Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം; കർശന നടപടിക്ക് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ നടത്തുന്നത് സംബന്ധിച്ച സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടി എടുത്ത് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറും അംഗം ഡോ. എഫ്. വിൽസണും അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്സി റീജണൽ ഓഫീസർ, ഐസിഎസ്ഇ ചെയർമാൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കാണ് കമ്മിഷൻ നിർദേശം […]
Read more

പാഠപുസ്‌തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ; പുറംചട്ട അച്ചടിക്കാൻ ആവശ്യമായ പേപ്പർ ഇല്ല

കൊച്ചി: പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ ക്ഷാമം മൂലം കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) അച്ചടി പ്രവൃത്തി മന്ദഗതിയിലായി. ഒരാഴ്ചയായി കവർ പേപ്പർ ലഭ്യമല്ലാത്തതിനാൽ നിലവിൽ പുറംചട്ട ഇല്ലാതെയാണ് പുസ്തക അച്ചടി തുടരുന്നത്. ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത ദിവസങ്ങളിൽ അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. ഉൾപേജുകളും പുറംചട്ടയും വേർതിരിച്ച് അച്ചടിച്ച് പിന്നീട് ബൈൻഡിങ് വിഭാഗത്തിൽ ചേർത്ത് പുസ്തകരൂപത്തിലാക്കുന്നതാണ് സംവിധാനം. എന്നാൽ കവർ പേപ്പർ ലഭിക്കാത്തതിനാൽ ബൈൻഡിങ് പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇതിനിടെ […]
Read more

CBSE പത്താം ക്ലാസ് ഫലം; രണ്ടാം പരീക്ഷയ്ക്ക് ശേഷമാണ് ഗ്രേഡ് പ്രസിദ്ധീകരിക്കുക

ന്യൂഡൽഹി: സി.ബി.എസ്.ഇ 10-ാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം (മേയ്) പ്രസിദ്ധീകരിച്ചതിന് ശേഷമേ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിനൊപ്പം ഗ്രേഡും ഉൾപ്പെടുത്തുകയുള്ളു. അടുത്തിടെ പ്രസിദ്ധീകരിച്ച ഫലത്തിൽ മാർക്കുകൾ മാത്രമാണ് നൽകിയിരിക്കുന്നത്, ഗ്രേഡ് ഉൾപ്പെടുത്തിയിട്ടില്ലാത്തത് ആശയക്കുഴപ്പത്തിന് ഇടയായി. സി.ബി.എസ്.ഇയിൽ നിശ്ചിത മാർക്ക് പരിധിയെ അടിസ്ഥാനമാക്കിയല്ല ഗ്രേഡിങ്. പരീക്ഷയിൽ മുന്നിലെത്തുന്ന എട്ടിലൊന്നു വിദ്യാർഥികൾക്ക് എ1 ഗ്രേഡ്, തുടർന്ന് വരുന്ന എട്ടിലൊന്നു പേർക്ക് എ2 എന്നിങ്ങനെ ആനുപാതിക രീതിയിലാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. രണ്ടാമത്തെ പരീക്ഷയിൽ മാർക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇപ്പോൾ ഗ്രേഡ് പ്രഖ്യാപിക്കാത്തത്. […]
Read more

കാസര്‍കോട്ട് 38 വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവെച്ച് CBSE

കാസർകോട്: കാസർകോട് ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർത്ഥികളുടെ പരീക്ഷഫലം തടഞ്ഞുവെച്ചു. സംസ്കൃതം രണ്ടാം വിഷയമായി എടുത്ത വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോ‍ഡ് രേഖപ്പെടുത്തിയതിൽ സ്കൂളിന് വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം. പിഴവ് തിരുത്താൻ അനുമതി നൽകാത്തതിനാൽ സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല വിധി നൽകിയതോടെയാണ് വിഷയത്തിന്റെ കോഡ് തിരുത്തി പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അനുമതി ലഭിച്ചത്. പക്ഷേ ഇത്തരത്തിൽ പരീക്ഷ എഴുതിയ […]
Read more

CBSE പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; ഈ സൈറ്റുകളിൽ അറിയാം

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. results.cbse.nic.in, cbse.nic.in, cbseresults.nic.in, digilocker.gov.in, results.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. സാധാരണ ചെയ്യുന്ന പോലെ പ്രത്യേക വാർത്താസമ്മേളനം ഇത്തവണ ഉണ്ടായില്ല. വിജയശതമാനം, സംസ്ഥാനം തിരിച്ചുള്ള ഫലവും ഉൾപ്പെടെയുള്ള വിവരങ്ങൾ സിബിഎസ്‌ഇയുടെ വെബ്സൈറ്റിൽ പങ്കുവയ്ക്കും. ഏകദേശം 25 ലക്ഷം വിദ്യാർഥികളാണ് ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന ഈ പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഫലം പ്രസിദ്ധീകരിക്കില്ലെന്നും, മറ്റെല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം തന്നെ […]
Read more

SSLC – ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം നാളെ മുതല്‍

തിരുവനന്തപുരം: വോട്ടെണ്ണൽ പശ്ചാത്തലത്തിൽ പുനക്രമീകരിച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണ്ണയം നാളെ തുടങ്ങും. ഏപ്രിൽ ആറ്‌ മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനം. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് ഇത് നീട്ടിയത്. സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് മൂല്യനിർണയത്തിന് വരുന്നത്. പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ […]
Read more

ത്രിഭാഷാനയം; പാഠപുസ്തകമില്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണമെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ പഠനം കർശനമായി നടപ്പാക്കാൻ സിബിഎസ്ഇ സ്കൂളുകൾക്ക് നിർദേശം നൽകി. ഈ അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ മൂന്നാം ഭാഷ പഠിപ്പിക്കണം എന്നാണ് സർക്കുലറിൽ പറയുന്നത്. ഇതിനകം പഠനം തുടങ്ങിയിട്ടില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കണമെന്നും നിർദേശമുണ്ട്. പാഠപുസ്തകങ്ങൾ ഉടൻ എത്തിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. നിലവിൽ ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് പഠനം ആരംഭിക്കാനും സ്കൂളുകളോട് ആവശ്യപ്പെട്ടു. ഏപ്രിൽ 1 മുതൽ ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. മൂന്നാം ഭാഷയായി ഏത് […]
Read more

ഗൾഫിലെ എസ്എസ്എൽസി- ​പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവച്ച ഗൾഫിലെ എസ്എസ്എൽസി,​ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കാൻ തീരുമാനം. സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി,​ പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്എസ്എൽസിക്ക് ശരാശരി മാർക്ക് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണം,​ ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാർക്കായിരിക്കും പരിഗണിക്കുക. പ്ലസ് ടുവിന് പ്ലസ് വണ്ണിലെ മാർക്ക് ആയിരിക്കും പരിഗണിക്കുക. പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരിഗണിച്ച് സർട്ടിഫിക്കറ്റും നൽകും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രിയുടെ […]
Read more

ഇനി മൂന്ന് ഭാഷകള്‍ പഠിക്കണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; നിര്‍ണായക മാറ്റങ്ങളുമായി CBSE

ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ്ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം. 2026-27 അധ്യയന വര്‍ഷം മുതല്‍ 9-ാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇത് ബാധകമാകുക. ഈ ബാച്ച് ആയിരിക്കും 2028-ല്‍ പുതിയ രീതിയിലുള്ള ബോര്‍ഡ് പരീക്ഷകള്‍ ആദ്യമായി എഴുതുക. നിലവില്‍ […]
Read more

ഡൽഹിയിൽ സ്‌കൂളുകളിൽ റീൽസ് ചിത്രീകരണത്തിന് വിലക്ക്

ന്യൂഡൽഹി: സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശനനിർദേശവുമായി ഡൽഹി സർക്കാർ. സ്‌കൂൾ സമയത്ത് അക്കാദമിക് പ്രവർത്തനങ്ങളല്ലാത്ത മറ്റൊന്നും അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകർക്ക് സർക്കുലർ നൽകി. വിദ്യാഭ്യാസത്തിനായിരിക്കണം മുൻഗണന. അക്കാദമിക, സാംസ്‌കാരിക, ബോധവത്കരണത്തിനുള്ള വീഡിയോ ചിത്രീകരണം അധ്യാപകരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.
Read more
Advertisement
WhiteswanTV Footer