നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പ്രതിഷേധം; പ്ലക്കാർഡുകൾ ഉയർത്തി എൻഎസ്‌യു പ്രവർത്തകർ
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയതിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമായി. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകരാണ് ചൊവ്വാഴ്ച ശാസ്ത്രിഭവന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും നടത്തിയ പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിൽ എൻടിഎ പരാജയപ്പെട്ടുവെന്ന് ആരോപിച്ച പ്രതിഷേധക്കാർ, സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശാസ്ത്രിഭവന് പുറത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. […]
Read more

