സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി തെളിയിച്ച് സുഖമാണോ സുഖമാണ്; ഒപ്പം പ്രേക്ഷക പ്രശംസകളും

അരുണ്‍ ലാല്‍ രാമചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. ഏകാന്തത എന്ന വിഷയത്തെക്കുറിച്ച് വളരെ പ്രതീക്ഷ നൽകുന്ന രീതിയിൽ സംസാരിക്കുന്ന ഈ ചിത്രത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴി തുറക്കുന്നു. ലാൻസെറ്റിന്റെ സമീപകാല പഠനമനുസരിച്ച് സ്ഥിരമായ ഏകാന്തത, മരണനിരക്ക് വർദ്ധിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. ഒരു ദിവസം പതിനഞ്ചു സിഗരറ്റ് വലിക്കുന്നതിനു തുല്യമാണ് നാം അനുഭവിക്കുന്ന ഏകാന്തതയെ സൂചിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഏകാന്തതയെ സ്പർശിച്ചു […]
Read more

വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം ഈ മാസം 26ന്; ക്ഷണക്കത്ത് വൈറൽ

സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. വിവാഹം ഈ മാസം 26-ന് നടക്കുമെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ വിവാഹത്തിന്റെ ക്ഷണക്കത്ത് ഇതിനോടകം വലിയതോതിൽ പ്രചരിക്കുകയാണ്. അടുത്തബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടക്കുകയെന്ന് വിജയ് ദേവരകൊണ്ടയുടെ പേരിലുള്ള ക്ഷണക്കത്തിൽ പറയുന്നു. വിവാഹവേദി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉദയ്പൂരിൽ ഒരു ഡെസ്റ്റിനേഷൻ വെഡിങായിയായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് മാർച്ച് 3-ന് ഹൈദരാബാദിൽ വൈകുന്നേരം 7 മണി മുതൽ വിവാഹ സൽക്കാരം സംഘടിപ്പിക്കുമെന്നും പുറത്തുവന്ന ക്ഷണക്കത്തിൽ […]
Read more

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഫസ്റ്റ് ലുക്ക് പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, […]
Read more

ഷറഫുദീൻ നായകനായ “മധുവിധു” ആഗോള റിലീസ് മെയ് 1 ന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ പുതിയ റിലീസ് തീയതി പുറത്ത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ […]
Read more

“മുക്കത്തെ പെണ്ണെ” ക്ക് ശേഷം വീണ്ടും മഖ്‌ബൂൽ; സൂപ്പർ ഡ്യൂപ്പർ മ്യൂസിക്കിന്റെ ലേബലിൽ പുതിയ ഗാനം പുറത്ത്

പത്ത് വർഷങ്ങൾക്ക് മുൻപ് മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന ചിത്രത്തിലെ “മുക്കത്തെ പെണ്ണെ” എന്ന ഗാനത്തിന് ശേഷം മഖ്‌ബൂൽ എന്ന മുഹമ്മദ് മഖ്‌ബൂൽ മൻസൂർ വീണ്ടുമെത്തുന്നു. കേരളത്തിന്റെ സ്വന്തം പുതിയ മ്യൂസിക് ലേബൽ ആയ സൂപ്പർ ഡ്യൂപ്പർ അവതരിപ്പിക്കുന്ന മഖ്‌ബൂലിന്റെ ഏറ്റവും പുതിയ ഗാനം “മതി” വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി റിലീസ് ചെയ്തു. ഈ ഗാനത്തിന് വരികൾ രചിച്ച്, സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് മഖ്‌ബൂൽ തന്നെയാണ്. ഗാനത്തിന്റെ മ്യൂസിക് പ്രൊഡക്ഷൻ, മ്യൂസിക് […]
Read more

വിജയകരമായ രണ്ടാം വാരത്തിലേക്ക് ജോണ്‍ പോള്‍ ജോര്‍ജ്- ഇന്ദ്രന്‍സ് ചിത്രം ആശാന്‍

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ മികച്ച പ്രേക്ഷക – നിരൂപക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം, കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. വലിയ പ്രേക്ഷക പിന്തുണയാണ് രണ്ടാം വാരത്തിലും ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും […]
Read more

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് 2026 ഓഗസ്റ്റ് 21 ന്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. നേരത്തെ മാർച്ച് അവസാന വാരമാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ, പുതിയ തീയതിയിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം […]
Read more

മതവികാരം വ്രണപ്പെടുത്തുന്നു; ടോക്സിക്കിനെതിരെ പരാതി നൽകി ക്രിസ്‌ത്യൻ സംഘടന

മുംബൈ: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ടോക്‌സിക്കിനെതിരെ പരാതി നൽകി ക്രിസ്ത്യൻ സംഘടനയായ ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ. നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടന ആരോപിക്കുന്നത്. ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവർക്കും സംഘടന പരാതി നൽകിയിട്ടുണ്ട്. ടീസറിന്റെ ഉള്ളടക്കത്തിനെതിരെ നേരത്തേയും പരാതി ഉയർന്നിരുന്നു. ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിന്റെ പ്രതിമയ്ക്കുമുന്നിലുമാണെന്ന് […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”. സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ഈ ടീസർ നൽകുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ […]
Read more

ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; “നിറങ്ങൾ ആയിരങ്ങൾ” എഐ ലിറിക്കൽ വീഡിയോ പുറത്ത്

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് “നിറങ്ങൾ ആയിരങ്ങൾ” പുറത്ത്. ഈ ഗാനത്തിന്റെ എഐ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എസ് പി ചരൺ, ആവിർഭവ് എന്നിവർ ചേർന്നാലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും ഗാനത്തിന് ഈണം നൽകിയത് ജോൺ പോൾ ജോർജുമാണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.