Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യുഡിഎഫ് സർക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളി

എല്ലാ കൊല്ലവും അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് നമ്മൾ സ്ഥിരമായി കേട്ടിരുന്ന ആ പരാതി വീണ്ടും ഉയർന്നിരിക്കുകയാണ്. മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവാതെ കുഴങ്ങുകയാണ് ഭരണകർത്താക്കൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വൺ സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അധികാരമേറ്റ വിഡി സതീശൻ സർക്കാരിന്റെ മുന്നിലെ ആദ്യത്തെ […]
Read more

എസ്എസ്എൽസി വിജയം; അർധവാർഷിക പരീക്ഷയിൽ 82% മാത്രം

മലപ്പുറം: എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ അർധവാർഷിക പരീക്ഷയിൽ നിരവധി വിദ്യാർഥികൾ പരാജയപ്പെട്ടിട്ടും എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 98 ശതമാനത്തിന് മുകളിലെത്തിയതായി വിവരാവകാശ രേഖ. മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം എട്ടാം ക്ലാസിൽ അർധവാർഷിക പരീക്ഷയിലെ വിജയശതമാനം 72.9 ആയിരുന്നു. ഒൻപതാം ക്ലാസിൽ ഇത് 81.2 ശതമാനവും പത്താം ക്ലാസിൽ 82.79 ശതമാനവുമാണ്. എന്നാൽ ഇക്കുറി എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയിലെ വിജയശതമാനം 98.72 ആയി ഉയർന്നു. 2025ലെ അർധവാർഷിക പരീക്ഷയിൽ എട്ടാം ക്ലാസിൽ 9,35,048 […]
Read more

കിളിപോയി സിബിഎസ്ഇ വെബ്സൈറ്റ്; ഒരു ഉത്തരക്കടലാസിന് ചോദിച്ചത് 69,420 രൂപ

ന്യൂഡൽഹി: പ്ലസ്‌ടു പരീക്ഷയുടെ റിവാല്യുവേഷനു മുന്നോടിയായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ വിമർശനത്തിന് കാരണമായി. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാക്കാൻ അപേക്ഷ സമർപ്പിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ. അപേക്ഷാ ഫീസ് ഒരു വിഷയത്തിന് 100 രൂപയാണെന്ന് സിബിഎസ്ഇ നിബന്ധനകൾ വ്യക്തമാക്കുന്നെങ്കിലും, സോഷ്യൽ മീഡിയയിൽ വൻതുക, 8,000 മുതൽ 69,420 രൂപ വരെ ഫീസ് ചാർജ് ചെയ്യുന്നതായി പല സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് കോർ എന്നീ നാല് വിഷയങ്ങൾക്കുള്ള ഉത്തരക്കടലാസുകൾക്ക് ഒരു […]
Read more

നീറ്റ് യുജി പരീക്ഷയിൽ മാറ്റത്തിന് കേന്ദ്ര സർക്കാർ; ഉയർന്ന പ്രായപരിധി വന്നേക്കും

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ അടുത്തവർഷം മുതൽ അടിമുടി മാറ്റങ്ങളോടെ നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. പരീക്ഷയിൽ ഉയർന്ന പ്രായപരിധി ഏർപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനൊപ്പം, ഒരു വിദ്യാർത്ഥി എത്ര തവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഏകീകൃത എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷയുടെ ആശയവും കേന്ദ്രം പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ട്. എൻടിഎ നേരത്തേ തന്നെ നീറ്റ് UG അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പരീക്ഷ എഴുതാൻ […]
Read more

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച; ഡോക്ടറെ സിബിഐ കസ്റ്റഡിയിലെടുത്തു

മുംബൈ: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഡോക്ടറെ സിബിഐ കസ്റ്റഡിയിലെടുത്തു. ലാത്തൂർ സ്വദേശിയായ ശിശുരോഗ വിദഗ്ധൻ മനോജ് ഷിരോളിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ലാത്തൂരിലെ ഓൾഡ് ഔസ റോഡിലുള്ള അദ്ദേഹത്തിന്റെ വീടും ക്ലിനിക്കും റെയ്ഡ് ചെയ്തതിനെ തുടർന്നാണ് നടപടി. കൂടുതൽ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ പുണെയിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചാ ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇടനിലക്കാരുമായുള്ള ബന്ധവും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്രയിലെ കോച്ചിംഗ്–അഡ്മിഷൻ നെറ്റ്‌വർക്കിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിൽ ഡോക്ടറുടെ പങ്ക് […]
Read more

UPSC 2027 പരീക്ഷ കലണ്ടർ പുറത്തിറക്കി; പ്രധാന തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2027ലെ പരീക്ഷ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളുടെ തീയതികളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2027ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ജനുവരി 13ന് പുറപ്പെടുവിക്കും. പരീക്ഷ മെയ് 23ന് ആരംഭിക്കും. സിവിൽ സർവീസസ് മെയിൻ പരീക്ഷ ഓഗസ്റ്റ് 20ന് ആരംഭിക്കുമെന്നും കലണ്ടറിൽ വ്യക്തമാക്കുന്നു. എൻഡിഎ, സിഡിഎസ് ആദ്യഘട്ട പരീക്ഷകളുടെ വിജ്ഞാപനം ഈ വർഷം ഡിസംബർ 2ന് പുറത്തിറക്കും. ഈ പരീക്ഷകൾ 2027 […]
Read more

നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ സിബിഐക്ക് കൈമാറി എൻടിഎ

ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കെമിസ്ട്രി ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ എൻടിഎ സിബിഐയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. കെമിസ്ട്രി പരീക്ഷയിലെ എല്ലാ ചോദ്യങ്ങളും ചോർന്ന മാതൃക ചോദ്യപേപ്പറിന് സമാനമാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎയിൽ നിന്നുതന്നെയാകാമെന്ന സംശയം ശക്തമായി. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരിഭാഷകരും ഉൾപ്പെടെ 28 പേരുടെ വിവരങ്ങളാണ് സിബിഐക്ക് കൈമാറിയത്. കേസിന്റെ അന്വേഷണത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നുണ്ടെന്നും […]
Read more

ജൂൺ ഒന്നിന് സ്കൂൾ തുറക്കുമോ? ഈ അധ്യയന വർഷം വിജയമാക്കാമെന്ന് എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ചേർത്ത ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പുതിയ അധ്യയന വർഷം ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിന് നിർദേശങ്ങൾ നൽകിയെന്ന് മന്ത്രി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് അറിയിച്ച മന്ത്രി, കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന […]
Read more

നീറ്റ് പുനഃപ്പരീക്ഷയിൽ കർശനസുരക്ഷ; പിഴവുകൾ പൂർണമായി പരിഹരിക്കൻ നിർദേശം

ന്യൂഡൽഹി: നീറ്റ് യു.ജി. പുനഃപരീക്ഷ കർശന സുരക്ഷയോടെ നടത്താനും മുൻ പരീക്ഷയിൽ ഉണ്ടായ പിഴവുകൾ പൂർണമായി പരിഹരിക്കാനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർദേശം നൽകി. പരീക്ഷ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയത്. മുൻ പരീക്ഷയിൽ കണ്ടെത്തിയ എല്ലാ വീഴ്ചകളും പരിഹരിച്ച് പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുനഃപരീക്ഷയ്ക്കിടെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കളക്ടർമാരുമായും പോലീസ് സൂപ്രണ്ടുമാരുമായും ഏകോപന യോഗങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ സുരക്ഷയിലും […]
Read more

അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കി കണ്ണൂർ സർവകലാശാല

കണ്ണൂർ: സ്വാശ്രയ കോളേജ് അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കിയ കണ്ണൂർ സർവകലാശാല. അധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഇല്ലെങ്കിൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കുമെന്നാണ് സർവകലാശാലയുടെ മുന്നറിയിപ്പ്. സ്വാശ്രയ കോളേജുകളിലെ നിരവധി അധ്യാപകർക്ക് ഇപ്പോൾ ആവശ്യമായ യോഗ്യതകളില്ല. പ്ലസ് ടു ഫലം വരാനിരിക്കെ പുതിയ ഉത്തരവ് വിദ്യാർഥികളുടെ പ്രവേശനത്തെയും പഠനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കൂടാതെ ഏകദേശം മൂവായിരത്തോളം അധ്യാപകരുടെ ജോലി അപകടത്തിലാകാനും സാധ്യതയുണ്ട്. സർവകലാശാല പുറത്തിറക്കിയ സർക്കുലർ പ്രകാരം ഓരോ പഠനവകുപ്പിലുമുള്ള എല്ലാ അധ്യാപകർക്കും യുജിസി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix