Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

രാജ്യവ്യാപക ഹാക്കത്തോണിന് തിരുവനന്തപുരം സി.ഇ.ടിയിൽ ഇന്ന് തുടക്കം

തിരുവനന്തപുരം: രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ദേശീയതല ഹാക്കത്തോൺ CodeReCET 3.0’ ഇന്ന് ആരംഭിക്കും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 84 വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30 മുതൽ 29ന് ഉച്ചക്ക് രണ്ട് മണിവരെ പരിപാടി തുടരും. 15-ലധികം സാങ്കേതിക മേഖലകളിൽ നിന്നായി ലഭിച്ച ആയിരത്തോളം രജിസ്ട്രേഷനുകളിൽ നിന്ന് കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ 24 ടീമുകളിലായി 84 വിദ്യാർത്ഥികളെയാണ് അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. […]
Read more

രണ്ട് മാസം ആഘോഷിക്ക്; വേനലവധി കുറച്ചെന്ന പ്രചാരണം തള്ളി വിദ്യാഭ്യാസ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് സെക്രട്ടറി വ്യക്തമാക്കി. നിലവിലെ അവധി ക്രമീകരണങ്ങളിൽ മാറ്റം […]
Read more

ഒമാനിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിൽ ന്യൂനമർദ്ദവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. പൊതു, സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവയിലെ പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. മാർച്ച് 24 മുതൽ മാർച്ച് 26 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക. ദോഫാർ, അൽ വുസ്ത എന്നീ രണ്ട് ഗവർണറേറ്റുകൾ ഒഴികെ ഒമാനിലെ മറ്റെല്ലാ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓൺലൈൻ പഠനമായിരിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായ ന്യൂനമർദ്ദ […]
Read more

4 വർഷബിരുദം; ഒന്നിലും സ്ഥിരാധ്യാപകരില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചിട്ടും അധ്യാപക നിയമനം വൈകുന്നതായി പരാതി. പുതിയ കോഴ്സുകൾ അനുവദിച്ചിട്ടും അധ്യാപക തസ്തികകൾ സൃഷ്ടിക്കാത്തത് വിദ്യാഭ്യാസ രംഗത്ത് ആശങ്കയുണ്ടാക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ, എയ്ഡഡ് കോളേജുകളിൽ 159 പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചിരുന്നു. 2020ൽ കോഴ്സുകൾ ആരംഭിച്ചെങ്കിലും അഞ്ച് വർഷത്തിനുശേഷം തസ്തിക നൽകാമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. ഇതിനിടെ അടുത്തിടെ 520 പുതിയ കോഴ്സുകളും കൂടി അനുവദിച്ചു. പുതിയ കോഴ്സുകളിൽ ഇപ്പോഴും ഗസ്റ്റ് അധ്യാപകരെ ആശ്രയിച്ചാണ് പഠനം നടക്കുന്നത്. […]
Read more

ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം; പഠനം പൂർത്തിയാക്കിയവരിൽ 40% പേർ തൊഴിൽരഹിതർ

ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ 40 ശതമാനം പേർക്കും ജോലി ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ഥിരമായ ശമ്പളജോലി നേടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15 മുതൽ 25 വയസ്സുവരെയുള്ള യുവാക്കളിൽ പഠനം പൂർത്തിയായിട്ടും ഏകദേശം 40 ശതമാനം പേർ തൊഴിലില്ലാതെ തുടരുന്നു. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ […]
Read more

10, 11 ക്ലാസുകാർക്ക് ഈ വർഷം പുതിയ പാഠപുസ്തകങ്ങൾ ഉണ്ടാവില്ല; എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ഈ അധ്യായന വർഷം പുതിയ പാഠപുസ്തകങ്ങൾ ഉണ്ടാകില്ലെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിആർടി) അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ അടിസ്ഥാനത്തിലുള്ള പുതിയ പുസ്തകങ്ങൾ 2027-28 അധ്യായന വർഷം മുതൽ മാത്രമേ ക്ലാസുകളിൽ അവതരിപ്പിക്കുകയുള്ളൂ.
Read more

കെ ടെറ്റിൽ വീണ്ടും സുപ്രധാന ഇളവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹൈസ്കൂൾ തലവരെ അധ്യാപകരുടെ നിയമനയോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്റ്റംബർ 1ന് മുൻപ് പ്രൊമോഷൻ അല്ലെങ്കിൽ ബൈട്രാൻസ്ഫർ വഴി നിയമനത്തിന് അർഹത നേടിയ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. എന്നാൽ രണ്ട് വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധന ഉണ്ടായിരിക്കും. രണ്ടുവർഷ കാലാവധി 2025 സെപ്റ്റംബർ 1 മുതൽ കണക്കാക്കും. ലാബ് അസിസ്റ്റന്റുമാരും മറ്റ് അനധ്യാപക തസ്തികകളിലുള്ള അർഹരായ ജീവനക്കാർക്കും അധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഇതേ മാനദണ്ഡം […]
Read more

പശ്ചിമേഷ്യന്‍ യുദ്ധം; ഗള്‍ഫിലെ CBSE പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിക്കാത്തത് കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. സ്‌കൂളില്‍ നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുള്‍, അക്കാദമിക് പ്രകടനം എന്നിവയെല്ലാം […]
Read more

വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ലഹിക്ക് അടിമകള്‍; കേരള സര്‍വകലാശാല വിസി വിവാദത്തില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകളെന്ന വിവാദ പ്രസ്താവനയുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ലഹരി പരിശോധന നടത്താന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ക്യാമ്പസുകളില്‍ അലമ്പുണ്ടാക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും തെമ്മാടികളാണ്. ഇത്തരക്കാരല്ല നാടിന്റെ കരുത്ത്. പരിശോധന നടത്തിയാല്‍ എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ അലമ്പ് ഉണ്ടാക്കുന്നവര്‍, ബസ്സിന് കല്ലെറിയുന്നവര്‍, റോഡില്‍ ടയര്‍ കത്തിക്കുന്നവര്‍, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളല്ല നാടിന്റെ ഭാവിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read more

സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിലെ സ്കൂൾ അവധി റദ്ദാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ വിശേഷ ദിനങ്ങളിൽ പൊതു അവധി നൽകുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. ഈ ദിനങ്ങൾ കുട്ടികൾക്ക് അറിവും വിജ്ഞാനവും നേടാനുള്ള ദിനങ്ങളാക്കി മാറ്റണമെന്നും കമ്മിഷൻ പറഞ്ഞു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫുൾ ബഞ്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. അംഗങ്ങളായ കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ എന്നിവർ ബഞ്ചിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രവും അതിനായി ജീവത്യാഗം […]
Read more
Advertisement
WhiteswanTV Footer