സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

കൊൽക്കത്ത: അമ്മൂമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഹൂഗ്ലിയിലെ താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്. മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ കുട്ടിയെ റെയിൽവേ ലൈനിന് അടുത്തുള്ള ഓടയിൽനിന്ന് കണ്ടെത്തി. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. https://www.youtube.com/watch?v=EI3YHiOKlaw തെരുവിൽ കഴിയുന്നവരാണ് കുടുംബം. കൊതുകുവലയ്ക്കുള്ളിൽ കിടക്കുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ‘‘എന്റെ അടുത്താണ് അവൾ കിടന്നത്. പുലർച്ചെ നാലുമണിയോടെ ആരോ അവളെ എടുത്തു കൊണ്ടുപോകുകയായിരുന്നു. വല മുറിച്ചു മാറ്റിയാണ് കുട്ടിയെ കൊണ്ടുപോയത്. ഞങ്ങൾക്ക് വീടില്ല.’’–അമ്മൂമ്മ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് […]
Read more

ഗോൾഡൻ വാലി നിധി; വീണ്ടും തട്ടിപ്പുകേസിൽ കുടുങ്ങി താര

തിരുവനന്തപുരം: ഗോള്‍ഡന്‍ വാലി നിധി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റില്‍. നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാമെന്ന ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ എം താരയാണ് വീണ്ടും അറസ്റ്റിലായത്. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ എം താരയെന്ന താര കൃഷ്ണന്‍(51). തമ്പാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.കോടികളുടെ തട്ടിപ്പ് നടത്തി കാനഡയിലേക്ക് കടന്ന താരയെ കഴിഞ്ഞ 29ന് തമ്പാനൂര്‍ പൊലീസ് സംഘം […]
Read more

എക്സൈസ് പരിശോധനക്കിടെ മെത്താഫെറ്റമിൻ വിഴുങ്ങി; യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ മെത്താഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് യുവാവ് മാരക ലഹരിമരുന്നായ മെത്താഫെറ്റമിൻ വിഴുങ്ങിയത്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് എക്സൈസ് പരിശോധനയ്ക്കിടെ ലഹരിമരുന്നു വിഴുങ്ങിയത്. ഇയാളുടെ പക്കൽ നിന്ന് 0.544 ഗ്രാം മെത്താഫെറ്റമിൻ പിടികൂടി. 0.20 ഗ്രാം മെത്താഫെറ്റമിൻ ഇയാൾ വിഴുങ്ങി എന്നാണ് പ്രാഥമിക നിഗമനം. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മെത്താഫെറ്റമിൻ വിഴുങ്ങിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് […]
Read more

മദ്യം ദേഹത്തുവീണത് ചോദ്യം ചെയ്തു; ആലപ്പുഴയിൽ ഡ്രൈവർക്ക് മർദ്ദനം

ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ഡ്രൈവറുടെ പല്ല് ഇടിച്ചുതെറിപ്പിച്ചതായി പരാതി. വൈക്കം മറവന്‍തുരുത്ത് വെണ്ണാറപറമ്പില്‍ വി ടി സുധീറിനാണ് (61) മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. വിദേശ സഞ്ചാരികളുമായി എറണാകുളത്തുനിന്നും പുന്നമടയിലെത്തിയതായിരുന്നു സുധീര്‍. കള്ള് ദേഹത്തുവീണത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തില്‍ കായംകുളം സ്വദേശികള്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു.
Read more

