സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട; എംഡിഎം എയുമായി രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ 

തൃശ്ശൂർ : ചാലക്കുടിയിൽ എംഡിഎം എയുമായി രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ. കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ 33 , കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി 31  എന്നിവരാണ്  മാരക രാസലഹരിയായ എം ഡി എം എ കെ എസ് ആർ ടി സി ബസിൽ കടത്തിക്കൊണ്ട് വരുകയായിരുന്നു. മയക്ക് മരുന്ന് വാങ്ങുവാനായി എത്തിയിരുന്ന കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് 33 , […]
Read more

നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട്: നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. 100 ഓളം വരുന്ന വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘര്‍ഷത്തിനിടെ വിദ്യാർത്ഥികളെ പിരിച്ച് വിടാൻ പൊലീസ് ലാത്തി വീശി. പേരോട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണമായിരിക്കുന്നത്. സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ആക്രമണത്തി പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ ദിവസം കളിസ്ഥലത്ത് വച്ചും സംഘർഷം ഉണ്ടായി എന്നാണ് വിവരം.
Read more

ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ കൈമാറ്റത്തിൽ മുഴുവൻ ക്രമക്കേട്

ന്യൂ ഡൽഹി: സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഏറ്റവും പുതിയ ഉടമയെ കണ്ടെത്താൻ നടത്തിയ അന്വേഷണം ഇന്ത്യയിലെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ‌സി) കൈമാറ്റ സംവിധാനത്തിലെ പൊരുത്തക്കേടും മന്ദഗതിയിലുള്ളതുമായ പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചു. ഉടമസ്ഥാവകാശ അപ്‌ഡേറ്റുകളിലെ കാലതാമസം, സംസ്ഥാനതല പ്രക്രിയകൾ, മേഖലയെ കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ള നിയന്ത്രണങ്ങളുടെ കുറഞ്ഞ സ്വീകാര്യത എന്നിവ ഉൾപ്പെടെ വർഷങ്ങളായി തങ്ങൾ നേരിടുന്ന വിടവുകൾ ഈ സംഭവം തുറന്നുകാട്ടിയതായി രാജ്യത്തുടനീളമുള്ള ഉപയോഗിച്ച കാർ ഡീലർമാർ പറയുന്നു. വാഹൻ സംവിധാനം വഴി വാഹന ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യാനും ഔപചാരികമാക്കാനും […]
Read more

കഞ്ചാവുമായി അറസ്റ്റിലായ പ്രതി വധശ്രമം അടക്കം നിരവധി ക്രിമിനൽകേസിലെ പ്രതി

 തൃശ്ശൂർ: വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കുട്ടികൾക്കും മറ്റു വിൽപ്പന നടത്തുന്നതിനായി കൈവശം സുക്ഷിച്ച വച്ച കുറ്റത്തിന് വരന്തരപ്പിള്ളി പൗണ്ട് കലവറക്കുന്ന് സ്വദേശി  മുല്ല വീട്ടിൽ സുമൻ (40) എന്നയാളെയാ  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ‘ പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകളും മയക്കുമരുന്നുകളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, ഗതാഗതം, ഉപഭോഗം എന്നിവ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നതിനായി രൂപീകരിച്ച എൻഡിപിഎസ് വകുപ്പ് പ്രകാരം  കേസെടുത്തു.  സുമൻ വരതരപ്പിള്ളി […]
Read more

സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോ തൊഴിലാളികൾ മർദ്ധിച്ചതായി പരാതി

കാസർഗോഡ് : കാഞ്ഞങ്ങാട് – പാടിച്ചാൽ റൂട്ടിലെ ടിസി ബസിലെജീവനക്കാർക്കാണ് പാടിച്ചാലിലെ ഓട്ടോ തൊഴിലാളികളുടെ മർദ്ദനമേറ്റത്. എല്ലാ ദിവസവും രാവിലെ ബസിനു മുന്നിൽ ഓട്ടോ ആളുകളെ കയറ്റിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ബസ് സമയത്ത് ആളെ കയറ്റി വരല്ലേ എന്ന് ബസ് ഡ്രൈവർ ഓട്ടോ ഡ്രൈവറോട് പറഞ്ഞതാണ് മർദ്ദനത്തിനു കാരണം. മർദ്ദനത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ജീവനക്കാർ ചെറുവത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ചികിത്സ തേടി.
Read more

11 വയസ്സുകാരിയെ പീഡിപ്പിച്ച 70 കാരന് 23 വർഷം കഠിനതടവ്

തൃശ്ശൂർ : ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 11 വയസ്സുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 70 കാരനായ ബന്ധുവിനെ 23 വർഷം കഠിനതടവിനും 80,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 2021 ഓണം അവധിയിൽ നിന്ന് 2023 മാർച്ച് വരെ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ബലംപ്രയോഗം മറയ്ക്കാൻ പണം നൽകുകയും ചെയ്തതാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. മണത്തല തിരുവത്ര ഇ.എം.എസ്. നഗർ സ്വദേശിയായ മൊയ്തു റമളാനെയാണ് ജഡ്ജി ലിഷ എസ് കുറ്റക്കാരനായി കണ്ടെത്തിയത്.ചാവക്കാട് […]
Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം; 61കാരന് 74 വർഷം കഠിന തടവ്

കോഴിക്കോട്: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിയായ 61കാരനാണ് 74 വര്‍ഷം കഠിന തടവിനും പിഴയൊടുക്കാനും കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. 2024 ജനുവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്‍. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്‌കൂളില്‍ വച്ച് അധ്യാപികയോട് […]
Read more

പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച ലോ അക്കാദമി വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ. മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ മാധ്യമങ്ങൾ വഴി ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതോടെ ശ്രേയസ് ഒളിവിലായിരുന്നു. തുടർന്ന്, വിളപ്പിൽശാല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പേയാട് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടിയത്. […]
Read more

പാലത്തായി കേസ്; അധ്യാപകനായ ബിജെപി നേതാവ് മുഖ്യപ്രതിയായ കേസിൽ വിധി ഇന്ന്

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിധി ഇന്ന്. തലശ്ശേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ഇന്ന് വിധി പറയുന്നത്. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആർഎസ്‌എസ്സുകാരനുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട്‌ ഹ‍ൗസിൽ കെ പത്മരാജൻ (പപ്പൻ മാഷ്‌﹣49) ആണ്‌ പ്രതി. 2020 ജനുവരി, ഫെബ്രുവരി മാസത്തിൽ മൂന്നുതവണ അധ്യാപകൻ ബാത്ത്‌റൂമിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. എൽഎസ്‌എസ്‌ സ്‌കോളർഷിപ്പ്‌ പരീക്ഷക്ക്‌ സ്‌പെഷ്യൽ ക്ലാസിനെന്ന്‌ പറഞ്ഞ്‌ വിളിച്ചുവരുത്തിയാണ്‌ […]
Read more

കോഴിക്കോട് ചായപ്പൊടി കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വില്പന; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ . കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മല്‍ മുഹമ്മദ് ഡാനിഷി (28) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് പൊലീസ് ഡാനിഷിന്റെ വീട് വളഞ്ഞ് പരിശോധന നടത്തിയത്. ഇയാള്‍ തേയിലക്കച്ചവടം ഓണ്‍ലൈനായി ചെയിതിരുന്നയാളാണെന്നും ഇതിന്റെ മറവില്‍ ലഹരി വില്‍പന നടത്തി വരികയായിരുന്നുവെന്നും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.