Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

CBSE ഡിജിറ്റൽ മൂല്യനിർണയം; പിഴവുകൾ ഉണ്ടായിട്ടും നടപടിയില്ല

ന്യൂഡൽഹി: സിബിഎസ്ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിനായി നടപ്പാക്കിയ പുതിയ ഓൺ-സ്‌ക്രീൻ മാർക്കിങ് (OSM) സിസ്റ്റത്തിൽ ഗുരുതര സാങ്കേതിക പിഴവുകൾ ഉണ്ടായതായി റിപ്പോർട്ട്. പരീക്ഷണ ഘട്ടത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ആഭ്യന്തര സമിതി വ്യക്തമാക്കി, എന്നാൽ ബോർഡ് മുന്നോട്ട് പോവുകയായിരുന്നു. ഫലമാന്യനിർണയ സമയത്ത് സിസ്റ്റത്തിലെ പിഴവുകൾ ആവർത്തിച്ചു. ഔദ്യോഗിക മാർക്കിങ് സ്കീമും സ്ക്രീനിൽ രേഖപ്പെടുത്തിയ മാർക്കുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായി. ഉപചോദ്യങ്ങളുടെ മാർക്കുകൾ ശരിയായി രേഖപ്പെടുത്താൻ സിസ്റ്റം പരാജയപ്പെട്ടു. ഉദാഹരണത്തിന്, ഒരു അധ്യാപകൻ നൽകിയ 1.5 മാർക്ക്, […]
Read more

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം; ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ വിഷയത്തിൽ കർണാടക കേന്ദ്രസർക്കാർ നിർണായക നടപടിയെടുത്തു. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി, ഓൺസ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് നടപടി. പുനർമൂല്യനിർണയത്തിനായുള്ള അപേക്ഷ പ്രക്രിയ ആരംഭിച്ചതിൽ പത്ത് മണിക്കൂറിനുള്ളിൽ പതിനാറായിരത്തോളം പേർ അപേക്ഷ നൽകി. വെബ്സൈറ്റ് ഇന്ന് പുലർച്ചെയാണ് പ്രവർത്തനക്ഷമമായത്. പുതിയ പോർട്ടലിനെതിരെ […]
Read more

സിബിഎസ്ഇ പുനർമൂല്യനിർണയം; പോർട്ടൽ പ്രവർത്തനസജ്ജം

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങളുടെ മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പോർട്ടൽ തുറന്നു. മാർക്ക് പരിശോധനയ്ക്ക് ഓരോ ഉത്തരക്കടലാസിനും 100 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 25 രൂപ വീതവും ഫീസ് അടയ്ക്കണം. അപേക്ഷയും ഫീസ് അടയ്ക്കലും ഓൺലൈനായാണ് നടത്തേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പോർട്ടലിൽ നൽകിയിരിക്കുന്ന നിർദേശ വീഡിയോ വിദ്യാർഥികൾ ശ്രദ്ധാപൂർവം കാണണമെന്ന് സിബിഎസ്ഇ അറിയിച്ചു. മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള ലിങ്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ […]
Read more

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണയം; പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം പോര്‍ട്ടല്‍ വഴി വീണ്ടും ലഭ്യമായി. ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെ വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു. ഇപ്പോഴുള്ള ക്രമീകരണ പ്രകാരം, അപേക്ഷകള്‍ ഈ മാസം 6 വരെ സമര്‍പ്പിക്കാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ സംഭവിച്ച പിഴവ് നേരത്തെ സമ്മതിച്ചതായും വിവരം ലഭിച്ചു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് (OSM) രീതിയില്‍ മൂല്യനിര്‍ണയം നടത്തുന്നതില്‍ പാളിച്ച ഉണ്ടായിരുന്നുവെന്ന് സിബിഎസ്‌ഇ വിശദീകരിച്ചു. കേന്ദ്ര […]
Read more

വി മുരളീധരൻ മാടമ്പിമാരെ പോലെ പെരുമാറി: ശിവൻകുട്ടി

തിരുവനന്തപുരം: കട്ടേല ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിനിടെ വി. മുരളീധരൻ എംഎൽഎ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ വിമർശനം ഉയർന്നു. കുട്ടികളുടെ കൈയിൽ നേരിട്ട് മിഠായി നൽകാതെ കവറിൽ നിന്ന് മേശപ്പുറത്തേക്ക് ഇട്ട് നൽകുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായത്. മുൻമന്ത്രി വി. ശിവൻകുട്ടിയും സംഭവത്തെ വിമർശിച്ചു. കുട്ടികൾക്ക് മിഠായി നേരിട്ട് കൈയിൽ കൊടുക്കാമായിരുന്നുവെന്നും മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “മാടമ്പിമാരെ പോലെ പെരുമാറി. കേരളത്തെ നാണംകെടുത്തുന്ന പെരുമാറ്റമാണിത്,” എന്നും […]
Read more

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ ഓഫീസ് മുറിയാണ് തകര്‍ന്നത്. കുട്ടികളും അധ്യാപകരും ഇറങ്ങിയശേഷം വൈകീട്ട് ആറുമണിയോടെയാണ് അപകടം. അതിനാല്‍ ആളപായമുണ്ടായില്ല. എസ്എസ്എയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഇളകി മേല്‍ക്കൂര തകര്‍ന്ന് വീണ നിലയിലാണ്. നഗരസഭാ അധികൃതരും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
Read more

സിബിഎസ്ഇ പരീക്ഷാ വിവാദം: കോംപ്റ്റിന് കരാർ നൽകിയതിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ ശക്തമാക്കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കോംപ്റ്റിന് (COEMPT) കരാർ നൽകിയതിൽ വിശദമായ റിപ്പോർട്ട് തേടിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കരാർ നൽകുന്നതിനായി സ്വീകരിച്ച ടെൻഡർ നടപടികളുടെ വിശദാംശങ്ങളും മന്ത്രാലയം ശേഖരിച്ചുവരികയാണ്. നടപടിക്രമങ്ങളിൽ വീഴ്ചയോ ക്രമക്കേടുകളോ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായിരിക്കെ, വിഷയത്തിൽ […]
Read more

സ്‌കൂളുകളിൽ ആഴ്ചയിലൊരിക്കൽ ‘കളർ ഡ്രസ്’?; ആലോചിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം കളർ വസ്ത്രം ധരിച്ചെത്താൻ അനുമതി നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. സ്കൂളുകളിൽ ഒരു ദിവസം കളർ ഡ്രസ് കോഡ് നടപ്പാക്കണമെന്ന നിർദേശത്തോട് വ്യക്തിപരമായി തനിക്ക് യോജിപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതിയ അധ്യയനവർഷത്തിൽ കുട്ടികൾക്ക് കൂടുതൽ സന്തോഷകരവും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർദേശം പരിഗണിക്കുന്നത്. വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവസരം […]
Read more

പ്രവേശനോത്സവം ആഘോഷമാക്കി കുരുന്നുകൾ; കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്എസ്എസിൽ നടന്നു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. 2026–27 അധ്യയന വർഷത്തെ സ്കൂൾ കലണ്ടറും പ്രകാശനം ചെയ്തു. പ്രവേശനോത്സവ ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി, തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ചു. പഠനകാലത്ത് വീട്ടിൽ നിന്ന് ആരും സ്കൂളിലോ കോളേജിലോ എത്തിയിരുന്നില്ലെന്നും ചില കുസൃതികൾ നടത്തിയപ്പോൾ അധ്യാപകർ […]
Read more

സൈബർ ഭീഷണിയിൽനിന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ

തിരുവനന്തപുരം: കേരള പോലീസിന് കീഴിലെ സൈബർ ഡോം നടപ്പാക്കുന്ന “കിഡ് ഗ്ലൗ” പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ അവബോധം നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. പുതിയ അധ്യയന വർഷത്തിന്റെ പ്രവേശന ദിനമായ ജൂൺ 2ന് കേരളത്തിലെ 15,402-ത്തിലധികം സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും. “സൈബർ പ്രതിജ്ഞ” മുഖേന സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ ജീവിതം നയിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കും. സൈബർ ഭീഷണികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ വളർത്തുകയും ചെയ്യുകയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix