സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കോഴിക്കോട് വൻ ലഹരി വേട്ട; വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: വിപണിയിൽ അരക്കൊടിയിലേറെ രൂപ വിലമതിക്കുന്ന അതി മാരക രാസ ലഹരിയുമായി രണ്ട് യുവാക്കളെ നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ എ.ജെ ജോർജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും കസബ സബ് ഇൻസ്പെക്ടർ സനീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ 29 വയസ്സ്, കുണ്ടുങ്ങൽ എംസി ഹൗസിലെ ഷഹദ് 27 വയസ്സ് എന്നിവരാണ് പിടിയിലായത്. പിടിക്കപ്പെടാതിരിക്കാൻ വാട്ടർ ഹീറ്ററിനുള്ളിൽ അത് വിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്താണ് മയക്കുമരുന്ന് […]
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് ഒളിവിൽ

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി കുഞ്ഞാത്തമ്മയ്ക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിൽ കുഞ്ഞാത്തമ്മയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കേസ്: ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 66 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മൂന്ന് ജീവനക്കാരികളടക്കം നാല് പേരെ പ്രതിചേര്‍ത്ത കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ജീവനക്കാരികളായ വിനീത,ദിവ്യ, രാധാകുമാരി എന്നിവര്‍ പ്രതികള്‍. വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ത്തു. ക്യു ആര്‍ കോഡ് ഉപയോഗിച്ചാണ് മൂവരും തട്ടിപ്പ് നടത്തിയതെന്നും, തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് […]
Read more

വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്

തൃശൂർ: മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്മയെ മകളും കാമുകനും കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തില്‍ മകൾ സന്ധ്യ, കാമുകൻ നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണത്തിനു വേണ്ടിയാണ് കൊല നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് സ്ഥിതീകരിച്ചത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്. ഇയാൾ അവിവാഹിതനാണ്.
Read more

കഞ്ചാവ് ചെടികൾ നശിപ്പിച്ചു

പാലക്കാട് : അഗളി തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഇഹ്‌ലാസ് അലിയുടെ നേതൃത്വത്തിൽ 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ അട്ടപ്പാടി മലയിൽ ഉൾവനത്തിൽ 4 തോട്ടങ്ങളിലായി 1682 കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ ജെ.ആർ.അജിത്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപ്‌, ലക്ഷ്മണൻ, ഭോജൻ എന്നിവർ പങ്കെടുത്തു.
Read more

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ […]
Read more

കുടുംബ തർക്കത്തെ തുടർന്ന് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു

മലപ്പുറം: കുടുംബ വഴക്കിന്റെ പേരിൽ സഹോദരൻ അനുജനെ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ സ്വദേശി അബ്ദുള്‍ അമീർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെയാണ് സംഭവം നടന്നത്. പ്രതി സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് യുവാക്കളിൽ നിന്ന് വൻ തോതിൽ രാസലഹരി മരുന്നുകൾ പൊലീസ് പിടികൂടി. 250 ഗ്രാം MDMA, 44 ഗ്രാം ടാബ്ലറ്റ് രൂപത്തിലുള്ള MDMA, 99 LSD സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. കല്ലായി സ്വദേശിയായ ഷഹലിനെയും, തിരുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ഇർഫാനിനെയും കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും കോഴിക്കോട് കസബ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ നഗരത്തിലെത്തിയ ഇവർ ബാഗ്ലൂരിൽ നിന്നാണ് ലഹരി മരുന്നുകൾ […]
Read more

കടയിലെ മോട്ടോർ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ

ആലപ്പുഴ: പൂട്ടിയിട്ട കടയിൽ നിന്നും മോട്ടോർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. നവംബർ 13ന് വൈകിട്ട് ഉടമസ്ഥൻ കടയിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ മോഷണം നടത്തിയത്. കടയുടെ പുറത്ത് ഭിത്തിയിൽ സ്ക്രൂ ഉപയോഗിച്ച് ഫിറ്റ് ചെയ്തിരുന്ന 6000 രൂപ വിലയുള്ള വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറാണ് പ്രതികൾ മോഷണം ചെയ്തെടുത്ത് വിറ്റത്. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ നികർത്തിൽ വിനയൻ പി വി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 16-ാം വാർഡിൽ നികർത്തിൽ ‘ജയ്മോൻ’ എന്ന […]
Read more

മാമി തിരോധാന കേസ്; അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച്ചപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലുള്‍പ്പെടെ അന്വേഷണസംഘം വീഴ്ച വരുത്തിയെന്നാണ് നര്‍ക്കോട്ടിക് എ സി പി, ഉത്തരമേഖലാ ഐജിക്ക് നല്‍കിയറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നടക്കാവ് സ്റ്റേഷനിലെ നാലു പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മാമിയുടെ തിരോധാന കേസ് ആദ്യം അന്വേഷിച്ചത് നടക്കാവ് പോലീസായിരുന്നു. ഈ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി നേരത്തെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.