവുമില്ലെന്നും കോടതി വ്യക്തമാക്കി.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന നടത്തിയത്. […]
Read more

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വര്‍ക്കല തുമ്പോട് സ്വദേശി ബിനു (26)ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരില്‍ കുട്ടിയുമായി നാടുവിട്ടത്. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതി പിടിയിലായത്. മധുരയിലും ഗോവയിലുമെത്തിച്ച് പ്രതി കുട്ടിയെ ഉപദ്രവിച്ചെന്നും പൊലീസ് പറയുന്നു.
Read more

ഇറ്റലിയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ്  ലക്ഷങ്ങൾ  തട്ടിച്ച കേസ്സിലെ പ്രതി റിമാന്റിൽ

തൃശ്ശൂർ : ഇറ്റലിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 580000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രുപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ 29 എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ  എറിയാട് പേ ബസാർ സ്വദേശി കിഴക്കേ വളപ്പിൽ വീട്ടിൽ വിഷ്ണുദാസ്  എന്നയാളിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 580000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രുപ തട്ടിയെടുക്കുകയായിരുന്നു. .2023 വർഷത്തിലാണ് പ്രതികൾ പരാതിക്കാരന് ഇറ്റലിയിലേക്ക് വില […]
Read more

വിസ തട്ടിപ്പ് ലക്ഷങ്ങൾ തട്ടിയ സ്ത്രീയെ നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. തൃശ്ശൂർ  വെങ്കിടങ്ങ് കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് വീട്ടിൽ നിസ അബ്ദുൾ സലീമി (50)നെയാണ് പിടികൂടിയത്. അണ്ണല്ലൂർ തിരുത്തി പറമ്പ് സ്വദേശി പുതിയപറമ്പിൽ വീട്ടിൽ സ്റ്റേവിൻ പൗലോസ് ( 28 ) എന്നയാൾക്ക് കാനഡയിലേക്ക്  വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2024 ഏപ്രിൽ  മുതൽ -2025 സെപ്തംബർ  വരെയുള്ള  കാലയളവിൽ പല തവണകളായ് ബാങ്ക് അക്കൗണ്ട്  വഴി അഞ്ച് ലക്ഷം രൂപ  അയച്ച് വാങ്ങിയ […]
Read more

ബാറിൽ മദ്യം നൽകാത്തതിൽ വിരോധം; ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമം – ജെറീഷിന് 12 വർഷം തടവ്

തൃശ്ശൂർ : കുന്നംകുളം ആർ.സി. പാർക്ക് ബാറിൽ പ്രവർത്തന സമയം കഴിഞ്ഞെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വിരോധത്താൽ ബാർ ജീവനക്കാരെ താമസിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ കുന്നംകുളം തെക്കെയങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷിന് (39) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി 12 വർഷം കഠിനതടവും 7000 രൂപ പിഴയും വിധിച്ചു. 2016 ജൂലൈ 3-ന് രാത്രി ഒരു മണിയോടെയാണ് കേസ് രജിസ്റ്റർ ചെയ്യുവാൻ ഇടയായ സംഭവം […]
Read more

തിയേറ്റർ ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആദിത്യനും ഗുരുദാസിനെയും സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത മണ്ണൂത്തി സ്വദേശി സിജോ, പ്രവാസി വ്യവയായും സിനിമാ നിര്‍മാതാവുമായ റാഫേലിന്‍റെ അടുത്തയാളാണെന്നും ക്വട്ടേഷന്‍ നല്‍കിയത് റാഫേലാണെന്നും രാഗം സുനില്‍ ആരോപിച്ചു. സിനിമാ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് സിജോ തീയറ്ററിൽ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് നൽകിയ കേസിൽ സിജോയും റാഫേലും പ്രതികളായി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ […]
Read more

തിരുന്നാവായയിൽ കഞ്ചാവ് വിൽപ്പന; രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

മലപ്പുറം: തിരുനാവായ കാരത്തൂർ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്ന യുവാക്കളെ തിരൂർ പോലീസ് പിടികൂടി. അതിഥി തൊഴിലാളികളിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി ചെറുപ്പക്കാർക്ക് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അണ്ണാര സ്വദേശിയായ അൻഷാദ് (20), തൃപങ്ങോട് സ്വദേശിയായ നഷാദ് (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.പ്രതികളിൽ നിന്ന് കഞ്ചാവും വിൽപനയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ നിർമൽ മുരളി. നസീർ തിരൂർക്കാട്, ഉണ്ണിക്കുട്ടൻ, രാജേഷ്, […]
Read more

ബാർ ജീവനക്കാരനെ ആക്രമിച്ച  സ്റ്റേഷൻ റൗഡി പിടിയിൽ

തൃശ്ശൂർ: ആളൂർ  താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങൾക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 23- തീയതി രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. താഴേക്കാടുള്ള ബാറിൽ മദ്യപിച്ചശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരൻ മദ്യം നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായ പ്രതി, ബാറിൽ […]
Read more

സാമ്പത്തിക ഇടപാട്; മലപ്പുറത്ത് ജ്യേഷ്ഠന്‍ സഹോദരനെ കുത്തിക്കൊന്നു

മലപ്പുറം: സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന്‍ സഹോദരനെ കുത്തിക്കൊന്നു. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്‍ ജുനൈദ് (28) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം. പ്രതി വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാര്‍ തമ്മിലെ തര്‍ക്കത്തിന് കാരണം. മൃതദേഹം പോലീസ് നടപടികൾക്ക് […]
Read more

ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ അതിക്രമം; സംഭവം കാസര്‍കോട്

കാസര്‍കോട്: കാസര്‍കോട്–മംഗളൂരു റൂട്ടിലുള്ള കര്‍ണാടക ആര്‍ടിസി ബസിൽ വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. യാത്രയ്ക്കിടെ ബസിലെ കണ്ടക്ടർ മോശമായി പെരുമാറുകയും, അനാവശ്യമായി സ്പര്‍ശിച്ചതായും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. സംഭവത്തെ ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടർ അസഭ്യം വിളിച്ചുവെന്നും പിന്നീട് ബസിൽ നിന്ന് ഇറക്കിവിട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.