സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ഡയാലിസിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം; ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് പൊലീസ് നടപടി സ്വീകരിച്ചത്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവരെ പ്രതികളാക്കി ബിഎൻഎസ് 125, 106(1) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് […]
Read more

ചെറുപുഴ തിരുനെറ്റിക്കല്ലില്‍ കാട്ടാനക്കുട്ടി കിണറ്റില്‍ വീണ് ചത്തു; മരണ കാരണം തലയ്ക്കേറ്റ പരിക്കെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ: തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധിയില്‍പ്പെട്ട ചെറുപുഴ തിരുനെറ്റിക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ആനക്കുട്ടി ചത്തു.കിണറിലെ വെള്ളത്തില്‍ ചോര കലർന്നത് കണ്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായവും ഒരു ക്വിന്റല്‍ ഭാരവുമുള്ള ആനക്കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുകാർ നിത്യോപയോഗത്തിനായി ഉപയോഗിച്ചിരുന്ന കിണറാണിത്. പൈപ്പ് വഴി താഴേക്ക് വെള്ളം എത്തിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. വെള്ളത്തില്‍ രക്തത്തിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടുകാർ കിണറിനുള്ളിലേക്ക് നോക്കിയതും ആനക്കുട്ടിയെ കണ്ടെത്തിയതും.കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് […]
Read more

ബെം​ഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം

ബെം​ഗളൂരു: സാമ്പത്തിക പ്രതിസന്ധി അകറ്റാൻ ബെം​ഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലെ ജനത കോളനി സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്. പൗർണമി നാളായ ഇന്നലെ ബലി കൊടുക്കാനായിരുന്നു നീക്കം. ഇതിനായി എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ വിലയ്ക്ക് വാങ്ങുകയായിരുന്നു. സമീപവാസികൾ ചൈൽഡ് ഹെൽപ്പ് ലൈനിനെ വിവരമറിയിച്ചതോടെയാണ് കുട്ടിയെ രക്ഷിക്കാൻ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പള്ളിപ്പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ജെയിംസ് എന്നയാൾക്ക് പരുക്കേറ്റു. ജയിംസിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.
Read more

നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങി; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങിയുണ്ടായ ശ്വാസതടസ്സത്തെ തുടർ‍ന്ന് എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കുളിപ്പിച്ച ശേഷം കൊണ്ടുവന്നു കെട്ടിയ ആന സമീപത്തു കിടന്ന ഓല എടുത്തു വിഴുങ്ങിയത് ശ്വാസനാളത്തിലേക്ക് കയറിപ്പോവുകയായിരുന്നു. ഇന്ന് മലയാറ്റൂരിൽ നടന്ന പോസ്റ്റ്‍മോർട്ടത്തിൽ ശ്വാസനാളത്തിനും അന്നനാളത്തിനും ഇടയ്ക്കുള്ള ഭാഗത്തു നിന്ന് ഉരുണ്ട രൂപത്തിൽ ഓല കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിനു ശേഷം നെല്യക്കാട്ട് മഹാദേവനെ മലയാറ്റൂർ ഇല്ലിത്തോടിൽ സംസ്കരിച്ചു. കൂത്താട്ടുകുളം നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള […]
Read more

സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

റിയാദ്​: സൗദിയിൽ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ , ഭാര്യ തസ്‌ന , മകൻ നടുവത്ത്‌ കളത്തിൽ ആദിൽ , മൈമൂനത്ത്‌ കാക്കേങ്ങൽ എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ജലീലി​െൻറ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ്​ ഫഹദ്​, സൗദി ജർമൻ ആശുപത്രിയിൽ […]
Read more

ബൈക്ക് റോഡിലെ കുഴിയിൽ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി സിന്ധു ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു സിന്ധു. കോഴിക്കോട് കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read more

പാലത്ത് അതിഥി തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: പാലത്ത് കാവിൽ താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ യു.പി. സ്വദേശിയായ അതിഥി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുസ്കറാൻ (19) ആണ് മരിച്ചത്. ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. കുറച്ച് ദിവസങ്ങളായി മുറി അകത്ത് നിന്ന് പൂട്ടിയയിൽ നിലയിലായിരുന്നതും, ദുർഗന്ധം അനുഭവപ്പെട്ടതുമാണ് സമീപവാസികൾക്ക് സംശയം തോന്നാൻ കാരണം. ഇതേ തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കാക്കൂർ പൊലീസ് മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ […]
Read more

താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനിയായ ഹസ്നയുടെ ശബ്‌ദസന്ദേശം പുറത്ത്. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ‘എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീ സിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽ മീഡിയയിലൂടെ […]
Read more

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു

കോഴിക്കോട്: കുറ്റ്യാടി തോട്ടത്താം കണ്ടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത്. കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി. ഇന്ന് പകൽ പതിനൊന്നരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമാന ആശുപത്രിയിൽ നിന്ന് മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

Recent News

Advertisement