Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

എസ്എസ്എല്‍സി ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മെയ് 22നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ച് മെയ് അവസാനവാരം ഫലം പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകര്‍ക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലെങ്കിൽ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് […]
Read more

2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം ആറു വയസ്സാക്കാനുള്ള നീക്കവുമായി കേരളം മുന്നോട്ട്. ഇതിനായി ഒരു വർഷത്തെ തയ്യാറെടുപ്പ് ആവശ്യമാണ് എന്ന് എസ്സി.ഇആർടി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ദേശീയ വിദ്യാഭ്യാസ നയത്തോട് പൊരുത്തപ്പെടുന്നതിനായി 2027-28 അധ്യയന വർഷം മുതൽ ആറു വയസ്സ് നിർബന്ധമാക്കണമെന്നാണ് നിർദേശം. നിലവിൽ പല സംസ്ഥാനങ്ങളും ഈ മാറ്റം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കേരളത്തിലും ഇത് ഉടൻ നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കാനാണ് ശ്രമം. ഈ മാറ്റം കൊണ്ടുവരുമ്പോൾ രക്ഷിതാക്കൾക്ക് ഉണ്ടാകാവുന്ന […]
Read more

ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ 2,177 അധ്യാപകർ ഹാജരായിട്ടില്ല; അച്ചടക്ക നടപടിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25-ന് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ വിട്ടുനിൽക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്താകെ 2,177 അധ്യാപകരാണ് ഇതുവരെ ക്യാമ്പുകളിൽ ഹാജരാകാതിരുന്നത്. അടുത്ത ദിവസംമുതൽ ജോലിക്ക് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. അധ്യാപകരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഹാജരാകാത്തവരിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് — 258 പേർ. എറണാകുളത്ത് 211 പേരും തിരുവനന്തപുരം ജില്ലയിൽ 209 പേരും വിട്ടുനിൽക്കുന്നു. […]
Read more

പി.എം-ശ്രീ നടപ്പാക്കിയില്ല; ഫണ്ട് തടഞ്ഞ് കേന്ദ്രസർക്കാർ

തിരുവനന്തപുരം: പി.എം.-ശ്രീ സ്‌കൂൾ പദ്ധതി നടപ്പാക്കാത്തതിനെച്ചൊല്ലി സമഗ്രശിക്ഷാ കേരളയ്ക്കുള്ള (എസ്.എസ്.കെ.) ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതോടെ സ്‌കൂൾ അധ്യാപകപരിശീലനം വഴിമുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ്.സി.ഇ.ആർ.ടി.ക്കാണ് വേനലവധിക്കാല പരിശീലനത്തിനുള്ള ചുമതല. പണം ലഭിക്കാത്തതിനാൽ ഏപ്രിൽ അവസാനിക്കാറായിട്ടും തയ്യാറെടുപ്പുകൾ തുടങ്ങാനായിട്ടില്ല. അധ്യാപകപരിശീലനത്തിനായി എല്ലാ വർഷവും രണ്ടുകോടി രൂപ എസ്.എസ്.കെ. അനുവദിക്കാറുണ്ട്. പി.എം.-ശ്രീയുടെ പേരിൽ കേന്ദ്രഫണ്ട് നിലച്ചതിനാൽ, എസ്.എസ്.കെ. പ്രവർത്തനം സ്തംഭിച്ച സ്ഥിതിയിലാണ്. കഴിഞ്ഞവർഷം സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കാരവും പരിശീലനവും തയ്യാറെടുപ്പുകളുമൊക്കെയായി മൊത്തം നാലേമുക്കാൽ കോടി രൂപ എസ്.സി.ഇ.ആർ.ടി.ക്ക്‌ ചെലവുവന്നിരുന്നു. അധ്യാപകപരിശീലനത്തിന് […]
Read more

സ്വകാര്യ സ്കൂളുകളിൽ സർക്കാർ പാഠപുസ്തകങ്ങൾ ഒഴിവാക്കുന്നു; കേന്ദ്ര-സംസ്ഥാനങ്ങൾക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

സ്വകാര്യ സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ അവഗണിക്കുന്നതായി ഉയർന്ന പരാതിയിൽ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ചോദ്യം ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി. സർക്കാർ നിർദേശിച്ച പാഠപുസ്തകങ്ങൾക്ക് പകരം സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇതുവരെ സർവേ, ഓഡിറ്റ് തുടങ്ങിയ നടപടികൾ നടത്തിയിട്ടുണ്ടോയെന്ന് വിശദീകരിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം രീതികൾ കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നുവെന്നാണ് ലഭിച്ച പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമ്പോൾ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ ഉയർന്ന […]
Read more

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് 2 മുതല്‍; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് വയസ്സാണെങ്കിലും കേരളത്തില്‍ പ്രായപരിധി അഞ്ച് വയസ്സായി 2026-27 അധ്യയനവര്‍ഷത്തേക്കുകൂടി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നല്‍കാം. പ്രവേശനത്തിന് പരീക്ഷ നടത്തരുത്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പുസ്തകം, യൂണിഫോം എന്നിവ പൂര്‍ണമായും […]
Read more

ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ്സ് ഇത്തവണയും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സായി ഉയർത്താനുള്ള തീരുമാനം ഈ അധ്യയനവർഷത്തേക്കും മാറ്റിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആറുവയസ്സെന്ന നിബന്ധന കർശനമാക്കിയാൽ സ്കൂളുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറയാനിടയുണ്ടെന്നും ഇത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കാമെന്നുമുള്ള ആശങ്കയെ അടിസ്ഥാനമാക്കിയാണിത്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു. 2023-ൽ മുൻവർഷത്തേക്കാൾ 10,614 കുട്ടികൾ കുറവായിരുന്നു. 2024-ൽ ചെറിയ വർധനയുണ്ടായെങ്കിലും 2025-ൽ വീണ്ടും എണ്ണം 16,500 ആയി […]
Read more

ഗവര്‍ണറുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പിന്നെ സഹകരിക്കില്ല; ഭീഷണിപ്പെടുത്തി HOD

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വിവാദത്തിനു പിന്നാലെ വിദ്യാര്‍ത്ഥികളെ വകുപ്പുമേധാവി ഭീഷണിപ്പെടുത്തിയെന്നും പരാതി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഗവേഷക വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവരെ ഭാവിയില്‍ സഹായിക്കില്ലെന്നുമാണ് ഓഡിയോ സന്ദേശത്തിലുള്ളത്. വ്യാകരണ വിഭാഗം മേധാവി ആര്‍.ഡി.സുനില്‍ കുമാറാണ് സന്ദേശത്തിന് പിന്നില്‍. അതിനിടെ എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ ഇന്ന് രാവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ’10 മണിക്ക് മുമ്പ് എല്ലാവരും എത്തണം. ആരൊക്കെ ആത്മാര്‍ഥമായിട്ട് […]
Read more

ചൂട് അസഹനീയം; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്

പാലക്കാട്: കടുത്ത ചൂട് പരിഗണിച്ച് ജില്ലയിലെ സ്‌കൂളുകള്‍ കോളജുകള്‍ (പ്രൊഫഷണല്‍/ടെക്‌നിക്കല്‍ ഉള്‍പ്പെടെ) കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ ഇന്ന് (ഏപ്രില്‍ 20) മുതല്‍ നിര്‍ത്തി വെക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടറുടെ നിര്‍ദേശം. 24 മണിക്കൂറിനകം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഉയര്‍ന്ന UV ഇന്‍ഡക്‌സ് (7) – ഹീറ്റ് സ്‌ട്രോക്ക്, ഡീഹൈഡ്രേഷന്‍ എന്നിവയ്ക്കുള്ള സാധ്യത, ക്ലാസ് മുറികളിലെ മിതമായ […]
Read more

ഒരു ഉത്തരം പോലും തെറ്റിക്കാതെ 10-ാം ക്ലാസ് പരീക്ഷയിൽ മിന്നിച്ച് അര്‍ഷ

ഗുരുഗ്രാം: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഗുരുഗ്രാം മൗര്യ സ്കൂളിലെ വിദ്യാർത്ഥിനി അർഷ സൈറ ജോഷി. പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങളിലും നൂറിൽ നൂറ് മാർക്ക് നേടി, 600-ൽ 600 എന്ന സമ്പൂർണ സ്കോറോടെയാണ് അർഷ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അച്ചടക്കം, കഠിനാധ്വാനം, കൃത്യമായ ആസൂത്രണം എന്നിവയാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അർഷ പറയുന്നു. ഈ നേട്ടം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും അവൾ പ്രതികരിച്ചു. മാതാപിതാക്കളായ റിയ പോളിന്റെയും […]
Read more
Advertisement
WhiteswanTV Footer