സ്വത്ത് തർക്കം; പിതാവിനെ ആൺമക്കൾ മർദിച്ച് കൊലപ്പെടുത്തി

കൗശമ്പി: ഉത്തര്‍പ്രദേശിലെ കരാരിയില്‍ ഭൂമിവിവാദത്തെ തുടര്‍ന്ന് മക്കളുടെ മർദനമേറ്റ് അച്ഛൻ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദുർഗാപ്രസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്. പിതാവ് സ്വന്തം പേരിലുള്ള ഭൂമി മരുമകൾക്ക് എഴുതിക്കൊടുക്കാന്‍ തീരുമാനിച്ചതായാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയത്. സ്വത്ത് മക്കൾക്ക് വിഹിതമില്ലെന്ന പിതാവിന്റെ നിലപാടിൽ പ്രകോപിതരായ വീരേന്ദ്രയും വിമലേഷും വടികളടക്കം ഉപയോഗിച്ച് ദുർഗാപ്രസാദിനെ മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ ദുർഗാപ്രസാദിനെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ട്രോമ കെയർ ഐസിയുവിന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. ഐസിയുവിലുള്ള ബന്ധുവിന് കൂട്ടിരിക്കാനെത്തിയതായിരുന്നു യുവതിയും ഭർത്താവും. അമ്മഞ്ചേരി സ്വദേശി അനൂപാണ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ കാലിൽ പിടിച്ചത്. ഭർത്താവും മറ്റു കൂട്ടിരിപ്പുകാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് എയ്ഡ് പോസ്റ്റിലെ പൊലീസിനെ ഏൽപ്പിച്ചു. കൂട്ടുകാരന്റെ അമ്മയുടെ കൂട്ടിരിപ്പുകാരനായി എത്തിയതാണെന്ന് അനൂപ് പൊലീസിനോട് പറഞ്ഞു. പിന്നീട് ഗാന്ധിനഗർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് […]
Read more

കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണശ്രമം; പൊതിരെ തല്ല് കിട്ടി യുവതി

ഗുജറാത്ത്: ജ്വല്ലറിയിൽ കയറി കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷ്ടിക്കാൻ ശ്രമിച്ച പദ്ധതി പൊളിഞ്ഞ് യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് സംഭവം. ഉടൻ പ്രതികരിച്ച കടയുടമ യുവതിയെ പൊതിരെ തല്ലി കീഴ്‌പ്പെടുത്തി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നവംബർ മൂന്നിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖം മറച്ച യുവതി സ്വർണം വാങ്ങാനെന്ന പേരിലാണ് ജ്വല്ലറിയിലെത്തിയത്. പെട്ടെന്ന് മുളകുപൊടി കടയുടമയ്ക്ക് നേരെ എറിഞ്ഞു. എന്നാൽ മുളകുപൊടി കടയുടമയുടെ കണ്ണിൽ വീണില്ല. മോഷണശ്രമം തിരിച്ചറിഞ്ഞ കടയുടമ […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടി വില മതിക്കുന്ന മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. മസ്കത്തിൽ നിന്നാണ് ഇയാൾ എത്തിയത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
Read more

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

മലപ്പുറം: അനുജന് വേണ്ടി മധ്യസ്ഥം നിന്ന സഹോദരന് നേരെ ആള്‍ക്കൂട്ട ആക്രമണം. മലപ്പുറം കോട്ടയ്ക്കൽ ആണ് സംഭവം. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി എത്തിയ ഇരുപത്തഞ്ചോളം പേരുടെ സംഘമാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുമ്പ് വടികളും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്‌കോര്‍പിയോ കാര്‍ ഹാനിഷിന്റെ ശരീരത്തിലൂടെ അക്രമികള്‍ കയറ്റി ഇറക്കി. ആക്രമണത്തില്‍ ഹാനിഷിന്റെ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ് പേരെ പൊലീസ് […]
Read more

യാത്രക്കാരന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച സംഭവം, പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: യാത്രക്കാരന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച സംഭവത്തില്‍ പാര്‍ട്രികാര്‍ മനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പസില്‍ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരന്‍ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്‌സ്പ്രസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. മുംബയില്‍ നിന്നും യുവാക്കളായ അഷീഷ്, അനീഷ് , കിഷന്‍, തേജസ് ,സിതേഷ്, അഭിഷേക് ബാബു എന്നിവര്‍ തൃശൂര്‍ തൃപ്രയാറുള്ള ഹഷീഷിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു രാത്രി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.