സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പേരാമ്പ്രയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: പേരാമ്പ്ര ബൈപ്പാസിൽ വാഹന പരിശോധനക്കിടെ ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്ദുല്ലയാണ് പിടിയിലായത്. പത്ത് ലക്ഷത്തോളം വിലവരുന്ന 340 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ഇയാൾ മുമ്പും ഇത്തരത്തിൽ ലഹരി വസ്‌തുക്കൾ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിന്റെ ഡാൻസാഫ് ടീമും പേരാമ്പ്ര ഡിവൈഎസ്പി രാജേഷിൻ്റെ കീഴിലെ […]
Read more

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഓടയിൽ തള്ളി; ബസ് ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ ഉപേക്ഷിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയ്ഡ ബറോല സ്വദേശിയായ മോനു സിംഗ് (മോനു സോളങ്കി) (34) എന്നയാളാണ് പൊലീസ് പിടിയിലായത്. നവംബർ അഞ്ചിനായിരുന്നു സംഭവം. പ്രീതി യാദവ് എന്ന യുവതിയെയാണ് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ മോനു കൊലപ്പെടുത്തിയത്. മോനുവിനെ കേസിൽ കുടുക്കുമെന്നും പെൺമക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും പ്രീതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പണം തട്ടിയെടുത്തതിന്റെ പേരിലാണ് മോനു കൊലപാതകം നടത്തിയതെന്ന് ഡിസിപി യമുന […]
Read more

കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണം; 17പേര്‍ കൊല്ലപ്പെട്ടു

കോമ: കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരി കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു. ആശുപത്രി ആക്രമണത്തില്‍ 11 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍സ്യ പ്രദേശത്തെ സിവില്‍ സൊസൈറ്റി […]
Read more

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിൽ. കരുളായി തെക്കേമുണ്ട സ്വദേശി സുഹൈലാണ് പിടിയിലായത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലിസ് അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read more

അമ്മയെയും മകനെയും ലഹരി സംഘം ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: ലഹരി വില്‍പ്പനയെ കുറിച് പൊലീസിന് വിവരം നൽകിയെന്ന സംശയത്തില്‍ വയോധികയായ അമ്മയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മുകേഷ് (40), രാഹുല്‍ (30), ശ്രീജിത്ത് (30), നിജു (40) എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര പൊലീസാണ് പ്രതികളെ പിടികൂടിയത്. പത്തനംതിട്ട, തമിഴ്‌നാട് ഭാഗങ്ങളില്‍ നിന്നാണ് നാലുപ്രതികളെയും പൊലീസ് പിടികൂടിയത്. നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അതിയന്നൂര്‍ സ്വദേശിനിയായ അറുപത്തിയഞ്ചുകാരിയും മകനുമാണ് ആക്രമണത്തിനിരയായത്. സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കല്ലും ബിയര്‍ ബോട്ടിലും […]
Read more

പോക്സോ കേസ്; കേരള ലോ അക്കാദമി വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിൽ കേരള ലോ അക്കാദമി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശിയായ ശ്രേയസാണ് പോക്‌സോ കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ ശ്രേയസ് ഒളിവില്‍ പോയി. വിളപ്പില്‍ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read more

വിവാഹം ഉടൻ നടക്കാൻ ക്രൂരകൃത്യം; 22 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന സ്ത്രീകൾ അറസ്റ്റിൽ

ജയ്‌പൂർ: ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു. കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ വിവാഹം ഉടൻ നടക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് ഇവർ ഈ ഹീനകൃത്യം നടപ്പാക്കിയത്. ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് 4 പേരെയും അറസ്റ്റ് ചെയ്തു. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് സ്ത്രീകൾ കൊല നടത്തിയത്. പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബർ […]
Read more

ശിശു ദിനത്തിൽ വൈകി എത്തി, ക്രൂരമായ ശിക്ഷ വിധിച്ച് അധ്യാപിക; ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപിക നൽകിയ ക്രൂര ശിക്ഷയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈ സ്കൂളിൽ വെള്ളിയാഴ്ചയാണ് 12 വയസുകാരി മരണപ്പെട്ടത്. ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുന്നുവെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. ഇതോടെ കാജൽ ഗോണ്ട് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി […]
Read more

പ്രണയിച്ച് വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; നവാവധുവിനെ മർദിച്ച കേസിൽ വരൻ അറസ്റ്റിൽ

മലപ്പുറം : പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം പിന്നിട്ട നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ സ്വദേശി മുഹമ്മദ് ഷഹീൻ (24) ആണ് അറസ്റ്റിലായത്. ഇയാൾ ജിംനേഷ്യം പരിശീലകനാണ്. ഭർതൃവീട്ടിൽ വെച്ച് താൻ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായി യുവതി പോലീസിന് മൊഴി നൽകി. കഴിഞ്ഞ ഒക്ടോബർ 27-ന് രാത്രി വീട്ടിലെത്തിയ ഷഹീൻ, ഭക്ഷണം എടുത്തു വെക്കാൻ താമസിച്ചു എന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. യുവതിയുടെ […]
Read more

100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിൽ യുവാവിന് കുത്തേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: പുതുപ്പാടിയിൽ നൂറ് രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂർ പൊടിപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്. രമേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്‍റെ ജോലിചെയ്യുന്ന ബന്ധുവും ഇയാളുടെ മരുമകനും ചേർന്നാണ് ആക്രമിച്ചതെന്നാണ് രമേശൻ പറയുന്നത്. കൂലി സംബന്ധിച്ച തർക്കമാണ് സംഭവത്തിൽ സംഘർഷത്തിനും തുടർന്ന് കത്തിക്കുത്തിനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.