സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

വയനാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലായിരുന്നു സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് – ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജന്ന ഫാത്തിമ എന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ഉപ്പുതറയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പുതറ: തലയിൽ മാരകമായി പരുക്കേറ്റ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവിൽ രജനി (38) യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ സുബിൻ ഒളിവിലാണ്. ഇന്നലെ വൈകിട്ടു സ്‌കൂളിൽനിന്നു മടങ്ങിയെത്തിയ ഇളയ മകനാണ് രജനിയെ ചോര വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പൊലീസുമെത്തിയത്. ‌തലയുടെ പിന്നിൽ അടിയേറ്റു സാരമായി പരുക്കേറ്റിട്ടുണ്ട്. സുബിൻ ഇന്നലെ ഉച്ചയോടെ പരപ്പിൽനിന്നു ബസിൽ […]
Read more

ബൈക്ക് കെഎസ്ആര്‍ടിസിയില്‍ ഇടിച്ച് അപകടം; ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ മരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചന്ദ്രിക പത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ മരിച്ചു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കാരയ്ക്ക മണ്ഡപത്തിന് സമീപം ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗോപകുമാറിനൊപ്പം ഉണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

എറണാകുളം: മൂവാറ്റുപുഴയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തന്മാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

തൃശ്ശൂരില്‍ അമ്മയും കുഞ്ഞും വീട്ടില്‍ മരിച്ചനിലയിൽ

തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപയും മകൻ അക്ഷയജിത്തുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. രാവിലെ ഏറെ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശിൽപ തൂങ്ങി മരിച്ചതാകാമെന്നതാണ് പോലീസിന്റെ പ്രാഥമിക […]
Read more

മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: പുതുവർഷത്തിന്‍റെ കുവൈത്തിലുണ്ടായ രൂക്ഷമായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അൽ- സുബിയ പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഞ്ച് കുവൈത്ത് സ്വദേശികളും രണ്ട് ബിദൂനികളും (രേഖകളില്ലാത്തവർ) ഉൾപ്പെടെ ഏഴ് ബന്ധുക്കളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കടുത്ത മദ്യലഹരിയിലായിരുന്ന ഇവർ തമ്മിലുള്ള വാക്കുതർക്കം വേഗത്തിൽ അക്രമാസക്തമാവുകയായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഉടൻ തന്നെ ആംബുലൻസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]
Read more

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

മരടിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കൊച്ചി: മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ മുകളിൽനിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. തലയ്ക്കു പിന്നിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാലുകൾക്കും ഒടിവുണ്ട്. കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരടിലാണ് സുഭാഷിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത്. സഹോദരിയുടെ ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മാസം […]
Read more

ബംഗ്ളാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. പലചരക്ക് കട ഉടമയായ ശരത് മണി ചക്രവർത്തി (40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ നർസിംഗ്‌ഡി ജില്ലയിലായിരുന്നു ആക്രമണം. അക്രമികൾ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഹിന്ദു യുവാവ് കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. ജെനെയ്ദ ജില്ലയിൽ 40കാരിയായ ഹിന്ദു വിധവയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. […]
Read more

പാലക്കാട് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിയ നിലയിൽ കണ്ടെത്തി. വീട്ടുടമയായ അലീമെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അലീമ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഒറ്റക്ക് താമസിക്കുന്ന ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement