Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; അധ്യാപകരുടെ സ്ഥലം മാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വർഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെൻസസ് ചുമതലകൾക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ ജില്ലാതലത്തിലുള്ള അധ്യാപകരുടെ സ്ഥലംമാറ്റം മരവിച്ചു. സെൻസസ് ഡ്യൂട്ടിയിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റവും തടഞ്ഞു. എന്നാൽ, സെൻസസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. ഉത്തരവ് പുറത്തിറങ്ങിയതിനെ കുറിച്ച് […]
Read more

പിഎം ശ്രീ പദ്ധതി; നിയമവശം പരിശോധിച്ച് നടപടിയെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ നിയമവശം ചര്‍ച്ച ചെയ്ത് തീരുമാനം പറയുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അത് മന്ത്രി സഭ പരിശോധിച്ചു വരികയാണ്. ഒരു സര്‍ക്കാര്‍ എഗ്രിമെന്റ് വച്ചതാണെന്നും അതിന്റെ ഇംപാക്ട് എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എത്രയും പെട്ടെന്ന് അവര്‍ക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയില്‍ പൂര്‍ണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും വിഡി സതീശന്‍ […]
Read more

ആദ്യ ഫലപ്രഖ്യാപനത്തില്‍ തന്നെ നാക്കുപിഴ; വിദ്യാഭ്യാസ മന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനത്തിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീന് നാക്കുപിഴ. 2,90,398 പേർ ഉപരിപഠനത്തിനു യോഗ്യത നേടി എന്നതിന് രണ്ടു ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ എന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഇതിന് പുറമെ വാർത്താ സമ്മേളനത്തിലുടനീളം മന്ത്രിക്ക് പല അക്കങ്ങളും വസ്തുതകളും തെറ്റുന്നതും കാണാമായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ എന്നതിന് പകരം കുറവ് എന്നാണ് പല സ്ഥലത്തും അദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാനത്തിൽ തന്നെ നിരവധി തെറ്റുകൾ വന്നതോടെ […]
Read more

വിജയശതമാനം ഏറ്റവും കൂടുതല്‍ ഇടുക്കിയില്‍, 30561 പേര്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ലയായി ഇടുക്കി മാറി. ഹയര്‍സെക്കന്‍ഡറി വിഭാ?ഗത്തില്‍ 1990 സ്‌കൂളുകളില്‍ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത് 30,561 വിദ്യാര്‍ത്ഥികള്‍. ടെക്‌നിക്കല്‍ സ്‌കൂളില്‍ 72.82 ശതമാനം പേര്‍ യോഗ്യത നേടി. എല്ലാ […]
Read more

പ്ലസ് ടു, VHSE പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97% വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.97ശതമാനമാണ് വിജയം. 2,90398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം. […]
Read more

വിദ്യാർഥിക്ക് തെറ്റായ ഉത്തരക്കടലാസ് നൽകി; വീഴ്ച സിബിഎസ്ഇ സമ്മതിച്ചു

പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ വിദ്യാർഥിക്ക് തെറ്റായ ഉത്തരക്കടലാസ് നൽകിയതായി സിബിഎസ്ഇ സമ്മതിച്ചു. ഫിസിക്‌സ് പരീക്ഷയുടെ ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരക്കടലാസാണ് വിദ്യാർഥിക്ക് ലഭിച്ചതെന്ന് ബോർഡ് സ്ഥിരീകരിച്ചു. മൂല്യനിർണയത്തിൽ അപാകതകളുണ്ടെന്ന പരാതിയെ തുടർന്ന് ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതിന് അപേക്ഷ നൽകിയ വേദാന്ത് എന്ന വിദ്യാർഥിക്കാണ് സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടേത് ലഭിച്ചത്. കൈയക്ഷരത്തിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ വേദാന്ത് എക്‌സിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി. […]
Read more

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സീറ്റ് വർധന പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനിൽ സീറ്റ് വർധിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് ഈ വർധന നടപ്പാക്കുക. ഇതിനുപുറമേ, ഈ ജില്ലകളിലെ സ്കൂളുകളിൽ 20 ശതമാനം മാർജിനിൽ അധിക സീറ്റ് വർധനയ്ക്കും സർക്കാർ അനുമതി നൽകി. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം അധിക സീറ്റുകൾ […]
Read more

കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് വമ്പന്‍ വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വമ്പന്‍ വിജയം. 37ല്‍ 35 സീറ്റുകളിലും എസ്എഫ് ഐ വിജയിച്ചു. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശിവ എസ് ആണ് വിജയിച്ചത്. വൈസ് ചെയര്‍പേഴ്സണ്‍, അക്കൗണ്ട്സ് കമ്മിറ്റി സീറ്റുകളാണ് കെഎസ്യുവിന് ലഭിച്ചത്. ഫാത്തിമ ഫര്‍ഹ എസ് ആണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വിജയിച്ചത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട രണ്ട് സീറ്റുകള്‍ ഇത്തവണ എസ്എഫ്ഐ തിരിച്ചുപിടിച്ചു. സെനറ്റ് സീറ്റുകളിലേക്കുള്ള വോട്ടുകള്‍ എണ്ണുകയാണ്. സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കലാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 […]
Read more

പ്ലസ്ടു, VHSE പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആര്‍ഡി ചേംബറില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ആണ് ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 77.81 ശതമാനവും വിഎച്എസ്ഇയില്‍ 70.06 ശതമാനവുമാണ് […]
Read more

പിഎം ശ്രീ; സമ്മർദത്തിനിടെ 348 കോടി രൂപയുടെ കേന്ദ്രവിഹിതം

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളത്തിന് (എസ്.എസ്.കെ.) 348 കോടി രൂപ അനുവദിക്കാൻ കേന്ദ്ര സർക്കാർ ധാരണയിലെത്തി. വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ.) പ്രകാരമുള്ള പദ്ധതികൾക്കായി 205 കോടി രൂപയും സ്റ്റാർസ് പദ്ധതിക്കായി 143 കോടി രൂപയും നൽകാനാണ് തീരുമാനം. എസ്.എസ്.കെ. ഡയറക്ടർ ഡോ. എ.എസ്. സുപ്രിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം ഉണ്ടായത്. ആർ.ടി.ഇ. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, പഠന പിന്തുണ എന്നിവ നൽകുന്നതിനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix