സിബിഎസ്ഇ മൂല്യനിർണയം; കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന ആരോപണം
ന്യൂഡൽഹി: സിബിഎസ്ഇയുടെ ഒഎസ്എം മൂല്യനിർണയ സംവിധാനം നടപ്പാക്കാൻ നൽകിയ കരാറിൽ നിബന്ധനകൾ മാറ്റിയെന്ന ആരോപണം. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് അപേക്ഷിക്കാനാകില്ലെന്ന നിബന്ധനയിൽ മാറ്റം വരുത്തിയതായാണ് ആരോപണം. കോംപ്റ്റ് (COEMPT) എന്ന കമ്പനിക്ക് കരാർ ലഭിക്കുന്ന രീതിയിൽ ടെൻഡർ മാനദണ്ഡങ്ങൾ മാറ്റിയെന്നാണ് ആരോപണം. ടിസിഎസ്, കോംപ്റ്റ്, റാങ്ക്‌ഗുരു ടെക്നോളജി സൊല്യൂഷൻസ് എന്നീ കമ്പനികൾ അവസാന ഘട്ടം വരെ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. മുൻപ് കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് അപേക്ഷിക്കാനാവില്ലെന്ന നിബന്ധന പിന്നീട് ‘നിലവിൽ കരിമ്പട്ടികയിൽ ഉള്ള കമ്പനികൾ’ എന്നാക്കി […]
Read more



