Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

ജില്ലയിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോഴിക്കോട്: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർഥികൾക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) റോബോട്ടിക്സ് പരിശീലനം നൽകും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷക്ക് തയാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബു കളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സ്‌സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റ ത്തിൻ്റെ […]
Read more

ബാലുശ്ശേരി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ പഠന ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: വി.എച്ച്.എസ്.ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി പഠന ക്യാമ്പ് ആരംഭിച്ചു. വി.എച്ച്.എസ്.ഇ വടകര റീജിയൻ നടപ്പിലാക്കി വരുന്ന ‘എഡ്യൂലീഡ് – ഇൻ്റൻസീവ് കോച്ചിംഗ് ഫോർ പബ്ലിക് എക്സാം മാർച്ച്‌ 2026 എന്ന പ്രത്യേക പരീക്ഷ പരിപാലന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പി ടി എ പ്രസിഡന്റ് ശ്രീ വിജേഷ് പി വി യുടെ അധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇസ്മ‌യിൽ കുറുമ്പോയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടത്തിവരുന്ന സീരിസ് ടെസ്റ്റിൽ ഉന്നതമാർക്ക് […]
Read more

ഐസി സെക്കൻഡറി സ്കൂൾ വാർഷികാഘോഷത്തിന് വർണ്ണാഭമായ സമാപനം

മലപ്പുറം: ധാർമ്മികതയുടെ കരുത്തിൽ നാളെയുടെ പ്രകാശം’ എന്ന സന്ദേശമുയർത്തി തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂളിന്റെ ദ്വിദിന വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ സമാപനം. വൈവിധ്യമാർന്ന കലാപരിപാടികളാലും പ്രമുഖരുടെ സാന്നിധ്യത്താലും ശ്രദ്ധേയമായ സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെയാണ് കാലം തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും, കുട്ടികളെ ശരിയായ ദിശയിൽ നയിക്കാനുള്ള നിയന്ത്രണത്തിന്റെ ചരട് മാതാപിതാക്കളുടെ കൈവശം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഗമത്തിൽ നടന്ന അവാർഡ് ദാന […]
Read more

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം സ്വര്‍ണ്ണക്കപ്പിന് ജില്ല അതിര്‍ത്തിയായ ചാലക്കുടിയിൽ ആവേശകരമായ സ്വീകരണം

തൃശൂർ: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പിന് ജില്ല അതിര്‍ത്തിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണ പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ അര്‍ജ്ജൂന്‍ പാണ്ഡ്യന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍, ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഓഫീസര്‍ ടി.ഷൈല, ചാലക്കുടി ഉപജില്ല ഓഫീസര്‍ പി.ബി.നിഷ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആനിപോള്‍, ഷിഫ സന്തോഷ്, ജിജി ജോജി, ഒ.എസ് ചന്ദ്രന്‍. […]
Read more

കോട്ടയത്തെ പത്താം ക്ലാസ്സുകാർക്ക് റോബോട്ടിക്സ് പരിശീലനം; ജനുവരി 15നകം പൂർത്തിയാക്കും

കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകുന്നു. ജനുവരി 15-നകം പരിശീലനം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനുമാണ് കൈറ്റ് (KITE) ഈ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. രണ്ട് സെഷനുകളിലായി നടക്കുന്ന പരിശീലനത്തിൽ റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സെൻസറുകൾ, മൈക്രോ കൺട്രോളറുകൾ, ആക്ചുവേറ്ററുകൾ എന്നിവയെക്കുറിച്ച് അവബോധം […]
Read more

സഹകരണ പരീക്ഷ ബോര്‍ഡ് പ്രമോഷൻ ടെസ്റ്റ് വിജയിച്ച ജീവനക്കാർക്ക് സർട്ടിഫിക്കറ്റ് ഉടന്നെ ലഭ്യമാക്കണം: സി.ഇ.ഒ

മലപ്പുറം: സഹകരണ പരീക്ഷ ബോര്‍ഡിന്‍റെ പ്രമോഷൻ ടെസ്റ്റ് വിജയിച്ച മുഴുവന്‍ ജീവനക്കാർക്കും സർട്ടിഫിക്കറ്റ് ഉടന്നെ ലഭ്യമാക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബദുല്‍ ലത്തീഫും ജനറൽ സെക്രട്ടറി അനീസ് കൂരിയാടനും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പ്രമോഷൻ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പരീക്ഷ വിജയിച്ച മുഴുവന്‍ ജീവനക്കാർക്കും അർഹതപ്പെട്ട സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ സഹകരണ പരീക്ഷ ബോർഡ് അധികൃതർക്ക് സാധിച്ചിട്ടില്ലെന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ട് യോഗ്യരായ നിരവധി ജീവനക്കാർക്ക് […]
Read more

മാനേജ്മെൻറ് ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം: കേരളത്തിലെ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളുടെ മാനേജ്മെൻറ് അസോസിയേഷൻ (കെ ആർ എസ് എം എ) ജില്ലയിലെ സ്കൂൾ മാനേജർ മാർക്കും പ്രധാന അധ്യാപകർക്കുമായി സംഘടിപ്പിച്ച മാനേജ്മെൻറ് ശില്പശാല കോട്ടക്കൽ എംഎൽഎ പ്രൊഫസർ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു .ലഭ്യമായ ഭൗതിക സൗകര്യങ്ങളും അധ്യാപകരെയും പ്രയോജനപ്പെടുത്തി ഉൽകൃഷ്ടമായ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്ങിനെ നടത്തിക്കൊണ്ടു പോകാം എന്നതിനെക്കുറിച്ച് അന്വേഷണമായിരുന്നു ശില്പശാലയിൽ മുഖ്യമായും നടന്നത്. കോട്ടക്കൽ മലബാർ ഇൻറർനാഷണൽ സ്കൂളിൽ വെച്ചായിരുന്നു ശില്പശാല സംഘടിപ്പിച്ചത് […]
Read more

അധ്യാപക രക്ഷാകർതൃ ദിനവും സ്കൂൾ  വാർഷികാഘോഷവും നടത്തി

തൃശൂർ: അന്നനാട് യൂണിയൻ ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ 2025 -26 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ ദിനവും വാർഷികാഘോഷവും നടത്തി. ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു  പിടിഎ പ്രസിഡണ്ട് പി. ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സി. മനോജ് മുഖ്യാതിഥിയായി. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ആർ ഡേവിസ്, ബ്ലോക്ക് മെമ്പർ എം.  ആർ രവീന്ദ്രൻ, വാർഡ് […]
Read more

മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ എൻഡോവ്മെൻ്റും സ്കോളർഷിപ്പും വിതരണം ചെയ്തു

കോട്ടയം: മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ 2024-25 വർഷത്തെ എൻഡോവ്മെൻ്റുകളുടെയും സ്കോളർഷിപ്പുകളുടെയും വിതരണോദ്ഘാടനം നടന്നു. താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീ. മനോജ് ബി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമുദായമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്കയായി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ചാണ് ഇത്തരം ജീവകാരുണ്യ- വിദ്യാഭ്യാസ പ്രവർത്തനങ്ങൾ യൂണിയൻ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിയന് കീഴിലുള്ള എല്ലാ കരയോഗങ്ങളിൽ നിന്നും പഠനമികവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും, യൂണിയൻ പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും മുൻകാല നേതാക്കളുടെയും […]
Read more

സംസ്ഥാന- ദേശീയ കായിക താരങ്ങളെ ആദരിച്ചു

കോഴിക്കോട്: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ സംസ്ഥാന–ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് അഡ്വ. പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സ്കൂളിനും പ്രദേശത്തിനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം കായിക പരിശീലനത്തിനും തുല്യ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും എം.എൽ.എ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പി.ടി.എ പ്രസിഡൻ്റ് ടി.പി നിധീഷ് അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഫസീല, പഞ്ചായത്ത് പ്രസിഡൻ്റ് […]
Read more
Advertisement
WhiteswanTV Footer