Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

SSLC, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍

തിരുവനന്തപുരം: കേരളം വീണ്ടും പരീക്ഷ ചൂടിലേക്ക്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാര്‍ഥികളാണ് നാളെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 26,000ത്തോളം അധ്യാപകരെ നിയമിച്ച് മൂല്യനിര്‍ണയം, ഏപ്രില്‍ 7ന് ആരംഭിച്ച് ഏപ്രില്‍ 28ന് പൂര്‍ത്തീകരിക്കും. മേയ് എട്ടിനാണ് പരീക്ഷാ ഫലപ്രഖ്യാപനം. 4,37,854 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഒന്നാംവര്‍ഷ […]
Read more

വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട

വിവാഹത്തിന് ശേഷം തെലങ്കാനയിലെ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട. വിജയ്‌യും ഭാര്യയും നടിയുമായ രശ്മിക മന്ദാനയും കുടുംബത്തോടൊപ്പം തിങ്കളാഴ്ച തെലങ്കാനയിലെ തുംമനേപേട്ടയിലുള്ള തന്റെ നാട് സന്ദർശിച്ചിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനവും സത്യനാരായണവ്രത പൂജയുമടങ്ങുന്ന ചടങ്ങുകൾക്ക് ശേഷം ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് വിജയ് സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുള്ള 44 സർക്കാർ സ്‌കൂളുകളിലെ ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിജയ് തന്റെ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്‌കോളർഷിപ്പ് നൽകുക. സാമ്പത്തിക […]
Read more

ധൈര്യമായി മലയാളം പഠിച്ചോ; മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുകയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മലയാളം രണ്ടാം ഭാഷയായി പഠിക്കാന്‍ തെരഞ്ഞെടുക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കുലര്‍ വഴി അറിയിക്കും.
Read more

ഗൾഫ് മേഖലയിൽ നാളെ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റി

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ നാളെ നടത്താനിരുന്ന സിബിഎഇ പരീക്ഷകൾ മാറ്റി. ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തതലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തിയശേഷമായിരിക്കും തീരുമാനം. ശേഷിക്കുന്ന പരീക്ഷകളും മാറ്റിവയ്ക്കുമോ എന്ന്ത് വ്യക്തമല്ല. യുഎഇ, ബെഹ്റെയ്ൻ, ഇറാൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം ശക്തമാക്കിയതിനെത്തുടർന്ന് ഇവിടെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തു. ബോർഡ് പരീക്ഷകൾ നടക്കുന്നതിനാൽ സ്ഥിതിഗതികളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും […]
Read more

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാർച്ച് 5,6,7 തിയതികളിൽ നടത്തുന്ന സ്‌പോർട് അഡ്മിഷനിൽ അസ്സൽ രേഖകളുമായി എത്തുക. പ്രിന്‍റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത കണ്ടൻറ് നിർമ്മാണം, വീഡിയോ ക്യാമറാ പരിശീലനം, […]
Read more

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജഡ്ജിമാരുടെ എണ്ണക്കുറവ്, സങ്കീർണ്ണമായ നിയമനടപടികൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിന് കാരണമായി പ്രതിപാദിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. പഴയ പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്, സ്വതന്ത്ര ജുഡീഷ്യറി എന്നാൽ എന്ത്, കോടതികളുടെ ഘടന, അവ […]
Read more

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ് ആദ്യഘട്ട സമ്മാനദാനം നിർവഹിക്കവെ മന്ത്രി അറിയിച്ചു. വായനയുടെ വസന്തം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാ​ഗമായി 12 കോടി രൂപയുടെ പുസ്തകങ്ങൾ കേരളത്തിലെ പതിനാലായിരത്തോളം സ്കൂളുകളിലെ ലൈബ്രറികളിലേക്ക് നൽകിയിട്ടുണ്ട്. എന്നാൽ കുട്ടികൾ‌ അത് വായിക്കുന്നുമില്ല, അധികാരപ്പെട്ടവർ അതിന് പ്രോത്സാഹിപ്പിക്കുന്നുമില്ല എന്ന് കുറ്റപ്പെടുത്തിയ […]
Read more

വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിക്കരുത്: കൊട്ടാരക്കര സ്കൂൾ മാനേജർക്ക് കോടതിയുടെ താക്കീത്

കൊച്ചി: കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായർക്ക് ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തിയിരിക്കുകയാണ്. അധ്യാപികയ്ക്ക് ജോലിസ്ഥലത്ത് ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സ്കൂൾ മാനേജർ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു. സ്കൂൾ മാനേജർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കോടതിയെ ബോധ്യപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.​ഫെബ്രുവരി നാലിനാണ് വിവാദമായ ഈ സംഭവം നടന്നത്. ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ […]
Read more

പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

എറണാകുളം: ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു. മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡി.ടി.പി കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റാ എൻട്രിയോ അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് […]
Read more

മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം: കാരുണ്യത്തിന്റെയും സേവനത്തിന്റെയും കാൽനൂറ്റാണ്ട് പിന്നിടുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ആകാശത്തേക്ക് 25 ബലൂണുകൾ പറത്തിക്കൊണ്ട് ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. അങ്കമാലി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ റോസിലി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 25 വർഷമായി സ്കൂൾ നൽകിവരുന്ന സ്തുത്യർഹമായ സേവനങ്ങൾ സമൂഹത്തിന് […]
Read more
Advertisement
WhiteswanTV Footer