Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

സുപ്രീംകോടതി ഇടപെടലിന് പിന്നാലെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകം പുതുക്കി

ന്യൂഡൽഹി: വിവാദത്തെ തുടർന്ന് പിൻവലിച്ച എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം പുറത്തിറങ്ങും. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് പുസ്തകം പുതുക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഈ മാസം മൂന്നാം ആഴ്ചയോടെ പരിഷ്‌കരിച്ച പുസ്തകം പുറത്തിറക്കുമെന്ന് എൻ.സി.ഇ.ആർ.ടി. അറിയിച്ചു. എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകമായ “Exploring Society: India and Beyond” എന്ന ഗ്രന്ഥത്തിലെ “The Role of Judiciary in our Society” എന്ന അധ്യായമാണ് വിവാദത്തിന് വഴിവെച്ചത്. ജുഡീഷ്യറിയെ […]
Read more

നീറ്റ് ചോദ്യപേപ്പർ സുരക്ഷയ്ക്ക് വ്യോമസേനയുടെ സഹായം; എൻടിഎയുടെ കർശന നടപടി

ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ സുരക്ഷിതമായി പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). കഴിഞ്ഞ വർഷം ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനം. പരീക്ഷാ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച തെലങ്കാനയിൽ ചേർന്ന യോഗത്തിൽ എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായാണ് […]
Read more

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

ബംഗളൂരു: കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോൺഗ്രസ് സർക്കാർ വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് മാത്രമായിരുന്നു ഇതുവരെ ഇളവ്. ഇതിനൊപ്പം ആൺകുട്ടികൾക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സർക്കാർ. ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. 10 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും ഇനി മുതൽ സർക്കാരിന് കീഴിലുള്ള നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടേയും […]
Read more

PM ശ്രീയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; ‘NCERT പാഠപുസ്തകങ്ങൾ നിർബന്ധമല്ല, SCERT ആയാലും മതി’

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. യുഡിഎഫ് സർക്കാർ മുൻ സർക്കാരിൻ്റെ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവെച്ചത് യാഥാർത്ഥ്യമാണെന്ന് അതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും ഫണ്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. പീന്നിട് പിഎം ശ്രീയുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ വിവാദങ്ങളെ തുടർന്നാണ് പദ്ധതി മരവിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, പിഎം ശ്രീയുമായി […]
Read more

സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിൽ സാങ്കേതിക തടസ്സം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റീ-ഇവാലുവേഷൻ, മാർക്ക് വെരിഫിക്കേഷൻ പോർട്ടൽ രാജ്യവ്യാപകമായി പ്രവർത്തനരഹിതം. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ കാണാനും വെരിഫിക്കേഷൻ അപേക്ഷ സമർപ്പിക്കാനും സാധിക്കുന്നില്ലെന്ന് നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ 403 എറർ, വെരിഫിക്കേഷൻ ഫെയിൽഡ് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ പലർക്കും നേരിടേണ്ടി വരികയാണ്. ഇതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരാതികൾ സിബിഎസ് സിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദേശമായി അയയ്ക്കാൻ ബോർഡ് നിർദ്ദേശിച്ചു. […]
Read more

പാഠം തീരുംമുൻപേ വിദ്യാർഥികൾ പാദവർഷപ്പരീക്ഷ എഴുതേണ്ടിവരും

കൊല്ലം: പുതിയ പരീക്ഷാ കലണ്ടറിന്റെ പ്രകാരം സ്കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിക്കാതെ തന്നെ വിദ്യാർത്ഥികൾ ഒന്നാം പാദവാർഷിക പരീക്ഷ എഴുതേണ്ടി വരുമെന്നാണ് സാധ്യത. ജൂൺ–ജൂലൈ മാസങ്ങളിൽ അധ്യാപകർക്ക് സെൻസസ് ജോലികൾ ലഭിച്ചതും താത്കാലിക അധ്യാപകരെ നിയമിക്കുന്നതിലെ വൈകിപ്പിക്കലും പഠനത്തിന് തടസ്സം സൃഷ്ടിക്കുമെന്നാണ് അറിയിപ്പ്. ജൂൺ 19 മുതൽ മൂന്നുദിവസം അധ്യാപകർക്ക് സെൻസസ് ജോലികൾക്കുള്ള പരിശീലനം നടക്കും. ജൂലായ് ഒന്നുമുതൽ ഒരുമാസം സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അധ്യാപകർ സ്കൂളിൽ എത്താൻ കഴിയാതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജൂലായിൽ എൽപിക്കും ഹൈർസെക്കൻഡറിക്കും 21 […]
Read more

സംസ്കൃത സര്‍വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അക്കമ്പനിയിംഗ് ആർട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്. താൽക്കാലിക നിയമനമായിരിക്കും. പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉർദു, സൈക്കളജി, സോഷ്യൽ വർക്ക്, […]
Read more

സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് ഇല്ല; വിദ്യാർഥികൾക്ക് താത്കാലിക ഓൺലൈൻ പഠനം

കൊച്ചി: എറണാകുളത്തെ ഒരു പ്രമുഖ സ്കൂളിന്റെ നിരവധി ബസുകൾ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ക്ലാസുകൾ താത്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകാൻ പാടില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്നാണ് സ്കൂൾ അധികൃതരുടെ തീരുമാനം. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കാതെ വിദ്യാർഥികളുമായി സർവീസ് നടത്തുന്ന ബസുകൾ കസ്റ്റഡിയിലെടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ചെറുതും വലുതുമായ പത്ത് […]
Read more

സിബിഎസ്സി റീ-ഓപ്പണിങ് പോർട്ടലിൽ അപേക്ഷകളുടെ പ്രവാഹം

ന്യൂഡൽഹി: സി ബി എസ് ഇ പ്ലസ് ടു പരീക്ഷാ ഫലത്തിന് ശേഷം മാർക്ക് വെരിഫിക്കേഷനും പുനർമൂല്യനിർണ്ണയത്തിനുമായി തുറന്ന പോർട്ടലിൽ വൻ തിരക്ക്. ബുധനാഴ്ച ഉച്ചവരെ ഏകദേശം 44,000-ത്തോളം അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 3 ഉച്ചക്ക് 12 മണിവരെ വെരിഫിക്കേഷനായി 4,924 അപേക്ഷകളും റീ-ഇവാലുവേഷനായി 39,056 അപേക്ഷകളും ഉൾപ്പെടെ ആകെ 43,980 സബ്മിഷനുകൾ പോർട്ടലിൽ പൂർത്തിയായി. എങ്കിലും, അപേക്ഷകൾ വൻതോതിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ബോർഡ് അവകാശപ്പെടുമ്പോഴും, പോർട്ടലിൽ സാങ്കേതിക തകരാറുകളുണ്ടെന്ന പരാതി വിദ്യാർത്ഥികളിൽ നിന്ന് ശക്തമായി […]
Read more

ഓൺ സ്‌ക്രീൻ മാർക്കിംഗിൽ ഗുരുതര പിഴവുകൾ; സമിതിയുടെ ശുപാർശ CBSE അവഗണിച്ചെന്നാണ് റിപ്പോർട്ട്

ന്യൂഡൽഹി: ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ സിബിഎസ്ഇ അവഗണിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന വിവരം പുറത്തുവന്നു. പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി നൽകിയ മുന്നറിയിപ്പുകൾ പരിഗണിക്കാതെയാണ് പുതിയ മൂല്യനിർണയ രീതി നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്ലസ് ടു പരീക്ഷയ്ക്ക് ഏകദേശം ഒരു മാസം മുമ്പ് ദില്ലിയിലെ വിവിധ സ്കൂളുകളിൽ ഒഎസ്എം സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയൽ റൺ നടത്തിയിരുന്നു. സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ സ്കൂളുകൾ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix