സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കല്ലാർഭാഗം സ്വദേശിനി ഷേർലി, മാത്യു കോട്ടയം ആലുംമൂട് സ്വദേശി ജോബ് എന്നിവരാണ് മരിച്ചത്. വീട്ടമ്മയായ ഷേർലിയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജോബ് ആത്മഹത്യ ചെയ്തതാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, ജോബിനെ അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം […]
Read more

ജനൽ പാളി ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അടൂര്‍: വീടുപണിക്കു വേണ്ടി വാങ്ങിയ ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു അപകടം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടള അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നി താലൂക്ക് […]
Read more

ബോട്ടിൽ നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: വിനോദ സഞ്ചാരത്തിനിടെ ബോട്ടിൽ പാട്ട് വച്ച് നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ സിറ്റി ഉരുവച്ചാൽ ഗോവിന്ദം ഹൗസിൽ ടി പി രാമകൃഷ്ണൻ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ വെള്ളിക്കിലിൽ വച്ചാണ് ബന്ധുക്കൾക്കൊപ്പം ബോട്ടിൽ സഞ്ചരിച്ച് ഡാൻസ് ചെയ്യുന്നതിനേടെ കുഴഞ്ഞുവീണത്. ഉടൻ തന്നെ ചെറുകുന്ന് ആശുപത്രിയിലത്തിച്ചെങ്കിലും മരണപ്പെട്ടു.
Read more

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലംഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ 17 കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ(17) ആണ് മരിച്ചത്. ഇന്ന് രാവിലെ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം. ഫോട്ടോ എടുക്കുന്നതിനായി പാറക്കെട്ടിൽ കയറിയപ്പോൾ തെന്നിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തിരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.
Read more

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി മുട്ടത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം. മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരിച്ചത്. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. പെരുമറ്റം- തെക്കുഭാഗം റോഡിൽവെച്ചാണ് സജീവ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സജീവിനെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

ഹൈദരാബാദിൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദിൽ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി പത്തുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. 27 കാരിയായ സുഷമയും 10 മാസം പ്രായമുള്ള മകനുമാണ് മരിച്ചത്. മകന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുഷമ ആത്മഹത്യ ചെയ്യുകയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. നാല് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. അടുത്ത ദിവസങ്ങളിലായി ദമ്പതികൾ തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. സുഷമ അമ്മയുടെ വീട്ടിൽ കുടുംബ ചടങ്ങുമായി ബന്ധപ്പെട്ട് […]
Read more

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ– സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്.സുഭാഷാ(36)ണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. സുഭാഷിനെ ഉടൻ തന്നെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി.
Read more

പുരയിടത്തിന് തീപിടിച്ച് വീട്ടുടമ വെന്തുമരിച്ചു

കൊല്ലം: പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തുമരിച്ചു. കൊല്ലം മുഖത്തല അൻസാരിമുക്കിലാണ് സംഭവം നടന്നത്. കാവനാട് കന്നിമേൽചേരി, ചന്ദ്രികാ ഭവനിൽ ദയാനിധിയാണ് മരിച്ചത്. വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ പറമ്പ് വൃത്തിയാക്കുന്നതിനായി എത്തിയ ദയാനിധി കരിയിലകളും മാലിന്യങ്ങളും കൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. എന്നാൽ തീ പെട്ടെന്ന് ആളിപ്പടർന്ന് നിയന്ത്രണാതീതമായി. തീ അണയ്ക്കാൻ ദയാനിധി സ്വയം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും തീയണക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹം അഗ്നിക്കിരയായത്. ഫയർഫോഴ്‌സ് സംഘം എത്തി തീ നിയന്ത്രണത്തിലാക്കി മൃതദേഹം […]
Read more

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

പാലക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര, നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ ആണ് മരിച്ചത്. കഴിഞ്ഞ നാലാം തീയതി ഞായറാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ് മുഹ്സിന് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് മുഹ്സിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. നാട്ടുകൽ ഐ.എൻ.ഐ.സി. വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് മുഹ്സിൻ.
Read more

ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

തൊടുപുഴ: തൊടുപുഴ-കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. കോലാനി ബൈപ്പാസിലെ തോട്ടപുറം ഫ്യൂവൽസിന് സമീപമാണ് അപകടം നടന്നത്. കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു അഭിഷേക്. അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരൺ രാധാകൃഷ്ണൻ ഗുരുതരമായി പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement